ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണയോട്ടം

2020 ട്രാക്‌സ് ക്രൂയിസര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫോഴ്സ് മോട്ടോര്‍സ് ഒരുങ്ങുന്നു. ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് പുതിയ വാഹനം വിപണിയില്‍ എത്തുന്നത്.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രൊഡക്ഷന്‍ പതിപ്പിന്റെയും ചിത്രങ്ങള്‍ പുറത്തുവരുന്നത്.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

പൂനെ-മുംബൈ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാസത്തോടെ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഒരുപാട് പുതുമകളോടെയാണ് വാഹനത്തെ ഫോഴ്‌സ് വിപണിയില്‍ എത്തിക്കുക.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

നിലവിലുള്ള മോഡലിന്റെ ഏതാണ്ട് നിവര്‍ന്നു നില്‍ക്കുന്ന ഫാസിയയേക്കാള്‍ മുന്‍ഭാഗം വളരെ ചരിഞ്ഞതാണെന്നാണ് സൂചന. അതോടൊപ്പം തന്നെ പരിഷ്‌ക്കരിച്ച സുരക്ഷാ ചട്ടങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തും.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

പുതുക്കിയ ഗ്രില്ലും, പുതിയ ബമ്പറും ഹെഡ്‌ലാമ്പ് ക്ലാസ്റ്ററും 2020 ട്രാക്‌സിന്റെ പുതുമയാണ്. പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കൊപ്പം ടെയില്‍ ലാമ്പുകളും നേരിയ നവീകരണത്തിന് വിധേയമായിട്ടുണ്ട്.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

നിലവില്‍ വിപണിയിലുള്ള മോഡലിന്റെ അതേ ബോക്‌സി ഘടന തന്നെയാണ് പുതിയ വാഹനത്തിനും. അതേസമയം പുതിയ ലൈനുകളും ബോഡി ഡെക്കലുകളും ഉപയോഗിച്ച് ഡോറുകള്‍ കമ്പനി പരിഷ്‌കരിച്ചു.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

ബാഹ്യ അളവുകള്‍ നിലവിലുള്ള ട്രാക്സ് മോഡലിന് സമാനമാണെന്ന് തോന്നുന്നു. ക്രൂയിസര്‍ ഡീലക്‌സ്, ടൂഫാന്‍ ഡീലക്‌സ് എന്നീ വകഭേദങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഫോഴ്സ് ട്രാക്സ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിഷ്‌ക്കരിച്ച് വിപണില്‍ എത്തിയിരുന്നു.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

കൂടുതല്‍ പ്രീമിയം ലുക്ക് തരുന്ന പുതിയ ഡാഷ്‌ബോര്‍ഡ് പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. ഡ്യുവല്‍ ടോണ്‍ കളര്‍ തീമിലാണ് അകത്തളം ഒരുങ്ങുന്നത്. പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിന്റെ പുതുമയാണ്.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

കൂടാതെ, പഴയ മോഡലുകളില്‍ കാണപ്പെടുന്ന മൂന്ന് ഭാഗങ്ങളുള്ള പിന്‍ വിന്‍ഡ്ഷീല്‍ഡ് ഇപ്പോള്‍ ഒരൊറ്റ വിന്‍ഡോ പാളിയായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വായു സഞ്ചാരം സുഗമമാക്കുന്നതിന് ഇത് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന് എയര്‍ കണക്ടര്‍, സെന്റര്‍ കണ്‍സോള്‍ ഘടിപ്പിച്ച പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, ഡ്യുവല്‍ ടോണ്‍ ബീജ് അപ്‌ഹോള്‍സ്റ്ററി എന്നിവയും 2020 ട്രാക്സ് ക്രൂയിസറിന്റെ സവിശേഷതയാണ്. ബിഎസ് VI നിലവാരത്തിലുളള 2.6 ലിറ്റര്‍, നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

ഈ എഞ്ചിന്‍ 90 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പരിഗണിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം.

ക്യാമറയില്‍ കുടുങ്ങി ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസറിന്റെ പരീക്ഷണ ഓട്ടം

മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെ 13 പേര്‍ക്ക് വാഹനത്തില്‍ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കും.

More from DriveSpark

Article Published On: Saturday, March 14, 2020, 18:31 [IST]
English summary
Force Trax Cruiser Production Spec Spied Testing Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X