330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

എന്‍ട്രി ലെവല്‍ നിരയിലേക്ക് പുതിയ 330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. 3 സീരീസ് പെട്രോള്‍ ലൈനപ്പാണ് പുതിയ പതിപ്പിനെ അവതരിപ്പിച്ച് കമ്പനി വിപുലീകരിച്ചത്.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

41.70 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. പുതിയ പതിപ്പ് എത്തിയതോടെ നേരത്തെ ലഭ്യമായിരുന്ന 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു. പഴയ പതിപ്പില്‍ നിന്നും 60,000 രൂപയുടെ വര്‍ധനവാണ് പുതിയ വാഹനത്തില്‍ വന്നിരിക്കുന്നത്.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

ഉടന്‍ തന്നെ പുതിയ പതിപ്പ് ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ കരുത്തിലാകും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിന്‍ 258 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

നിലവില്‍ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. 330i സ്‌പോര്‍ട്, 330i M സ്‌പോര്‍ട്, 320d സ്‌പോര്‍ട് എന്നിങ്ങനെയാണ് മൂന്ന് പതിപ്പുകള്‍. 3 സീരിസിലെ ഏഴാം തലമുറയെ കഴിഞ്ഞ വര്‍ഷമാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സണ്‍റൂഫ്, മൊബൈല്‍ സെന്‍സിങ് വൈപ്പറുകള്‍, ലോഞ്ച് കണ്‍ട്രോള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

സുരക്ഷക്കായി വാഹനത്തില്‍ ആറ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

ഇന്ത്യന്‍ വിപണിയില്‍ 530i സ്പോര്‍ട് പതിപ്പിനെ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. രണ്ട് പെട്രോള്‍ യൂണിറ്റുകള്‍, രണ്ട് ഡീസല്‍ യൂണിറ്റുകള്‍ എന്നിങ്ങനെ നാല് വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

ഏറ്റവും ഉയര്‍ന്ന 530i M സ്പോര്‍ട് (60.90 ലക്ഷം രൂപ) ആണ് മറ്റ് പെട്രോള്‍ വാഗ്ദാനം. ഡീസലുകളില്‍ 520d ആഡംബര ലൈനും 530d M സ്പോര്‍ടും ഉള്‍പ്പെടുന്നു. യഥാക്രമം 59.30 ലക്ഷം രൂപയും 66.80 ലക്ഷം രൂപയുമാണ് മോഡലുകളുടെ വില.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

530i സ്പോര്‍ടിന് M സ്പോര്‍ടിന്റെ അതേ ബിഎസ് VI കംപ്ലയിന്റ്, 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 5,200 rpm -ല്‍ 252 bhp കരുത്തും 1,450-4,800 rpm -ല്‍ 350 Nm torque ഉത്പാദിപ്പിക്കുന്നു.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. കംഫര്‍ട്ട്, ഇക്കോ പ്രോ, സ്പോര്‍ട്, സ്പോര്‍ട് പ്ലസ്, അഡാപ്റ്റീവ് എന്നീ അഞ്ച് ഡ്രൈവിങ് മോഡുകളും സ്പോര്‍ട് പതിപ്പില്‍ ലഭ്യമാണ്.

330i സ്പോര്‍ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 41.70 ലക്ഷം രൂപ

സുരക്ഷയുടെ കാര്യത്തില്‍, പുതിയ 530i സ്പോര്‍ടിന് ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റുള്ള ABS, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, അഞ്ച് യാത്രക്കാര്‍ക്കും മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW 330i Sport Launched at Rs 41.70 lakh. Read in Malayalam.
Story first published: Thursday, March 19, 2020, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X