കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി ഫോര്‍ഡ്

കൊറോണ വൈറസ് പോരാട്ടത്തില്‍ ഫെയ്‌സ് ഷീല്‍ഡുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് വീണ്ടും കൈത്താങ്ങുമായി കമ്പനി രംഗത്തെത്തി. വാഹനങ്ങളുടെ സൗജന്യ സര്‍വ്വീസിനും വാറണ്ടിക്കും നീട്ടി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസിനും വാറണ്ടിക്കും നീട്ടിനല്‍കി ഫോര്‍ഡ്

കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ രാജ്യത്തുടനീളമുള്ള ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുന്നത് കണക്കിലെടുത്താണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു.

കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസിനും വാറണ്ടിക്കും നീട്ടിനല്‍കി ഫോര്‍ഡ്

മാര്‍ച്ച് 15 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിക്കുകയോ സര്‍വ്വീസ് നഷ്ടമാകുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി നീട്ടിനല്‍കാനും സൗജന്യമായി സര്‍വ്വീസ് ചെയ്ത് നല്‍കാനുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസിനും വാറണ്ടിക്കും നീട്ടിനല്‍കി ഫോര്‍ഡ്

ഈ കാലയളവില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ ഇത് പുതുക്കാനും സാധിക്കും. ഇതിനുപുറമേ, ഡീലര്‍ഷിപ്പുകളും സര്‍വ്വീസ് സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും ഫോര്‍ഡിന്റെ 24 മണിക്കൂര്‍ കസ്റ്റമര്‍ സര്‍വീസ് ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുവാനും നിര്‍ദേശങ്ങള്‍ക്കും ഫോര്‍ഡ് സോഷ്യല്‍ മീഡിയയും പ്രവര്‍ത്തന സജ്ജമാണെന്നും കമ്പനി വക്താവ് അറിയിച്ചു.

കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസിനും വാറണ്ടിക്കും നീട്ടിനല്‍കി ഫോര്‍ഡ്

നേരത്തെ കൊവിഡ്-19 എതിരായ പോരാട്ടത്തില്‍ ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് ഫോര്‍ഡ് അറിയിച്ചിട്ടുണ്ട്. ചെന്നൈ സനന്ദ് പ്ലാന്റുകളിലാണ് ഇവ നിര്‍മ്മിച്ച് എടുക്കുക. ഫോര്‍ഡ് എഞ്ചിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്തതും പരിശോധിച്ചതുമായ ഫെയ്‌സ് ഷീല്‍ഡ് ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, സാനിറ്ററി വര്‍ക്കര്‍മാര്‍, എമര്‍ജന്‍സി സ്റ്റാഫ് എന്നിവര്‍ക്ക് വിതരണം ചെയ്യും.

കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസിനും വാറണ്ടിക്കും നീട്ടിനല്‍കി ഫോര്‍ഡ്

കൂടാതെ, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്നും കമ്പനി അറിയിച്ചു. ഫോര്‍ഡിന്റെ ആഗോള കൊവിഡ് -19 ഡൊണേഷന്‍ മാച്ച് പ്രോഗ്രാമിന്റെ ഭാഗമായി ഒരു മില്യണ്‍ ഡോളര്‍ ധനസഹായം സ്വരൂപിക്കുന്നതിനും നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നു.

കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസിനും വാറണ്ടിക്കും നീട്ടിനല്‍കി ഫോര്‍ഡ്

ലോകമെമ്പാടുമുള്ള 20 -ലധികം രാജ്യങ്ങളിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളില്‍ ഫോര്‍ഡിന്റെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കും മറ്റ് സാമൂഹിക സംഘടനകള്‍ക്കും സംഭാവന നല്‍കാനുള്ള അവസരം ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.

കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസിനും വാറണ്ടിക്കും നീട്ടിനല്‍കി ഫോര്‍ഡ്

നേരത്തെ വാഹനങ്ങളുടെ സൗജന്യ സര്‍വ്വീസിനും വാറണ്ടിക്കും നീട്ടി നല്‍കുമെന്ന് അറിയിച്ച് മിക്ക നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കുമെന്ന് അറിയിച്ച് മഹീന്ദ്രയും നേരത്തെ രംഗത്തെത്തിയിരുന്നു.

കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസിനും വാറണ്ടിക്കും നീട്ടിനല്‍കി ഫോര്‍ഡ്

ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളുടെ വാറണ്ടിയും സൗജന്യം സര്‍വ്വീസും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നാണ് കമ്പനി അറിയിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് വാറണ്ടി കാലാവധി പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും സര്‍വ്വീസ് നഷ്ടപ്പെടുന്നവര്‍ക്കും ഇതിനുള്ള അവസരം ഒരുക്കുമെന്നും അറിയിച്ചു.

കൊവിഡ്-19; ഫെയ്‌സ് ഷീല്‍ഡുകള്‍ക്ക് പിന്നാലെ സര്‍വീസിനും വാറണ്ടിക്കും നീട്ടിനല്‍കി ഫോര്‍ഡ്

രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. ഇതിനായി മഹീന്ദ്രയുടെ വിത്ത് യു ഹമേശാ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ സേവനം ഉറപ്പാക്കും. വാഹനത്തെ സംബന്ധിച്ചുള്ള ആശങ്കകളും മറ്റും ഇതുവഴി പങ്കുവയ്ക്കാമെന്നും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Wednesday, April 8, 2020, 21:32 [IST]
English summary
Ford India Extends Warranty, Scheduled Services Till June 30. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X