ഇന്ത്യൻ വിപണിയിൽ 530i സ്‌പോർട് പതിപ്പ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

പുതിയ എൻട്രി ലെവൽ 530i സ്‌പോർട് പതിപ്പ് അവതരിപ്പിച്ചുകൊണ്ട് ബിഎംഡബ്ല്യു ഇന്ത്യ 5 സീരീസ് പെട്രോൾ ലൈനപ്പ് വിപുലീകരിച്ചു. ബിഎംഡബ്ല്യു 5 സീരീസ് ശ്രേണി രണ്ട് പെട്രോൾ യൂണിറ്റുകൾ, രണ്ട് ഡീസൽ യൂണിറ്റുകൾ എന്നിങ്ങനെ നാല് വകഭേദങ്ങളിൽ ഇപ്പോൾ ലഭ്യമാണ്.

ഏറ്റവും ഉയർന്ന 530i M സ്‌പോർട് (60.90 ലക്ഷം രൂപ) ആണ് മറ്റ് പെട്രോൾ വാഗ്ദാനം. ഡീസലുകളിൽ 520d ആഡംബര ലൈനും 530d M സ്‌പോർടും ഉൾപ്പെടുന്നു. യഥാക്രമം 59.30 ലക്ഷം രൂപയും 66.80 ലക്ഷം രൂപയുമാണ് മോഡലുകളുടെ വില.

ഇന്ത്യയിൽ 530i സ്‌പോർട് പതിപ്പ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

530i സ്‌പോർടിന് M സ്‌പോർടിന്റെ അതേ ബിഎസ് VI കംപ്ലയിന്റ്, 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. 5,200 rpm -ൽ 252 bhp കരുത്തും 1,450-4,800 rpm -ൽ 350 Nm torque ഉത്പാദിപ്പിക്കുന്നു.

എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി പിൻ വീലിലേക്ക് പവർ അയയ്ക്കുന്നു. കംഫർട്ട്, ഇക്കോ പ്രോ, സ്‌പോർട്, സ്‌പോർട് +, അഡാപ്റ്റീവ് എന്നീ അഞ്ച് ഡ്രൈവിംഗ് മോഡുകളും സ്‌പോർട് പതിപ്പിൽ വരുന്നു.

സുരക്ഷയുടെ കാര്യത്തിൽ, പുതിയ 530i സ്‌പോർടിന് ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള ABS, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, അഞ്ച് യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ ലഭിക്കുന്നു.

ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബിഎംഡബ്ല്യു ഡിസ്പ്ലേ കീ, ആംബിയന്റ് ലൈറ്റിംഗ്, അഡാപ്റ്റീവ് എൽഇഡി ഹെഡ്ലൈറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, 12.3 ഇഞ്ച് മൾട്ടി-ഫങ്ഷണൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ.

കൂടാതെ ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ‌, ബി‌എം‌ഡബ്ല്യു അപ്ലിക്കേഷനുകൾ‌, ജെസ്റ്റർ‌ കൺ‌ട്രോൾ‌ കോംപാറ്റിബിളിറ്റി തുടങ്ങിയ സവിശേഷതകളാണ് 530i സ്‌പോർടിൽ ഉള്ളത്.

ഉയർന്ന M സ്‌പോർട് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, 530i സ്‌പോർടിന് M സ്‌പോർട് എക്‌സ്റ്റീരിയർ പാക്കേജ്, ആക്റ്റീവ് ഡാംപ്പർ കൺട്രോൾ, 16 സ്പീക്കർ ഹാർമാൻ കാർഡൺ ഓഡിയോ സിസ്റ്റം, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, 'ഡക്കോട്ട' ലെതർ അപ്ഹോൾസ്റ്ററി, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരിക്കില്ല.

ബി‌എം‌ഡബ്ല്യു 5 സീരീസ് ശ്രേണി മറ്റ് ആഢംബര സെഡാനുകളായ മെർസിഡീസ് ബെൻസ് E-ക്ലാസ് (59.08-75.29 ലക്ഷം), ജാഗ്വാർ XF (54.84 ലക്ഷം), ഔഡി A6 (54.42-59.42 ലക്ഷം), വോൾവോ S90 (51.90-58.90 ലക്ഷം) എന്നിവയുമായിട്ടാണ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Friday, February 14, 2020, 12:20 [IST]
English summary
BMW 530i sport BS6 launched in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X