രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നടപടി.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഇതിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ തങ്ങളുടെ വാഹനങ്ങളെല്ലാം ബിഎസ് VI-ലേക്ക് നവീകരിച്ചു. എന്നാല്‍ ഇനിയും ചില മോഡലുകള്‍ വിപണിയില്‍ അരങ്ങേറാന്‍ തയ്യാറായി ഇരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഈ വാഹനങ്ങളുടെ അരങ്ങേറ്റത്തിന് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് കണക്ക്/

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ബിഎസ് VI വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചവരുടെ പട്ടികയില്‍ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തന്നെയാണ് ഒന്നാമതുള്ളത്. ബിഎസ് VI നിലവാരത്തിലുള്ള 7.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2019 ഏപ്രില്‍ മാസം മുതല്‍ തന്നെ ബിഎസ് VI വഹാനങ്ങളുടെ വില്‍പ്പന മാരുതി ആരംഭിച്ചിരുന്നു. കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 1.23 ലക്ഷം ബിഎസ് VI മോഡലുകളാണ് ഹ്യുണ്ടായി ഇതുവരെ വിറ്റഴിച്ചത്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ കിയ മോട്ടോര്‍സ് ആണ് പട്ടിയില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്. 84,971 വാഹനങ്ങള്‍ കമ്പനി വിപണിയില്‍ വിറ്റു. 2019 ഓഗസ്റ്റ് മാസത്തില്‍ സെല്‍റ്റോസ് എന്ന് മോഡലുമായി കിയ ഇന്ത്യന്‍ വിപണിയില്‍ ചുവട് ഉറപ്പിക്കുന്നത്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

കിയയുടെ തൊട്ടിപിന്നാലെ എംജി മോട്ടോര്‍സും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 4,000 ബിഎസ് VI മോഡലുകളാണ് ഈ കാലയളവില്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചിരിക്കുന്നത്. 39,000 ബിഎസ് VI മോഡലുകളെ ടോയോട്ട വിറ്റഴിച്ചപ്പോള്‍ 7,000 മോഡലുകളെയാണ് ടാറ്റ വിപണിയില്‍ വിറ്റഴിച്ചിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ വിലയിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെട്രോള്‍ എഞ്ചിനില്‍ 1-3 ശതമാനം വരെ വില വര്‍ധിച്ചപ്പോള്‍ 5-10 ശതമാനം വരെയാണ് ഡീസല്‍ വാഹനങ്ങളുടെ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങളില്‍ ബിഎസ് VI എന്‍ജിന്‍ നല്‍കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ബിഎസ് IV നിന്നും ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവീകരിക്കുന്നതിനൊപ്പം തന്നെ ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം മിക്ക നിര്‍മ്മാതാക്കളും അവസാനിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

വില വര്‍ധിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മിക്കവരും ഡീസല്‍ എഞ്ചിന്‍ കൈവിടുന്നത്. ീസല്‍ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കുന്നതോടെ വാഹനങ്ങളുടെ വിലയും വര്‍ധിക്കും. വിപണിയിലെ മാന്ദ്യത്തിനിടയില്‍ വാഹനങ്ങളുടെ വില കൂടി വര്‍ധിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് പലരും പറയുന്നത്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്ലാന്റുകളുടെ പ്രവര്‍ത്തനവും, ഡീലര്‍ഷിപ്പിന്റെ പ്രവര്‍ത്തനവും നിര്‍മ്മാതാക്കള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഇതോടെ ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയിലും അനിശ്ചിതത്വം തുടരുകയാണ്. നിരവധി മോഡലുകളാണ് വിറ്റഴിയാനുള്ളത്. 2020 മാര്‍ച്ച് 31 വരെയായിരുന്നു ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

എന്നാല്‍ കൊറോണ രാജ്യത്ത് പടര്‍ന്നു പിടിച്ചതോടെ അതിന്റെ കാര്യത്തില്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 7 ലക്ഷത്തോളം വാഹനങ്ങളാണ് ഇനിയും വിറ്റഴിക്കാനുള്ളത്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ഓഫറും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നി നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പികളും. രാജ്യത്ത് കൊറേണ വൈറസ് പടര്‍ന്നു പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ് ഈ വാഹനങ്ങളുടെ കാര്യത്തില്‍.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

അതേസമയം ഈ വാഹനങ്ങള്‍ വിറ്റവിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് അറിയിച്ച് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സാഹചര്യം മനസ്സിലാക്കിയ കോടതി ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇളവ് നല്‍കുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി വില്‍ക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ 14 -നാണ് ലോക്ക്ഡൗണ്‍ കഴിയുക. അതുപ്രകാരം ഏപ്രില്‍ 24 വരെ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം, ഏതാനും ഉപാധികളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ വിറ്റത് 10 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ് IV എന്‍ജിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനുശേഷം മലിനീകരണ തോത് കുറഞ്ഞ ബിഎസ് VI വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും കോടതി അറിയിച്ചു.

More from DriveSpark

Article Published On: Monday, April 6, 2020, 17:30 [IST]
English summary
BS6 Vehicle Sales Crosses-1 Million In Country. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X