അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്‌സന്‍ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

റെഡി-ഗോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഡാറ്റ്‌സന്‍. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയതു.

അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്‌സന്‍ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഓട്ടോകാറാണ് പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും വാര്‍ത്തയും പങ്കുവെച്ചിരിക്കുന്നത്. വാഹനം മുഴുവനായും മൂടിപൊതിഞ്ഞായിരുന്നു പരീക്ഷണ ഓട്ടം. എന്‍ട്രി ലെവല്‍ ചെറു ഹാച്ച്ബാക്ക് മോഡലായ റെഡി ഗോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പോയ വര്‍ഷം കമ്പനി അവതരിപ്പിച്ചിരുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്‌സന്‍ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പതിപ്പിനെയാണ് ഡാറ്റ്‌സണ്‍ പോയവര്‍ഷം അവതരിപ്പിച്ചത്. ഇത്തവണ നവീകരിച്ച് എഞ്ചിനോടെയാകും പുതിയ മോഡല്‍ വിപണിയില്‍ എത്തുക. നിരവധി മാറ്റങ്ങളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്‌സന്‍ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ മോഡലില്‍ ഇടംപിടിച്ചേക്കും. പുതുക്കിയ ഡാഷ്‌ബോര്‍ഡും അകത്തളത്തെ മനോഹരമാക്കും. വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവ് വരെ പ്രതീക്ഷിക്കാം.

അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്‌സന്‍ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം (ABS) റെഡി ഗോയുടെ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേഡായി ഉള്‍പ്പെടുത്തി. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ കാറുകള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമാണ്.

അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്‌സന്‍ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

റെഡി ഗോയുടെ ഉയര്‍ന്ന പതിപ്പില്‍ ഡ്രൈവര്‍ സൈഡ് എയര്‍ ബാഗും സെന്‍ട്രല്‍ ലോക്കിങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നിലെ ഡോറില്‍ ചൈല്‍ഡ് സേഫ്റ്റി ലോക്ക്‌സ് സ്റ്റാന്റേഡാണ്. ചെറിയ പതിപ്പിലൊഴികെ എല്ലാത്തിലും എന്‍ജിന്‍ ഇമ്മൊബിലൈസറും കമ്പനി നല്‍കി. എല്ലാ വകഭേദത്തിലും നാല് സീറ്റിലും ത്രീ പോയന്റ് സീറ്റ് ബെല്‍റ്റുമുണ്ട്.

അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്‌സന്‍ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

രണ്ട് പെട്രോള്‍ എന്‍ജിനുകളാണ് റെഡി ഗോയ്ക്കുള്ളത്. 799 സിസി എന്‍ജിന്‍ 5,678 rpm -ല്‍ 54 bhp കരുത്തും 4,386 rpm -ല്‍ 72 Nm torque ഉം സൃഷ്ടിക്കും. 999 സിസി എന്‍ജിന്‍ 5,500 rpm -ല്‍ 68 bhp കരുത്തും 4,250 rpm -ല്‍ 91 Nm torque ഉം സൃഷ്ടിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്‌സന്‍ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ ബോക്‌സ്. വിപണിയില്‍ റെനോ ക്വിഡ്, മാരുതി ആള്‍ട്ടോ എന്നിവരാണ് റെഡി ഗോയുടെ എതിരാളികള്‍. 2.79 ലക്ഷം രൂപ മുതല്‍ 4.29 ലക്ഷം വരെയാണ് നിലവില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്‌സന്‍ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഉയര്‍ന്ന മൈലേജാണ് വാഹനം കാഴ്ച്ചവയ്ക്കുന്നത്. 0.8 ലിറ്റര്‍ എഞ്ചിന്‍ 22.7 കിലോമീറ്ററും, 1.0 ലിറ്റര്‍ എഞ്ചിന്‍ 22.5 കിലോമീറ്റര്‍ മൈലേജുമാണ് നല്‍കുന്നത്. വാഹനത്തിന് ടോള്‍ ബോയി ഡിസൈനാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. 185 mm ആണ് റെഡി-ഗോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്, വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന വാഹനവും ഇതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Redigo Facelift Spied Testing Ahead Of Launch. Read in Malayalam.
Story first published: Monday, March 9, 2020, 20:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X