ലോക്ക്ഡൗണ്‍; സിട്രണ്‍ C5 എയര്‍ക്രോസ് ഇന്ത്യയില്‍ എത്തുന്നത് വൈകും
ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍. C5 എയര്‍ക്രോസ് എസ്‌യുവിയാണ് സിട്രണ്‍ നിരയിയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ ആദ്യം എത്തുക.

നേരത്തെ പുറത്തുവന്ന് റിപ്പോര്‍ട്ട് അനുസരിച്ച് 2020 സെപ്തംബറേടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി പദ്ധതി. എന്നാല്‍ രാജ്യത്ത് കൊറോണ് വൈറസിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറ്റം വൈകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും 2021 -ന്റെ പകുതിയോടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു. നേരത്തെ പല തവണയായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.

തുടക്കത്തില്‍ 10 നഗരങ്ങളില്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുതയുള്ളു. എന്നാല്‍ ഏതൊക്കെ നഗരങ്ങളിലാണ് വാഹനത്തെ അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

C5 എയര്‍ക്രോസ് എസ്‌യുവി നിരയില്‍ എത്തുന്നതുകൊണ്ട് വല കുറഞ്ഞ ഒരു മോഡലും അധികം താമസിക്കാതെ വിപണിയില്‍ എത്തും. ഹാച്ച്ബാക്ക് നിരയിലേക്കാകും മോഡല്‍ വില്‍പ്പനയ്ക്ക് എത്തുക.

പിന്നാലെ 2023 -ഓടെ സിട്രണ്‍ നിരയില്‍ നിന്നും നാലു മോഡലുകള്‍ കൂടി വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഹ്യുണ്ടായി ട്യൂസണ്‍, സ്‌കോഡ കരോക്ക്, ജീപ്പ് കോമ്പസ് എന്നിവരാണ് C5 എയര്‍ക്രോസിന്റെ വിപണിയിലെ എതിരാളികള്‍.

രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് വാഹനത്തിന്റേത് എന്നാണ് റിപ്പോര്‍ട്ട്.

ലെതറിൽ പൊതിഞ്ഞ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്. അതേസമയം വാഹനത്തിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റും.

24X7 സമയം സിട്രണ്‍ ഡീലര്‍ഷിപ്പുകളുമായി ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ വിവിധ സംവിധാനങ്ങള്‍ വാഹനങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക സഹാരണം പരമാവധി കൂട്ടി മോഡലുകളുടെ വില കമ്പനി നിയന്ത്രിച്ചു നിര്‍ത്തും. ഇതിനായി തമിഴ്നാട്ടില്‍ രണ്ടു ശാലകള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.


Click it and Unblock the Notifications








