റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ബോളിവുഡ് നടന്മാരിലും നടിമാരിലും ഏറിയ പങ്കും വലിയ എസ്‌യുവികളിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ലാൻഡ് റോവർ റേഞ്ച് റോവർ ബോളിവുഡ് വംശത്തിന്റെ പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നാണ്.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

കൂടാതെ ഇന്ത്യയിൽ റേഞ്ച് റോവറുകൾ വാങ്ങുന്ന നിരവധി അഭിനേതാക്കളുണ്ട്. റേഞ്ച് റോവർ എസ്‌യുവികളിൽ സഞ്ചരിക്കുന്ന ബോളിവുഡ് നടിമാർ ആരെല്ലാമാണെന്ന് നമുക്ക് ഒന്നു നോക്കാം.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

കത്രീന കൈഫ്

ലാൻഡ് റോവർ റേഞ്ച് റോവർ SE വോഗ്

ബോളിവുഡിൽ കത്രീന കൈഫ് ഒരു സാധാരണ മുഖമായി മാറിയിരിക്കുന്നു. വളരെക്കാലം ഒരു ഔഡി Q7 ഉപയോഗിച്ചതിന് ശേഷമാണ് കത്രീന റേഞ്ച് റോവർ SE വോഗിലേക്ക് മാറിയത്. ഭാരത് എന്ന സിനിമയിലെ സഹനടനായിരുന്ന സൽമാൻ ഖാനിൽ നിന്ന് സമ്മാനമായി ലഭിച്ചതാണ് എസ്‌യുവി എന്നാണ് റിപ്പോർട്ട്.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ പതിപ്പാണിത്, SE വോഗിന്റെ ഈ പ്രത്യേക വകഭേദത്തിന് 2.72 കോടി രൂപയാണ് ഓൺ-റോഡ് വില. കത്രീന ഇവന്റുകളിലും മറ്റ് സ്ഥലങ്ങളിലും ഇപ്പോൾ സ്ഥിരമായി എത്തുന്നത് ഈ റേഞ്ച് റോവറിലാണ്.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ദിഷ പട്ടാണി

ലാൻഡ് റോവർ റേഞ്ച് റോവർ HSE സ്പോർട്ട്

ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നടിമാരിൽ ഒരാളാണ് ദിഷ പട്ടാണി. ഒരു കാർ പ്രേമിയും സ്റ്റിയറിംഗ് വീലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഓടിക്കാൻ ഇഷ്ടപ്പെടുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് ദിഷ.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ഏകദേശം 1.8 കോടി രൂപയാണ് ദിഷയുടെ പുതിയ റേഞ്ച് റോവറിന്റെ ഓൺ-റോഡ് വില. 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 296 bhp കരുത്തും 400 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ആലിയ ഭട്ട്

ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്

ബോളിവുഡിലെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ മുഖമാണ് ആലിയ ഭട്ട്. വളരെക്കാലം ഔഡി Q7 എസ്‌യുവി ഉപയോഗിച്ചതിന് ശേഷം ആലിയ ഭട്ട് ലാൻഡ് റോവർ റേഞ്ച് റോവറിലേക്ക് മാറുകയായിരുന്നു. അലിയയുടെ ഗാരേജിലെ ആഢംബര കാറുകളിൽ ഒന്നാണിത്, മാത്രമല്ല താരം സ്വന്തമാക്കിയ ഏറ്റവും ചെലവേറിയ വാഹനം കൂടിയാണിത്.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ഏകദേശം രണ്ട് കോടി രൂപയാണ് ഇതിന്റെ വില. 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ വോഗിന്റെ കരുത്ത്. 296 bhp കരുത്തും 400 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ഇണചേർന്നിരിക്കുന്നു, ഇത് കാറിന്റെ നാല് വീലുകളിലേക്കും സുഗമമായി കരുത്ത് പ്രവഹിക്കുന്നു.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

മലൈക അറോറ

ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്

റേഞ്ച് റോവർ വോഗ് ഉപയോഗിക്കുന്ന മറ്റൊരു ബോളിവുഡ് നടിയാണ് മലൈക അറോറ ഖാൻ. നീല നിറമുള്ള റേഞ്ച് റോവർ വോഗ് എസ്‌യുവിയാണ് മലൈകയ്ക്ക് സ്വന്തമായിട്ടുള്ളത്.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

താരത്തിന്റെ ഗാരേജിലെ ഏറ്റവും പുതിയ കാറാണിത് എന്ന് പറയപ്പെടുന്നു. 3.0 ലിറ്റർ V6 ടർബോ-ഡീസൽ എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്, ഇത് പരമാവധി 335 bhp കരുത്തും 450 Nm torque ഉം സൃഷ്ടിക്കുന്നു.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

അനുഷ്ക ശർമ്മ

ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്

മുംബൈയിലെ വസതിയിൽ നിലയുറപ്പിച്ചിരിക്കുന്ന റേഞ്ച് റോവർ വോഗ് അനുഷ്കയ്ക്ക് സ്വന്തമാണ്. താരത്തിന്റെ ഭർത്താവായ വിരാട് കോഹ്‌ലിക്കും ഇതേ മോഡൽ എസ്‌യുവിയുണ്ട്. അദ്ദേഹത്തിന്റെ കാർ ഡൽഹിയിലാണുള്ളത്.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ദമ്പതികൾ നഗരത്തിലായിരിക്കുമ്പോഴെല്ലാം അവർ റേഞ്ച് റോവറിൽ ചുറ്റിക്കറങ്ങുന്നു. 4.4 ലിറ്റർ V8 ഡീസൽ എഞ്ചിനാണ് അനുഷ്കയുടെ റേഞ്ച് റോവറിന്റെ കരുത്ത്. ഇത് പരമാവധി 355 bhp കരുത്തും 740 Nm torque Gx ഉത്പാദിപ്പിക്കുന്നു.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

കരീന കപൂർ ഖാൻ

ലാൻഡ് റോവർ റേഞ്ച് റോവർ

കരീന കപൂർ നിലവിൽ ഒരു ജീപ്പ് ഗ്രാൻഡ് ചെറോക്കിയിലാണ് സഞ്ചരിക്കുന്നത്, ജീപ്പ് റാങ്‌ലറിന്റെ ടെസ്റ്റ് ഡ്രൈവ് താരം എടുക്കുന്നതായും കണ്ടെത്തിയിരുന്നു.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

നേരത്തെ, വർഷങ്ങളായി ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയിലായിരുന്നു കരീനയുടെ യാത്ര. വെളുത്ത നിറമുള്ള വാഹനം അടുത്തിടെ വരെ താരത്തിനൊപ്പം കണ്ടുവന്നിരുന്നു.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ജാക്വലിൻ ഫെർണാണ്ടസ്

ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്

ജാക്വലിൻ ഫെർണാണ്ടസിനും ഒരു റേഞ്ച് റോവർ വോഗ് ഉണ്ട്. താരത്തിന്റെ ആഢംബര എസ്‌യുവിയിൽ സ്‌പോർടി ബോഡി കിറ്റ് ഘടിപ്പിച്ചിരിക്കുന്നു.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ഇത് പതിവ് പതിപ്പിനേക്കാൾ വാഹനത്തിന് കൂടുതൽ സ്റ്റൈലിംഗ് നകുന്നു. കരീന കപൂർ ഖാനിന്റെ മോഡലിനെപ്പോലെ ജാക്വിലിന്റെ വോഗും മുൻ തലമുറയിൽ പെടുന്നതാണ്.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ശ്രുതി ഹസ്സൻ

ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ട്

ഒരു റേഞ്ച് റോവർ ഇവോക്കിലായിരുന്നു ശ്രുതി ഹസ്സൻ സഞ്ചരിക്കാറുണ്ടായിരുന്നത്. എന്നാൽ 2018 ൽ താരം റേഞ്ച് റോവർ സ്‌പോർട്ടിലേക്ക് മാറുകയായിരുന്നു.

റേഞ്ച് റോവർ പ്രേമികളായ ബോളിവുഡ് നടിമാർ

ചുവന്ന നിറമുള്ള റേഞ്ച് റോവർ ഇപ്പോൾ താരത്തിന്റെ പതിവ് വാഹനമാണ്, ഇതിൽ 3.0 ലിറ്റർ V6 എഞ്ചിനാണ് വരുന്നത്.

More from DriveSpark

Article Published On: Tuesday, February 18, 2020, 16:11 [IST]
English summary
Bollywood Actresses and their beloved Range Rover SUVs. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X