വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. മാര്‍ച്ച് 31 വരെ മാത്രമേ ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കുകയുള്ളു.

വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

ഇതിന് മുന്നോടിയായി ബിഎസ് IV മോഡലുകളെയെല്ലാം വിറ്റഴിക്കാനുള്ള ശ്രമത്തിലായിരുന്നു വാഹന നിര്‍മ്മാതാക്കള്‍. പലരും വിവിധ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കിയാണ് വിറ്റഴിച്ചുകൊണ്ടിരുന്നത്. ഇതിനിടയിലാണ് ഇരുട്ടടിയായി കൊവിഡ്-19 എത്തുന്നത്.

വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

ഇതോടെ മറ്റ് മേഖല പോലെ വാഹന വിപണിയും താറുമാറായി എന്നുവേണം പറയാന്‍. കണക്കുകള്‍ അനുസരിച്ച് ബിഎസ് IV നിലവാരത്തിലുള്ള 7 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിക്കാനുള്ളത്. 12,000 പാസഞ്ചര്‍ വാഹനങ്ങളും, 8,000 വാഹണിജ്യ വാഹനങ്ങളും വിറ്റഴിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

ഏപ്രില്‍ ഒന്നിന് ശേഷം ഈ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഈ വാഹനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

വലിയ ആനുകൂല്യങ്ങളും ഓഫറുകളും നല്‍കി വാഹനങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിനിടെയാണ് രാജ്യത്തെ വാഹന ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടേണ്ടി വരുന്നത്. കൊറോണയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അടച്ചിടല്‍.

വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, ഹോണ്ട, കിയ മോട്ടോര്‍സ്, ടൊയോട്ട, ഫോര്‍ഡ്, ജീപ്പ് തുടങ്ങിയവര്‍ പ്ലാന്റുകള്‍ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോണ്ട മോട്ടോര്‍ സൈക്കിള്‍, സുസുക്കി ടൂവീലര്‍, ബജാജ് ഓട്ടോ, ജാവ മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനനിര്‍മാതാക്കളും പ്ലാന്റുകള്‍ അടച്ചു.

വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

ആദ്യ സമയങ്ങളില്‍ മാര്‍ച്ച് 31 വരെ മാത്രമാണ് അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രിയുടെ തീരുമാനത്തോടെ ഇത് ഏകദേശം ഏപ്രില്‍ 15 വരെ നീളുമെന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

ഈ സാഹചര്യത്തിലാണ് ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കുന്നതിനായി ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട ടൂവീലേഴ്സ് എന്നീ കമ്പനികളും എഫ്എഡിഎ (FADA) അസോസിയേഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍ മാസങ്ങളില്‍ വാഹനമേഖലയിലുണ്ടായ മാന്ദ്യത്തെ തുടര്‍ന്നാണ് സ്റ്റോക്ക് കൂടാന്‍ കാണമെന്നാണ് വിലയിരുത്തല്‍.

വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

ഓരോ ദിവസവും ഏകദേശം 1,500 കോടിയ്ക്ക് മുകളിലാണ് വാഹന മേഖലയിലെ നഷ്ടം. അടുത്ത 10 ദിവസം വിപണിയുടെ പ്രവര്‍ത്തനം നേരാംവണ്ണം നടന്നില്ലെങ്കില്‍ ഏകദേശം Rs 13,000 കോടി മുതല്‍ Rs 15,000 കോടി വരെ നഷ്ടം രേഖപ്പെടുത്തും.

വിറ്റഴിക്കാനുള്ളത് 7 ലക്ഷം ബിഎസ് IV വാഹനങ്ങള്‍; ഇരുട്ടടിയായി കൊവിഡ്-19

സമയപരിധി നീട്ടിനല്‍കാത്ത സാഹചര്യമുണ്ടായാല്‍ ബിഎസ് IV വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളിലേക്ക് ഈ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇപ്പോഴും ബിഎസ് IV, യൂറോ 4 നിലവാരത്തിലുള്ള വാഹനങ്ങളാണ് വിറ്റഴിക്കുന്നത്.

Most Read Articles

Malayalam
English summary
Around 7,20,000 BS-4 vehicles yet to be sold even as the deadline is just a week away. Read in Malayalam.
Story first published: Wednesday, March 25, 2020, 16:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X