ബിഎസ് VI KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

2017 -ന്റെ അവസാനത്തോടെയാണ് KUV100NXT -നെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. KUV100 -യുടെ പുതുക്കിയ പതിപ്പാണ് പുതിയ മഹീന്ദ്ര KUV100 NXT.

ബിഎസ് KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

ഒരുപിടി കോസ്മറ്റിക് അപ്ഡേറ്റുകള്‍ക്ക് ഒപ്പം കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളുമായിട്ടാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയത്. ഇപ്പോഴിതാ വാഹനത്തിന്റെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എഞ്ചിന്‍ നവീകരണത്തിനൊപ്പം ചെറിയ മാറ്റങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

ബിഎസ് KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

ഉടന്‍ വിപണിയില്‍ എത്താനിരിക്കുന്ന പുതിയ പതിപ്പിന്റെ വില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. K2+, K4+, K8 എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ബിഎസ് KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ K2+ ന് 5.50 ലക്ഷം രൂപയും, K4+ ന് 5.96 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായ K8 ന് 7.12 ലക്ഷം രൂപയുമാകും എക്‌സ്‌ഷോറൂം വില. പുതിയ ബിഎസ് VI എഞ്ചിന്‍ തന്നെയാണ് വാഹനത്തിലെ പ്രധാന മാറ്റം.

ബിഎസ് KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്തേകുക. 83 bhp കരുത്തും 115 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും.എഞ്ചിന്‍ നവീകരിച്ചിട്ടുണ്ടെങ്കിലും ബിഎസ് IV പതിപ്പിലെ അതേ കരുത്തും ടോര്‍ഖും തന്നെയാണ് പുതിയ പതിപ്പിനും ലഭിച്ചിരിക്കുന്നത്.

ബിഎസ് KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അതേസമയം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടന്‍ തന്നെ ബിഎസ് VI പതിപ്പിനെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കും.

ബിഎസ് KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

ക്രോം ഇന്‍സേര്‍ട്ടുകള്‍ക്ക് ഒപ്പമുള്ള അഗ്രസീവ് ഗ്രില്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്ക് ഒപ്പമുള്ള ഡ്യൂവല്‍ ടോണ്‍ ബമ്പറുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുള്ള ബാരല്‍ ഹെഡ്‌ലാമ്പുകള്‍, ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പുകള്‍, പുതിയ ടെയില്‍ഗെയ്റ്റ്, പുതിയ സ്പോയിലര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ മോഡലിന്റെ ഡിസൈന്‍ ഫീച്ചറുകള്‍.

ബിഎസ് KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

15 ഇഞ്ച് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന സവിശേഷതയാണ്. റിവേഴ്സ് പാര്‍ക്കിങ് ക്യാമറയ്ക്കുള്ള ഡിസ്പ്ലേയായും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പ്രവര്‍ത്തിക്കും.

ബിഎസ് KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

ഫുള്‍-ബ്ലാക് ഇന്റീരിയര്‍, പിയാനൊ ബ്ലാക് ഡാഷ്ബോര്‍ഡ്, പുതിയ ഫാബ്രിക് സീറ്റ് കവറുകള്‍ എന്നിവയും അകത്തളെ വിശേഷങ്ങളാണ്. ഇബിഡിക്ക് ഒപ്പമുള്ള എബിഎസ് വകഭേദങ്ങളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കിയിട്ടുണ്ട്.

ബിഎസ് KUV100NXT അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; പുതിയ വിലകള്‍ അറിയാം

അതേസമയം, തുടക്ക പതിപ്പ് ഒഴികെ മറ്റ് പതിപ്പുകളില്‍ എല്ലാം ഡ്യൂവല്‍ എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്നുണ്ട്. ഏപ്രില്‍ ഒന്നിന് മുന്നോടിയായി തങ്ങളുടെ മോഡലുകളെയെല്ലാം ബിഎസ് VI നിലവാരത്തിലേക്ക് പരിഷ്‌കരിക്കുന്നതിനുള്ള അവസാന ഒരുക്കത്തിലാണ് മഹീന്ദ്ര.

More from DriveSpark

Article Published On: Saturday, March 7, 2020, 20:08 [IST]
English summary
BS6 Mahindra KUV100NXT petrol to be priced from Rs 5.50 lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X