വാര്‍ത്തകളില്‍ ഇടംപിടിച്ച് ഗീലി; കാര്‍ ഹോം ഡെലിവറി ഡ്രോണ്‍ വഴി
രാജ്യം മുഴുവന്‍ ആശങ്ക പടര്‍ത്തി കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണ്. എല്ലാ മേഖലയിലും അതിന്റെ പരിണിതഫലങ്ങള്‍ പ്രകടമാകുകയും ചെയ്തു. വാഹന വിപണിയിലും കൊറോണ ഉയര്‍ത്തുന്ന ആശങ്ക ചെറുതൊന്നുമല്ല.

പല നിര്‍മ്മാതാക്കളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ഇതിനെല്ലാം ഇടയില്‍ ആശ്വാസകരമായ രീതിയില്‍ ഒരു വാര്‍ത്ത പുറത്തുവരുന്നിരുന്നു. കൊവിഡ്-19 വൈറസ് ബാധയെ ചെറുക്കാന്‍ കെല്‍പ്പുള്ള ഒരു വാഹനമാണ് വാര്‍ത്തയില്‍ നിറഞ്ഞത്.

ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് അത്തരത്തിലൊരു വാഹനവുമായി രംഗത്തെത്തിയത്. ഗീലി എന്ന നിര്‍മ്മാതാക്കളാണ് ഐകോണ്‍ എന്ന വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി കൊണ്ടുപോകാന്‍ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ഈ ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍. ഉപഭോക്താക്കളെ ഡീലര്‍ഷിപ്പിലേക്ക് വരുത്താതെ തന്നെ തങ്ങളുടെ കാര്‍ വില്‍ക്കുന്നതിന് പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ഗീലി.

ഇതിനായി കമ്പനി കഴിഞ്ഞ മാസം 10-ാം തിയതി ഓണ്‍ലൈന്‍ വാഹന വില്‍പനക്കായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുത്തന്‍ കാറിനെപ്പറ്റിയുള്ള വിവരങ്ങള്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍, കളറുകള്‍, ഫിനാന്‍സ് തുടങ്ങി ഒരു ഡീലര്‍ഷിപ്പില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ ഇതിലൂടെ അവസരമൊരുക്കി.

കുറഞ്ഞ സമയത്തിനുള്ളില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി 10,000 പേരാണ് ഗീലിയുടെ കാര്‍ വാങ്ങിയതതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമാത്രമല്ല, കാര്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ ഡീലര്‍ഷിപ്പുകളിലേക്ക് വരേണ്ട.

ഉപഭോക്താക്കളുടെ വീട്ടില്‍ തന്നെ പുതിയ കാര്‍ കമ്പനി എത്തിച്ചു നല്‍കും. കാര്‍ ഡെലിവെറിക്ക് ശേഷം താക്കോല്‍ ഉപഭോക്താവിന് കൈമാറുക അണുവിമുക്തമാക്കിയ ഡ്രോണ്‍ ഉപയോഗിച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെയും ബ്രിട്ടീഷ് സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലോട്ടസിന്റെയും ഉടമകളാണ് ഗീലി. അടുത്തിടെയാണ് ഗീലി ഐകോണ്‍ എന്ന് എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്.

മാരകമായ കൊറോണ വൈറസിനെ ചെറുക്കാനുള്ള കഴിവ് വാഹനത്തിന് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനത്തിന്റെ ഫീച്ചറുകളെക്കുറിച്ച് പറയുന്നതിന് മുമ്പ് എങ്ങനെയാണ് വാഹനം ഈ അപകടകാരിയായ വൈറസിനെ ചെറുക്കുന്നത് എന്ന് പറഞ്ഞു തരാം.

കൊറോണ വൈറസ് വ്യാപകമായതോടെ ഗീലി N95 സര്‍ട്ടിഫൈഡ് ആയ ഒരു പുതിയ ഇന്റലിജന്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം (IAPS) വികസിപ്പിച്ചു. ഈ വായു ശുദ്ധീകരണ സംവിധാനം ബാക്ടീരിയ, വൈറസ് എന്നിവയുള്‍പ്പെടെ ക്യാബിനിലിനെ വായുവിലുള്ള ദോഷകരമായ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്നതിനും ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതോടെ ഹൈബ്രിഡ് എഞ്ചിനുമായെത്തിയ ഐകോണിന് ആശങ്ക പടര്‍ത്തുന്ന കൊറോണ വൈറസിനെ ഒരു പരിധി വരെ ചെറുക്കന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2018 ബെയ്ജിങ് ഓട്ടോ എക്സ്പോയിലാണ് കണ്‍സെപ്റ്റ് മോഡലായ ഐക്കോണ്‍ എസ്‌യുവിയെ കമ്പനി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications








