പരീക്ഷണയോട്ടം ആരംഭിച്ച് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്
ബിഎംഡബ്ല്യു നിരയില്‍ നിന്നും ഈ വര്‍ഷം വിപണിയില്‍ എത്താനിരിക്കുന്ന മോഡലാണ് 2 സീരീസ് ഗ്രാന്‍ കൂപ്പെ. 2020 ഒക്ടോബര്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പൂനെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ റഷ്‌ലൈന്‍ ആണ് പങ്കുവെച്ചിരിക്കുന്നത്.

പൂര്‍ണമായും മൂടികെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. വരാനിരിക്കുന്ന 2 സീരീസ് നിലവിലെ 3 സീരീസ് മോഡലിന് താഴെയായിട്ടാകും കമ്പനി സ്ഥാപിക്കുക. വിപണിയില്‍ ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ എന്‍ട്രി ലെവല്‍ സെഡാനായിരിക്കും 2 സീരീസ് ഗ്രാന്‍ കൂപ്പെ.
MOST READ: പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ARAI എന്ന് എഴുതിയിരിക്കുന്ന സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചിരിക്കുന്നത് കാണാം. അതോടൊപ്പം പിന്നില്‍ പുക പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പെട്രോള്‍ പതിപ്പാണോ, ഡീസല്‍ പതിപ്പാണോ എന്നത് അജ്ഞാതമാണ്.

പുതിയ 2 സീരീസ് ഗ്രാന്‍ കൂപ്പെ 2019 നവംബറിലാണ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. കമ്പനിയുടെ മോഡുലാര്‍ FAAR പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സെഡാന്‍ ഒരുക്കിയിരിക്കുന്നത്.
MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

ഈ പ്ലാറ്റ്ഫോം വിശാലമായ ക്യാബിന്‍ വാഗ്ദാനം ചെയ്യുമെന്നും, ഉല്‍പാദന ചെലവ് കുറയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്രണ്ട്-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനാണ് വാഹനത്തിന് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തിയേക്കും. 220i 2.0 ലിറ്റര്‍ പെട്രോള്‍, 220d 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് എഞ്ചിനുകളാകും ഇത്.
MOST READ: കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റുകളുമായി പിയാജിയോ

പെട്രോള്‍ എഞ്ചിന്‍ 189 bhp കരുത്തും 280 Nm torque ഉം സൃഷ്ടിക്കും. ഡീസല്‍ എഞ്ചിന്‍ 187 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. ഇരു എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാകും വിപണിയില്‍ എത്തുക.

ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വലിയ കിഡ്നി ഗ്രില്ല്, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സ്പോര്‍ടി ലോവര്‍ ഇന്‍ടേക്ക്, ചരിഞ്ഞ റൂഫ്, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍ എന്നിവയാകും പുറമേയുള്ള സവിശേഷതകള്‍.
MOST READ: ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഐഡ്രൈവ് സിസ്റ്റം, പിന്‍ എസി വെന്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് എന്നിവയും മറ്റ് സവിശേഷതകളും ഇതോടൊപ്പം ഉള്‍പ്പെടുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി യഥാക്രമം രണ്ട് വലിയ ഡിസ്‌പ്ലേകള്‍ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ അവതരിപ്പിക്കും.

സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി കാര്‍ നിയന്ത്രിക്കുന്നതിന് ബ്രാന്‍ഡിന്റെ കണക്ടഡ് സാങ്കേതികവിദ്യയും സെഡാന്‍ അവതരിപ്പിക്കുമെന്നാണ് സൂചന. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 33 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








