ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എന്‍ട്രി ലെവല്‍ നിരയിലേക്ക് അടുത്തിടെയാണ് ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പുതിയ 330i സ്‌പോര്‍ട് പതിപ്പിനെ അവതരിപ്പിച്ചത്. 3 സീരീസ് പെട്രോള്‍ ലൈനപ്പാണ് പുതിയ പതിപ്പിനെ അവതരിപ്പിച്ച് കമ്പനി വിപുലീകരിച്ചത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 8 സീരിസിനെയും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. കഴിഞ്ഞ വര്‍ഷം 7 സീരിസിലേക്ക് X7 എന്നൊരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെ പുതിയ 8 സീരിസിലേക്ക് വാഹനത്തെ അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

2020 ജനുവരി ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ആര്‍ട്ട് ഫെയറില്‍ 8 സീരിസ് ഗ്രാന്‍ കൂപ്പായെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു. ഉടന്‍ തന്നെ വാഹനത്തെ വില്‍പ്പനക്കെത്തിക്കും എന്ന് കരുതിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് നീണ്ടു എന്നുവേണം പറയാന്‍.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വാഹനം ഇടംപിടിച്ചിട്ടുണ്ടെങ്കിലും എന്ന് വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് വാഹനത്തിന്റെ അവതരണം വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍പ് ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന 6 സീരീസ് ഗ്രാന്‍ഡ് കൂപ്പെയുടെ പിന്‍ഗാമിയായാണ് 8 സീരിസ് എന്നാണ് റിപ്പോര്‍ട്ട്. വാഹനം വാങ്ങാന്‍ സാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ കമ്പനി പരിചയപ്പെടുത്തിയെന്നാണ് സൂചന.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അന്താരാഷ്ട്ര വിപണിയില്‍ ഈ വാഹനം ലഭ്യമാണെങ്കിലും ഇന്ത്യയില്‍ നാല് ഡോര്‍, നാല് സീറ്റര്‍ വകഭേദമായ ഗ്രാന്‍ കൂപെ മോഡല്‍ മാത്രമാണ് വിലാപനക്കെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. 3.0 ലിറ്റര്‍ i6 ട്വിന്‍ ടര്‍ബോ എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 340 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും ഏകദേശം 1.2 കോടിയ്ക്കും 1.5 കോടിയ്ക്കും ഇടയില്‍ എക്സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ആഡംബര എസ്‌യുവി ശ്രേണിയില്‍ ബിഎംഡബ്ല്യു ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച മോഡലാണ് X7. വിപണിയില്‍ എത്തി ചുരുങ്ങിയ സമയംകൊണ്ട് മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുകയും ചെയ്തത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

xDrive40i, xDrive30d എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. 98.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. വാഹനത്തിന് ആവശ്യക്കാര്‍ കൂടുയതോടെ കഴിഞ്ഞ ദിവസം xDrive30d DPE എന്നൊരു അടിസ്ഥാന പതിപ്പിനെ കൂടി കമ്പനി അവതരിപ്പിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

92.50 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറും വില. പുതിയ പതിപ്പിനെ അവതരിപ്പിച്ചതോടെ പഴയ രണ്ട് പതിപ്പുകളുടെയും വില കമ്പനി ഉയര്‍ത്തി. xDrive30d, xDrive40i മോഡലുകളുടെ വില യഥാക്രമം Rs 1.02 കോടിയായും, Rs 1.06 കോടിയായുമായിട്ടാണ് കമ്പനി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനം പിടിച്ച് ബിഎംഡബ്ല്യു M8 സീരിസ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

xDrive30d വകഭേദത്തിനൊപ്പം DPE signature എന്നും xDrive40i വകഭേദത്തിനൊപ്പം M Sport എന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എസ്‌യുവിയുടെ ഡീസല്‍ പതിപ്പ് പ്രാദേശികമായി ഉത്പാദിപ്പിക്കുമ്പോള്‍ പെട്രോള്‍ വകഭേദം CBU (കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റ്) വഴി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
New BMW M8 and 840i Spied in India ahead of Launch. Read in Malayalam.
Story first published: Thursday, March 26, 2020, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X