ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

സെലറിയോയുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. തുടക്ക പതിപ്പായ LXi വകഭേദത്തിന് 4.41 ലക്ഷം രൂപയും, ZXi (O) എഎംടി വകഭേദത്തിന് 5.67 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

ബിഎസ് IV പതിപ്പില്‍ നിന്നും 15,000 രൂപ മുതല്‍ 24,000 രൂപയുടെ വരെ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സെലറിയോ X, ഇഗ്നീസ്, ആള്‍ട്ടോ K10 എന്നിങ്ങനെ മൂന്ന് മോഡലുകളെ ഒഴിച്ച് മാരുതി തങ്ങളുടെ നിരയിലെ എല്ലാം മോഡലുകളെയും ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

അധികം വൈകാതെ തന്നെ ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും, ആള്‍ട്ടോ K10 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിക്കും. 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി നവീകരിച്ചിരിക്കുന്നത്.

ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

ഈ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്‌സ്. എഞ്ചിന്‍ നവീകരിച്ചതോടെ വാഹനത്തിന്റെ മൈലേജ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ബിഎസ് IV മോഡലില്‍ ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പുതിയ പതിപ്പില്‍ മൈലേജ് എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

ഈ പറഞ്ഞ ചില മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഫീച്ചറുകളിലോ, ഡിസൈനിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയെല്ലാം വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ്, ഡാസ്റ്റന്‍ ഗോ തുടങ്ങിയവരാണ് സെലറിയോയുടെ വിപണിയിലെ എതിരാളികള്‍. ബിഎസ് VI നിലവാരത്തില്‍ നേരത്തെ കമ്പനി വിപണിയില്‍ എത്തിച്ച മോഡലുകളുടെ വില്‍പ്പന രണ്ട് ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി മാരുതി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

കഴിഞ്ഞ ആറു മാസത്തിനിടെയാണ് ബിഎസ് VI മാനദണ്ഡത്തിലുള്ള കാറുകള്‍ കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് മാരുതി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

2019 ഏപ്രിലില്‍ തന്നെ മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800, പ്രീമിയം ഹാച്ച്ബാക്കായ ബലെനോ എന്നിവ ബിഎസ് VI എന്‍ജിനിലേക്ക് കമ്പനി മാറ്റിയിരുന്നു. ഇതിനുപിന്നാലെ, പുതിയ വാഗണ്‍ആറിന്റെ 1.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, XL6, എസ്സ്-പ്രെസ്സോ എന്നീ വാഹനങ്ങളും ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ കമ്പനി വിപണിയില്‍ എത്തിച്ചു.

ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

കഴിഞ്ഞ ദിവസമാണ് ഈക്കോയുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. അധികം വൈകാതെ ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. പുതിയ പതിപ്പില്‍ ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ തന്നെയാകും ഇടംപിടിക്കുക. 3.81 ലക്ഷം രൂപയാണ് പുതുക്കിയ ഈക്കോയുടെ വിപണയിലെ വില.

ബിഎസ് VI സെലറിയോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ മോഡലില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. 2019 -ലെ വില്‍പ്പന കണക്ക് അനുസരിച്ച് ഒരു ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2018 -നെക്കാള്‍ വില്‍പ്പനയില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് പോയ വര്‍ഷം ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. 12 വകഭേദങ്ങളിലാണ് പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, January 20, 2020, 19:35 [IST]
English summary
Maruti Suzuki Celerio BS6 Models Launched In India Starting At Rs 4.41 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X