തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സമയപരിധി ഏറെക്കുറെ അവസാനിക്കാറായി. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 7 ലക്ഷത്തോളം വാഹനങ്ങളാണ് ഇനിയും വിറ്റഴിക്കാനുള്ളത്.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ വരുന്നത്. ഇതിന് മുന്നോടിയായി ഓഫറും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നി നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പികളും.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

രാജ്യത്ത് കൊറേണ വൈറസ് പടര്‍ന്നു പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ് ഈ വാഹനങ്ങളുടെ കാര്യത്തില്‍. ഇതോടെ ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

കോണ്‍ഫറന്‍സ് കോളിലൂടെ ഈ ഹര്‍ജി കേള്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. സുപ്രീം കോടതി വാഹന നിര്‍മാതാക്കള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയിലാണ് അസോസിയേഷനും.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തീയതി നീട്ടിനല്‍കണമെന്ന ആവശ്യവുമായിട്ടാണ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

കോടതിയുടെ തീരുമാനം പ്രതികൂലമായാല്‍ വില്‍ക്കാന്‍ കഴിയാത്ത വാഹനങ്ങളെല്ലാം ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങളില്‍ ബിഎസ് VI എന്‍ജിന്‍ നല്‍കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

എന്നാല്‍, നേരത്തെ ബിഎസ് IV വാഹനങ്ങളുടെ സ്റ്റോക് വിറ്റഴിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു. കണക്കുകള്‍ അനുസരിച്ച് ബിഎസ് IV നിലവാരത്തിലുള്ള 7 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിക്കാനുള്ളത്.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

12,000 പാസഞ്ചര്‍ വാഹനങ്ങളും, 8,000 വാഹണിജ്യ വാഹനങ്ങളും വിറ്റഴിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ ആനുകൂല്യങ്ങളും ഓഫറുകളും നല്‍കി വാഹനങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിനിടെയാണ് രാജ്യത്തെ വാഹന ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടേണ്ടി വരുന്നത്.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, ഹോണ്ട, കിയ മോട്ടോര്‍സ്, ടൊയോട്ട, ഫോര്‍ഡ്, ജീപ്പ് തുടങ്ങിയവര്‍ പ്ലാന്റുകള്‍ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോണ്ട മോട്ടോര്‍ സൈക്കിള്‍, സുസുക്കി ടൂവീലര്‍, ബജാജ് ഓട്ടോ, ജാവ മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനനിര്‍മാതാക്കളും പ്ലാന്റുകള്‍ അടച്ചു.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

ആദ്യ സമയങ്ങളില്‍ മാര്‍ച്ച് 31 വരെ മാത്രമാണ് അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രിയുടെ തീരുമാനത്തോടെ ഇത് ഏകദേശം ഏപ്രില്‍ 15 വരെ നീളുമെന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

തിരിച്ചടിയായി കൊവിഡ്-19; ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

ഓരോ ദിവസവും ഏകദേശം 1,500 കോടിയ്ക്ക് മുകളിലാണ് വാഹന മേഖലയിലെ നഷ്ടം. അടുത്ത 10 ദിവസം വിപണിയുടെ പ്രവര്‍ത്തനം നേരാംവണ്ണം നടന്നില്ലെങ്കില്‍ ഏകദേശം Rs 13,000 കോടി മുതല്‍ Rs 15,000 കോടി വരെ നഷ്ടം രേഖപ്പെടുത്തും.

More from DriveSpark

Article Published On: Friday, March 27, 2020, 15:35 [IST]
English summary
Dealers Seek Relief On BS4 Stocks; Supreme Court Agrees To Hear Petition. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X