വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

ഫോര്‍ച്യൂണറിന്റെ ബിഎസ് VI പതിപ്പിനെ വിപണയില്‍ അവതരിപ്പിച്ച് ടോയോട്ട. എഞ്ചിന്‍ കമ്പനി നവീകരിച്ചെങ്കിലും വിലയില്‍ വര്‍ധനവൊന്നും തന്നെ വരുത്തിയിട്ടില്ല.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

28.18 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ കമ്പനി ബിഎസ് VI -ലേക്ക് നവീകരിച്ചു.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5,200 rpm -ല്‍ 163.7 bhp കരുത്തും 4,000 rpm -ല്‍ 245 Nm torque ഉം സൃഷ്ടിക്കും.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

2.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 3,400 rpm -ല്‍ 174.5 bhp കരുത്തും 1,400-2,600 rpm -ല്‍ 420 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ് ഇരു എഞ്ചിനുകളിലും ലഭിക്കുന്നത്.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല. ഫോര്‍ച്യൂണറിന്റെ 228 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിപണിയില്‍ വിറ്റഴിച്ചത്. അടുത്തിടെ ഫോര്‍ച്യൂണറിന്റെ TRD പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

വിപണിയില്‍ ഉള്ള മോഡലിന്റെ സ്‌പോര്‍ടി പരിവേഷമാണ് TRD പതിപ്പ്. 4x2 ഓട്ടോമാറ്റിക്ക് ഡീസല്‍ വകഭേദത്തില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഡിസൈന്റെ കാര്യത്തില്‍ പുതിയ ഫോര്‍ച്യൂണര്‍ TRD-യില്‍ പുതുക്കിയതും കൂടുതല്‍ ആക്രമണാത്മകവുമായ മുന്‍വശം, റിയര്‍ ബമ്പറുകള്‍, TRD റേഡിയേറ്റര്‍ ഗ്രില്‍, 18 ഇഞ്ച് വലിപ്പമുള്ള കറുത്ത അലോയ് വീലുകള്‍, ഡ്യുവല്‍ ടോണ്‍ റൂഫ് എന്നിവ ഉള്‍ക്കൊള്ളുന്നു.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

2009 -ല്‍ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ ഫോര്‍ച്യൂണര്‍ അതിന്റെ ശ്രേണിയില്‍ ആധിപത്യം പുലര്‍ത്തുന്ന മോഡലാണ്. രാജ്യമെമ്പാടുമുള്ള ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നമ്പര്‍ വണ്‍ മോഡലായി ഫോര്‍ച്യൂണര്‍ മാറിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ടൊയോട്ട ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍. രാജ പറഞ്ഞിരുന്നു.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ TRD നിരവധി സവിശേഷതകളോടെയാണ് വിപണിയിലെത്തുന്നത്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലാമ്പുകള്‍, എല്‍ഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, റിയര്‍ ഫോഗ് ലാമ്പുകള്‍ എന്നിവല്ലൊം വാഹനത്തിന്റെ സവിശേഷതയാണ്.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

ബ്ലാക്ക്, മെറൂണ്‍ ഡ്യുവല്‍-ടോണ്‍ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, വുഡ് ആക്സന്റുകള്‍, ടേണ്‍ നാവിഗേഷന്‍ ഡിസ്പ്ലേയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ ടിഎഫ്ടി എംഐഡി, സ്റ്റിയറിംഗ് മൗണ്ട് നിയന്ത്രണങ്ങള്‍, ടില്‍റ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് കോളം, മള്‍ട്ടി ഡ്രൈവ് മോഡുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 60:40 റിയര്‍ സ്പ്ലിറ്റ് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ഐഡ്‌ലിംഗ് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ഫംഗ്ഷന്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് എന്നിവയും മറ്റ് സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

വിലയില്‍ മാറ്റമില്ല; ബിഎസ് VI ഫോര്‍ച്യൂണറിനെ അവതരിപ്പിച്ച് ടോയോട്ട

ഏഴ് എയര്‍ബാഗുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, വാഹന സ്ഥിരത നിയന്ത്രണം, കാല്‍നട സംരക്ഷണം, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, സ്പീഡ് ഓട്ടോ-ലോക്ക്, എമര്‍ജന്‍സി അണ്‍ലോക്ക്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് എന്നിവ ഫോര്‍ച്യൂണര്‍ TRD-യിലെ സുരക്ഷാ സന്നാഹങ്ങളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
BS6 Toyota Fortuner Launched in India. Read in Malayalam.
Story first published: Wednesday, February 12, 2020, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X