ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI (ബിഎസ് VI) എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ, വാഹന നിർമ്മാതാക്കൾ പല പുതിയ തീരുമാനങ്ങളം കൈക്കൊള്ളുന്നു.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

നിലവിലുള്ള ബിഎസ് IV മോഡലുകളെ ബിഎസ് VI ആക്കി മാറ്റുന്നതിനുള്ള ചെലവ് ഉയർന്നതിനാൽ പല കാർ കമ്പനികളും ഡീസൽ കാറുകൾ മൊത്തത്തിൽ അടച്ചുപൂട്ടുന്നു, ഇത് ബിഎസ് VI കാറുകളെ കൂടുതൽ ചെലവേറിയതാക്കും.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

മാരുതിയും ഫോക്‌സ്‌വാഗണും ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തലാക്കുമ്പോൾ മഹീന്ദ്ര, ടാറ്റ തുടങ്ങിയ കമ്പനികൾ ചെറിയ എഞ്ചിൻ കാറുകളിലെ ഡീസൽ മോഡലുകൾ നിർത്തുകയാണ്. 2020 ഏപ്രിൽ 1 മുതൽ നിർത്തലാക്കുന്ന കാറുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം:

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

1. മാരുതിയുടെ എല്ലാ ഡീസൽ കാറുകളും

ഏപ്രിൽ 1 മുതൽ മാരുതി എല്ലാ ഡീസൽ കാറുകളും നിർത്തുകയാണ്. 1.5 ലിറ്റർ, 1.3 ലിറ്റർ മൾട്ടി ജെറ്റ് ഡീസൽ എഞ്ചിനുകളുടെ ഉത്പാദനമാണ് നിർമ്മാതാക്കൾ നിർത്തലാക്കുന്നത്.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

ഫിയറ്റിന്റെ ഡീസൽ എഞ്ചിനായിരുന്നു ഈ മാരുതി കാറുകൾ ഉപയോഗിച്ചു വന്നിരുന്നത്. ഏപ്രിൽ 1 മുതൽ മാരുതി വിറ്റാര ബ്രെസ്സ, എസ്‌-ക്രോസ്, സ്വിഫ്റ്റ്, ഡിസൈർ പെട്രോൾ മോഡലുകളിൽ മാത്രമേ ലഭ്യമാകൂ.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

2. ഫോക്‌സ്‌വാഗണിന്റെ എല്ലാ ഡീസൽ കാറുകളും

ഫോക്‌സ്‌വാഗൺ തങ്ങളുടെ എല്ലാ ഡീസൽ കാറുകളും നിർത്തലാക്കുന്നു. ഡീസൽ കാറുകൾ ബിഎസ് VI -ലേക്ക് പരിഷ്കരിക്കുന്നില്ല എന്നാണ് നിർമ്മാതാക്കളുടെ തീരുമാനം.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

എല്ലാ പുതിയ ഫോക്സ്‍വാഗൺ കാറുകളും സെഡാനുകളും എസ്‌യുവികളും ഇനി മുതൽ പെട്രോൾ മോഡലുകളിൽ മാത്രം ലഭ്യമാവുന്നത്.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

3. റെനോ ഡസ്റ്റർ (ഓൾ വീൽ ഡ്രൈവ്), റെനോ ലോഡ്ജി

വിൽപ്പന കുറവായതിനാൽ ഇന്ത്യയിലെ ഡസ്റ്റർ, ലോഡ്ജി എംപിവി എന്നിവയുടെ ഓൾ-വീൽ ഡ്രൈവ് പതിപ്പുകൾ റെനോ നിർത്തലാക്കുന്നു. 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ ഡസ്റ്റർ ഇനി വിപണിയിൽ എത്തൂ.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

ഡസ്റ്ററിന്റെ ടർബ്ബോ പെട്രോൾ ഓട്ടോ എക്സ്പോയിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചു എങ്കിലും ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല. റെനോ ലോഡ്ജിയുടെ വിൽപ്പന മറ്റ് എംപിവികളേക്കാൾ വളരെ കുറവാണ്.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

ഇന്ത്യൻ വിപണിയിൽ, മാരുതി എർട്ടിഗ, ഹോണ്ട BR-V എന്നിവയേക്കാൾ വളരെ പിന്നിലാണ് ലോഡ്ജി, അതിനാൽ കമ്പനി വാഹനം നിർത്തലാക്കുകയാണ്.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

4. ടൊയോട്ട എത്തിയോസ്, എത്തിയോസ് ലിവ

ടൊയോട്ട എത്തിയോസ് സെഡാൻ, എത്തിയോസ് ലിവ ഹാച്ച്ബാക്ക് എന്നിവ വിപണിയിൽ നിന്ന് നിർമ്മാതാക്കൾ നീക്കം ചെയ്തു. ഈ മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്നത് കമ്പനിക്ക് ഇനി ലാഭകരമല്ല.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

ഇന്ത്യയിൽ പെട്രോൾ മോഡൽ എന്ന ആശയം ടൊയോട്ടയും സ്വീകരിക്കുന്നു. ടൊയോട്ട മാരുതിയുമായി ഒപ്പിട്ട കരാർ പ്രകാരം മാരുതി ബലേനോ, XL6, വിറ്റാര ബ്രെസ്സ, എർട്ടിഗ എന്നിവയുടെ പുനർനിർമ്മിച്ച പെട്രോൾ മോഡലുകൾ കമ്പനി വിൽക്കും.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

5. ടാറ്റ സഫാരി സ്റ്റോം ടാറ്റ ഹെക്സ

ടാറ്റ സഫാരി സ്റ്റോമിനെ ബിഎസ് VI ലേക്ക് കമ്പനി പരിഷ്കരിക്കുന്നില്ല. സഫാരി സ്റ്റോമിന്റെ നിലവിലെ മോഡലിന് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

ടാറ്റ ഹെക്സ കമ്പനി നിർത്തലാക്കുന്നുണ്ടെങ്കിലും പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മോഡൽ വീണ്ടും വിപണിയിലെത്തും. നിലവിൽ, എസ്‌യുവി ശ്രേണിയിലെ ടാറ്റ ഹാരിയറും ഗ്രാവിറ്റാസും പെട്രോൾ എഞ്ചിനുകളിൽ ലഭ്യമാണ്.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

കൂടാതെ ടാറ്റ സെസ്റ്റ് കോംപാക്റ്റ് സെഡാനും ബോൾട്ട് ഹാച്ച്ബാക്കും കമ്പനി നിർത്തുകയാണ്. സവിശേഷതകളും പ്രകടനവും കണക്കിലെടുക്കുമ്പോൾ സെസ്റ്റിനേക്കാളും ബോൾട്ടിനേക്കാളും മികച്ച ടാറ്റാ ടിഗോർ, ടിയാഗോ എന്നിവ ഈ മോഡലുകൾക്ക് പകരമായി നൽകിയിട്ടുണ്ട്.

ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വിപണിവിടുന്ന വാഹനങ്ങൾ

6. എല്ലാ ഫിയറ്റ് കാറുകളും

ഇന്ത്യയിൽ ഫിയറ്റിന്റെ കാർ ബിസിനസ്സ് ലാഭകരമായില്ല. ഫിയറ്റ് പുണ്ടോ, അബാർത്ത്, അവെഞ്ചുറ, ലിനിയ തുടങ്ങിയ മോഡലുകൾ കമ്പനി നിർത്തലാക്കുന്നു. ഇന്ത്യയിലെ ടാറ്റ, മാരുതി, എം‌ജി, ജനറൽ മോട്ടോർസ് എന്നിവയ്ക്ക് ഫിയറ്റ് എഞ്ചിനുകൾ വിതരണം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Car models to be discontinued from april 2020 with bs6 implementation. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X