ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

2020 ബിഎംഡബ്ല്യു X1 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 5 -ന് വിപണിയിലെത്തും. ഇന്ത്യൻ വിപണിയിൽ ഫെയ്‌സ്‌ലിഫ്റ്റഡ് X1 പുറത്തിറക്കും എന്ന് ബിഎംഡബ്ല്യു സ്ഥിരീകരിച്ചു.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

ഡിസൈനിലും സ്റ്റൈലിംഗിലും ഇന്റീരിയറുകളിലും നിരവധി മാറ്റങ്ങൾ എസ്‌യുവി അവതരിപ്പിക്കും. എന്നിരുന്നാലും, എഞ്ചിൻ സവിശേഷതകൾ മാറ്റാൻ സാധ്യതയില്ല.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

ബി‌എം‌ഡബ്ല്യു X1 അതിന്റെ ശ്രേണിയിലെ പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നാണ്. ലോഞ്ച് ചെയ്തതുമുതൽ, സെഡാൻ തരത്തിലുള്ള ഹാൻഡിലിംഗിനും എസ്‌യുവി പ്രായോഗികതയ്ക്കും വാഹനത്തെ ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്നു. 2010 -ലാണ് ബിഎംഡബ്ല്യു X1 ഇന്ത്യയിൽ അരങ്ങേറിയത്.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

വാഹനത്തിന്റെ രൂപകൽപ്പന അക്കാലത്ത് മികച്ചതായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, അതിന്റെ അനുപാതം അത്ര വലുതായിരുന്നില്ല, ഇന്ത്യൻ ജനതയ്ക്ക് ഇഷ്ടപ്പെടുന്ന എസ്‌യുവി നിലപാടും വാഹനത്തിന് ഉണ്ടായിരുന്നില്ല.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

തുടർന്ന്, 2016 ലെ ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ബി‌എം‌ഡബ്ല്യു രണ്ടാം തലമുറ X1 പുറത്തിറക്കി, ഇത്തവണ ഒരു എസ്‌യുവിയിൽ ആ വില നിലവാരത്തിൽ ഒരാൾ ആഗ്രഹിക്കുന്ന എല്ലാം വാഹനത്തിൽ ഉണ്ടായിരുന്നു.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

ഇപ്പോൾ, എസ്‌യുവിയ്ക്ക് ഒരു ഫെയ്‌സ്ലിഫ്റ്റിനുള്ള സമയമായി, ബി‌എം‌ഡബ്ല്യു അതിനായിട്ടുള്ള പ്രവർത്തനങ്ങളിലായിരുന്നു. 2020 ബി‌എം‌ഡബ്ല്യു X1 പുതുക്കിയ സ്റ്റൈലിംഗ് ലഭിച്ച മുൻ പിൻ ഡിസൈനുമായി വരുന്നു. മുന്നിൽ പരിഷ്കരിച്ച ഗ്രില്ല് കമ്പനി അവതരിപ്പിക്കും. ബിഎംഡബ്ല്യു സിഗ്നേച്ചർ കിഡ്നി ഗ്രില്ല് 2020 മോഡലിന് വലുതായിത്തീരും.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുനർരൂപകൽപ്പന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ മുൻ ബമ്പർ, പുതിയ എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയും ഇതിലുണ്ട്. മുൻ വശം ഷാർപ്പ് വരികളാൽ കൂടുതൽ അഗ്രസീവായി കാണപ്പെടുന്നു. വശങ്ങൾക്ക് പുതിയ മോഡലിൽ മാറ്റമില്ല.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

പിൻഭാഗത്ത്, 2020 ബിഎംഡബ്ല്യു X1 രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലാമ്പുകൾ, അല്പം പുനർരൂപകൽപ്പന ചെയ്ത ബമ്പർ, വലിയ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നു.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

ഇന്റീരിയറുകളിലും നിരവധി മാറ്റങ്ങളുണ്ട്. ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിന്റെ രൂപത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം വരുന്നത്.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

നിലവിലെ മോഡലിന്റെ സവിശേഷതകൾ നിലനിർത്തി ഇപ്പോഴത്തെ 6.5 ഇഞ്ച് ഡിസ്‌പ്ലേ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് പകരം വയ്ച്ചു. വാഹനത്തിൽ പരിഷ്കരിച്ച അപ്ഹോൾസ്റ്ററിയും വരുന്നു. ഫെയ്‌സ്‌ലിഫ്റ്റഡ് ബിഎംഡബ്ല്യു X1 -ൽ നിലവിലെ മോഡലിന്റെ അതേ എഞ്ചിനുകളാണ് കരുത്ത് പകരുന്നതെന്ന് പ്രതീക്ഷിക്കുന്നു.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

2.0 ലിറ്റർ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ യൂണിറ്റുകളിൽ ബിഎംഡബ്ല്യു X1 ലഭ്യമാകും. പെട്രോൾ മോട്ടോർ പരമാവധി 192 bhp കരുത്തും 280 Nm Torque ഉം ഉത്പാദിപ്പിക്കുന്നു.

ബിഎംഡബ്ല്യു X1 2020 ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ വിപണിയിൽ എത്തും

ഇത് ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 188 bhp കരുത്തും, 400 Nm Torque ഉം സൃഷ്ടിക്കാൻ കഴിയുന്ന ഡീസൽ മോട്ടോർ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW X1 2020 Facelift India Launch Date Confirmed. Read in Malayalam.
Story first published: Tuesday, February 11, 2020, 15:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X