മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI എമീഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരാനിരിക്കെ പുതിയ പതിപ്പുകളെ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. ഇതിനോടകം തന്നെ മിക്ക നിര്‍മ്മാതാക്കളും ബിഎസ് VI നിര നവീകരിച്ചു.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

ബിഎസ് VI മോഡലുകളുടെ ഒരു നീണ്ട നിര തന്നെയാണ് മഹീന്ദ്രയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബിഎസ് VI XUV500 -യുടെ ബുക്കിങ് കമ്പനി ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

20,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. വാഹനത്തെ ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

പുതിയ ബിഎസ് VI പതിപ്പ് എത്തുമ്പോള്‍ AWD, AT (ഓട്ടോമാറ്റിക്ക് പതിപ്പ്), W3 (പ്രാരംഭ പതിപ്പ്) എന്നിങ്ങനെ മൂന്ന് പതിപ്പുകളെ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് പതിപ്പുകള്‍ മാറ്റമില്ലാതെ തന്നെ വിപണിയില്‍ എത്തും.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV മോഡലുകളെക്കാള്‍ ഒരു ലക്ഷം രൂപയുടെ വരെ വര്‍ധനവ് വാഹനങ്ങളില്‍ പ്രതീക്ഷിക്കാം. നിലവില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

ഈ എഞ്ചിന്‍ 3,750 rpm -ല്‍ 153 bhp കരുത്തും 1,750-2,800 rpm -ല്‍ 360 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

പലപ്പോഴായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബിഎസ് VI പതിപ്പിന് പിന്നാലെ XUV500 -യുടെ പുതുതലമുറ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് XUV500 യുടെ മുന്‍വശത്തെ വലിയ ഗ്രില്‍ ഇടുങ്ങിയതായിത്തീരും. കൂടാതെ എല്‍ഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തില്‍ ഇടംപിടിക്കും.ഡിആര്‍എല്‍ രൂപകല്‍പ്പന XUV300 യില്‍ കാണുന്നതിനു സമാനമായിരിക്കും.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

XUV500-യുടെ രൂപഘടന അതിന്റെ മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികച്ചും വ്യത്യസ്തമാണ്. കൂടാതെ വാഹനം ഗണ്യമായി നീളമുള്ളതാകുമെന്നാണ് പരീക്ഷണ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്നാം നിര യാത്രക്കാര്‍ക്ക് അധിക ലെഗ് റൂം ലഭ്യമാകും. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിക്കാം.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

ശ്രേണിയില്‍ മികച്ച വില്‍പ്പനയുണ്ടായിരുന്ന എസ്‌യുവിയായിരുന്നു മഹീന്ദ്ര XUV500. എന്നാല്‍, ടാറ്റ ഹാരിയറിന്റെയും, എംജി ഹെക്ടറിന്റെയും കടന്ന് വരവ് മഹീന്ദ്ര XUV500 -യുടെ വില്‍പ്പനയെ കാര്യമായിത്തന്നെ ബാധിച്ചെന്ന് വേണം പറയാന്‍.

മഹീന്ദ്ര XUV500 ബിഎസ് VI പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

2011 -ലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് വാഹനത്തിന് നിരവധി പരിഷ്‌ക്കരണങ്ങളും നടപ്പിലാക്കി. ആദ്യ മോഡലിനെ 2015 മെയ് മാസത്തിലും രണ്ടാമത്തെ മോഡലിനെ 2018 ഏപ്രിലിലുമാണ് പരിഷ്‌ക്കരിച്ച് പുറത്തിറക്കിയത്.

More from DriveSpark

Article Published On: Tuesday, March 17, 2020, 12:22 [IST]
English summary
BS6 Mahindra XUV500 Bookings Open. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X