സിട്രണ്‍ C21 ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി വെന്യു

പോയ വര്‍ഷമാണ് കിയ മോട്ടോര്‍സ്, എംജി മോട്ടോര്‍ തുടങ്ങിയ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വളരെ മികച്ച വിജയമാണ് വിപണിയില്‍ ഇരുമോഡലുകള്‍ക്കും വിപണിയില്‍ ലഭ്യമായത്.

സിട്രണ്‍ C21 ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി വെന്യു

ഇവര്‍ക്ക് പുറമേ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍. ഈ വര്‍ഷം ആദ്യം വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ അരങ്ങേറ്റം വൈകുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചു.

സിട്രണ്‍ C21 ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി വെന്യു

C5 എയര്‍ക്രോസ് എസ്‌യുവിയായാണ് സിട്രണ്‍ നിരയിയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ ആദ്യം എത്തുക. 2020 -ഓടെ വാഹനം വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. C5 എയര്‍ക്രോസ് എസ്‌യുവിക്ക് പിന്നാലെ നിരവധി മോഡലുകളെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

സിട്രണ്‍ C21 ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി വെന്യു

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സിട്രണ്‍ C21 ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി വെന്യു

ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചു വരുന്നുവെന്നാണ് കമ്പനി അറിയിച്ചത്. ഇത് മുന്നില്‍ കണ്ട് ഈ ശ്രേണിയിലേക്കും വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സിട്രണ്‍ C21 എന്ന കോഡ്‌നാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

സിട്രണ്‍ C21 ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി വെന്യു

2021 -ഓടെ ഈ വാഹനത്തെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവരാകും എതിരാളികള്‍.

സിട്രണ്‍ C21 ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി വെന്യു

ഇതിന് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിലേക്കും കമ്പനി വാഹനത്തെ അവതരിപ്പിക്കും. സെഡാന്‍ ശ്രേണിയിലേക്കും തങ്ങള്‍ വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. CMP എന്ന പ്ലാറ്റ്‌ഫോമിലാകും ഈ വാഹനങ്ങള്‍ ഒക്കെ വിപണിയില്‍ എത്തുന്നതും.

സിട്രണ്‍ C21 ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി വെന്യു

കുറഞ്ഞ ചെലവില്‍ ഈ പ്ലാറ്റ്‌ഫോമില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഈ പ്ലാറ്റ്‌ഫോം ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിട്രണ്‍ C21 കോംപാക്ട് എസ്‌യുവി അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ C3 -ല്‍ നിന്നുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍ ഉള്‍ക്കൊള്ളും.

സിട്രണ്‍ C21 ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി വെന്യു

അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും വാഹനം വിപണിയില്‍ എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C21 SUV Launch Confirmed in 2021. Read in Malayalam.
Story first published: Wednesday, April 8, 2020, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X