വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾക്കായി രാജ്യത്തെ എല്ലാ നിർമ്മാതാക്കളും തയ്യാറെടുക്കുന്നു.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഇതിനർത്ഥം പഴയ സ്റ്റോക്ക് അല്ലെങ്കിൽ നിരവധി മോഡലുകളുടെ ബിഎസ് IV പതിപ്പ് നിലവിൽ വലിയ കിഴിവിൽ വിൽക്കുന്നു എന്നതാണ്. ഇപ്പോൾ മുതൽ വൻ ഡിസ്കൗണ്ടുമായി വാഗ്ദാനം ചെയ്യുന്ന അത്തരം ബിഎസ് IV എസ്‌യുവികളുടെ പട്ടിക ഇതാ.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഹോണ്ട CR-V

ഇന്ത്യയിലെ ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്നുള്ള മുൻനിര എസ്‌യുവിയാണിത്. നിലവിൽ ഇന്ത്യയിൽ അഞ്ചാം തലമുറ CR-V -യാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഇപ്പോൾ 2WD, 4WD ഓപ്ഷനുകളുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഹനത്തിൽ വരുന്നു. ഹോണ്ട CR-V എസ്‌യുവിയുടെ ബിഎസ് IV പതിപ്പിന് നിലവിൽ പരമാവധി 5 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നു.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

മഹീന്ദ്ര ആൾട്യുറാസ് G4

പ്രാദേസിക നിർമ്മാതാക്കളിൽ നിന്നുള്ള ഈ ആഢംബര മുൻനിര എസ്‌യുവി മോഡലാണിത്, ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, ഇസുസു MU-X തുടങ്ങിയ കാറുകളുമായി ഇത് മത്സരിക്കുന്നു.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

വാഹനത്തിന് ഉടൻ തന്നെ ഒരു ബി‌എസ് VI കംപ്ലയിന്റ് എഞ്ചിൻ ലഭിക്കും. ഈ ആഢംബര എസ്‌യുവിയുടെ ബിഎസ് IV പതിപ്പിന് നിലവിൽ പരമാവധി 2.9 ലക്ഷം രൂപയും എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നു.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഹ്യുണ്ടായി ട്യൂസൺ (പ്രീ-ഫെയ്‌സ്‌ലിഫ്റ്റ്)

ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ ട്യൂസൺ ആഡംബര എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. ഇപ്പോൾ ബി‌എസ് VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ്.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ട്യൂസൺ ഒരു CKD ഉൽ‌പ്പന്നമാണ്, ഇത് ഹ്യുണ്ടായിയുടെ ചെന്നൈ പ്ലാന്റിലാണ് അസംബിൾ ചെയ്യുന്നത്. എസ്‌യുവിയുടെ ബിഎസ് IV പതിപ്പ് നിലവിൽ പരമാവധി 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

റെനോ ഡസ്റ്റർ

റെനോ ഉടൻ തന്നെ അവരുടെ ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കുകയും പെട്രോളുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. എക്‌സ്‌പോയിൽ, റെനോ തങ്ങളുടെ പുതിയ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പ്രദർശിപ്പിച്ചിരുന്നു.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഈ എഞ്ചിൻ ഡസ്റ്ററിൽ ഭാവിയിൽ ലഭ്യമാകും. ഡസ്റ്ററിന്റെ ബിഎസ് IV പതിപ്പുകൾ നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ കിഴിവിൽ ലഭ്യമാണ്.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ജീപ്പ് കോമ്പസ്

കോമ്പസിന്റെ ബി‌എസ് VI കംപ്ലയിന്റ് പതിപ്പ് ഈ മാസം ആദ്യം ജീപ്പ് അവതരിപ്പിച്ചിരുന്നു. കോമ്പസിന്റെ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇപ്പോൾ ബി‌എസ് VI കംപ്ലയിന്റാണ്.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഡീസൽ കോമ്പസിന് മാനുവൽ ഗിയർബോക്‌സിനൊപ്പം 9 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനും ലഭിച്ചു. കോമ്പസിന്റെ ബിഎസ് IV പെട്രോൾ പതിപ്പ് നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ കിഴിവോടെ ലഭ്യമാണ്.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

നിസ്സാൻ കിക്ക്സ്

ഇന്ത്യയിൽ ബ്രാൻഡിന് കിക്ക്സ് വളരെ വിജയകരമായ ഒരു മോഡലല്ല, മാത്രമല്ല ഈ ദിവസങ്ങളിൽ റോഡുകളിൽ ഒരു കിക്ക്സ് അപൂർവമായി മാത്രമേ കാണുകയുള്ളൂ. 1.68 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ നിസ്സാൻ നിലവിൽ ഈ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

മഹീന്ദ്ര XUV500

മഹീന്ദ്ര നിലവിൽ അടുത്ത തലമുറ XUV500 -ൽ പ്രവർത്തിക്കുന്നു, കുറച്ച് സമയത്തിനുള്ളിൽ ഇത് പുറത്തിറങ്ങും. അതേസമയം നിലവിലുള്ള മോഡൽ ബി‌എസ് VI എഞ്ചിൻ ഉപയോഗിച്ച് നവീകരിക്കും. എസ്‌യുവിയുടെ ബിഎസ് IV പതിപ്പ് നിലവിൽ 1.5 ലക്ഷം രൂപ വിലക്കിഴിവിൽ കമ്പവനി നൽകുന്നു.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഹ്യുണ്ടായി ക്രെറ്റ

ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ വരാനിരിക്കുന്ന ക്രെറ്റയെ ഹ്യുണ്ടായി പ്രദർശിപ്പിച്ചു, ഈ വർഷാവസാനം പരിഷ്കരിച്ചതും കൂടുതൽ പ്രീമിയവുമായ ക്രെറ്റ അവതരിപ്പിക്കും. നിലവിൽ ബിഎസ് IV എഞ്ചിനുള്ള മോഡലിന് പരമാവധി 1.5 ലക്ഷം രൂപ ഡിസ്‌കൗണ്ട്‌ വാഗ്ദാനം ചെയ്യുന്നു.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

മാരുതി എസ്-ക്രോസ്

മാരുതി എസ്-ക്രോസ് ഇന്നുവരെ ഡീസൽ എഞ്ചിൻ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ കാര്യങ്ങൾ മാറും.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഫിയറ്റിൽ നിന്നും കടംകൊണ്ട ഡീസൽ എഞ്ചിൻ നിർത്തലാക്കുകയും 1.5 ലിറ്റർ ബി‌എസ് VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ സ്ഥാപിക്കുകയും ചെയ്യും. എസ്-ക്രോസിന്റെ ബിഎസ് IV പതിപ്പിന് 1.15 ലക്ഷം രൂപ കിഴിവ് ലഭിക്കും.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഹോണ്ട BR-V

വിഭാഗത്തിലെ ഹ്യുണ്ടായി ക്രെറ്റ, നിസാൻ കിക്ക്സ് തുടങ്ങിയ കാറുകളുമായി BR-V മത്സരിക്കുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്, പെട്രോളിന് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ലഭിക്കും.

വമ്പിച്ച ഡിസ്‌കൗണ്ടിൽ ബിഎസ് IV എസ്‌യുവികൾ

ഹോണ്ട BR-V യുടെ ബിഎസ് IV പതിപ്പിന് അധിക എക്സ്ചേഞ്ച് ബോണസിനൊപ്പം തിരഞ്ഞെടുത്ത മോഡലുകളിൽ നിലവിൽ ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Discount offers on BS4 SUVs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X