ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

KUV100 -യുടെ പെട്രോള്‍ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിച്ച് മഹീന്ദ്ര. 5.50 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില. ഉടന്‍ തന്നെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിക്കുമെന്നാണ് കാര്‍ബ്ലോഗ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

ഈ മാസം അവസാനത്തോടെ പുതിയ പതിപ്പിന്റെ ഡെലിവറിയും കമ്പനി ആരംഭിക്കും. K2+, K4+, K8 എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. K2+ ന് പഴയ പതിപ്പില്‍ നിന്നും 18,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Variant Price
K2+ Rs 5.50 Lakh
K4+ Rs 5.96 Lakh
K8 Rs 7.12 Lakh
ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

K4+ ന്റെ വില പഴയ പതിപ്പില്‍ നിന്നും 16,000 രൂപ വര്‍ധിച്ചു. ഏറ്റവും ഉയര്‍ന്ന പതിപ്പായ K8 ന് 11,000 രൂപയുടെ വ്യത്യാസമാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 5.32 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കമ്പനി നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

അതേസമയം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ബിഎസ് VI പതിപ്പില്‍ കമ്പനി നല്‍കിയിട്ടില്ല. പുതിയ പെട്രോള്‍ പതിപ്പ് എത്തുന്നതോടെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

1.2 ലിറ്റര്‍ എംഫാല്‍ക്കണ്‍ ടര്‍ബോ ചാര്‍ജ്ഡ് കരുത്തിലാണ് ഡീസല്‍ എഞ്ചിന്‍ വിപണിയില്‍ എത്തിയിരുന്നത്. ഈ എഞ്ചിന്‍ 77 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

ഡീസല്‍ പതിപ്പുകൾക്ക് ആവശ്യക്കാർ കുറഞ്ഞതോടെയാണ് വില്‍പ്പന അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം എഞ്ചിന്‍ നവീകരിക്കുന്നതുപോലെ തന്നെ വിലയിലെ വര്‍ധനവും വിപണിയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

അതേസമയം XUV500, ഥാര്‍, സ്‌കോര്‍പിയോ മോഡലുകള്‍ ബിഎസ് VI ഡീസല്‍ പതിപ്പിലും വിപണിയില്‍ എത്തും. 2016 -ലാണ് KUV100 ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വര്‍ഷം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

ക്രോം ഇന്‍സേര്‍ട്ടുകള്‍ക്ക് ഒപ്പമുള്ള അഗ്രസീവ് ഗ്രില്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്ക് ഒപ്പമുള്ള ഡ്യൂവല്‍ ടോണ്‍ ബമ്പറുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുള്ള ബാരല്‍ ഹെഡ്ലാമ്പുകള്‍, ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പുകള്‍, പുതിയ ടെയില്‍ഗെയ്റ്റ്, പുതിയ സ്‌പോയിലര്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് വാഹനത്തിലെ ഡിസൈന്‍ ഫീച്ചറുകള്‍.

ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന സവിശേഷതയാണ്. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറയ്ക്കുള്ള ഡിസ്‌പ്ലേയായും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പ്രവര്‍ത്തിക്കും. ഫുള്‍-ബ്ലാക് ഇന്റീരിയര്‍, പിയാനൊ ബ്ലാക് ഡാഷ്‌ബോര്‍ഡ്, പുതിയ ഫാബ്രിക് സീറ്റ് കവറുകള്‍ എന്നിവയും അകത്തളെ വിശേഷങ്ങളാണ്.

ബിഎസ് VI KUV100 വില വിവരങ്ങള്‍ പുറത്ത്; ഡീസല്‍ പതിപ്പിനെ പിന്‍വലിച്ച് മഹീന്ദ്ര

ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഡ്യൂവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ISOFIX മൗണ്ട്‌സ്, സ്പീഡ് സെന്‍സറിങ് ഓട്ടോ ഡോര്‍ ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, March 12, 2020, 14:41 [IST]
English summary
BS6 Mahindra KUV 100 Petrol Prices Revealed, Diesel Discontinued. Read In Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X