ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് ഹ്യുണ്ടായി. വർഷങ്ങളായി രാജ്യത്തെ വിപണിയിൽ വളരെ ശക്തരായി ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ നിലകൊള്ളുന്നു.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

പുതിയ ഹ്യുണ്ടായി വെന്യു, ഗ്രാൻഡ് i10 നിയോസും കഴിഞ്ഞ വർഷം കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ വർഷം, മാരുതി ഡിസൈറുമായുള്ള മത്സരം മുറുക്കുന്നതിന് എക്സെന്റ് കോംപാക്ട് സെഡാനിന്റെ ഏറ്റവും പുതിയ മോഡൽ ഓറ എന്ന പേരിൽ പുറത്തിറക്കി.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

ഈ വർഷാവസാനത്തിന് മുമ്പ് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി നാലു മോഡലുകൾ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വരും ദിവസങ്ങളിൽ ഇന്ത്യയിൽ വിപണിയിലെത്തുന്ന നാല് കാറുകളുടെയും വിശദാംശങ്ങൾ ഒന്നു നോക്കാം.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

ഹ്യുണ്ടായി ക്രെറ്റ

പുതിയ ഹ്യുണ്ടായി ക്രെറ്റയും ഈ മാസം അവസാനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും. പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ വാഹനം മൂന്ന് പുതിയ എഞ്ചിനുകൾ വാഗ്ദാനം ചെയ്യും.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

പുതിയ ലിറ്റർ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, കൂടുതൽ ശക്തമായ 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യും. മൂന്ന് എഞ്ചിൻ ഓപ്ഷനുകളും മൂന്ന് വ്യത്യസ്ത തരം ഗിയർബോക്സുകളും വാഹനത്തിൽ വരുന്നുണ്ട്.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

ലെതർ സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ബ്ലൂലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ നിരവധി പുതിയ സവിശേഷതകൾ പുതുതലമുറ ക്രെറ്റ വാഗ്ദാനം ചെയ്യും. വാഹനം വിപണിയിൽ കിയ സെൽറ്റോസിന്റെ പ്രധാന എതിരാളിയായിരിക്കും.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ ഹ്യുണ്ടായി ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. വാഹനം അടുത്ത മാസം ഇന്ത്യൻ വിപണിയിൽ എത്തും.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

പുതിയ പൂർണ-എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പുതുക്കിയ ഗ്രില്ല്, ബമ്പറുകൾ എന്നിവയുൾപ്പെടെ നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങൾ പുതിയ വെർണയ്ക്ക് ലഭിക്കുന്നു. സെഡാന്റെ നിലവിലെ പതിപ്പിനേക്കാൾ വളരെ അഗ്രസീവ് ലുക്കിലാണ് കാർ വരുന്നത്.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

ഹ്യുണ്ടായി വെർണയ്ക്ക് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഡീസൽ യൂണിറ്റുകൾ നിർമ്മാതാക്കൾ നൽകുന്നു. കൂടാതെ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഉള്ള 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും വാഹനത്തിന് ലഭിക്കും.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

ഹ്യുണ്ടായി ട്യൂസൺ ഫെയ്‌സ്‌ലിഫ്റ്റ്

ഈ വർഷം തുടക്കത്തിൽ 2020 ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായി പുതിയ ട്യൂസൺ ഫെയ്‌സ്‌ലിഫ്റ്റ് പ്രദർശിപ്പിച്ചിരുന്നു. വിപണിയിൽ പുതുമയുള്ളതാക്കാൻ കുറച്ച് മാറ്റങ്ങളോടെയാണ് കാർ വിൽപ്പനയ്ക്ക എത്തുക.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

രാജ്യത്തേക്ക് CKD യൂണിറ്റായിട്ട് എത്തുന്ന വാഹനത്തിന് ഹ്യുണ്ടായിരണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളാവും എസ്‌യുവിക്ക് കരുത്തേകുന്നത്.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

ട്യൂസണ് പുതിയ ഗ്രില്ല്, വീതി കുറഞ്ഞ ഹെഡ്‌ലാമ്പുകൾ, ക്യാബിനിൽ പുതിയ സവിശേഷതകൾ എന്നിവ ലഭിക്കുന്നു. ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500 എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ട്യൂസണിന്റെ പ്രധാന എതിരാളികൾ.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

പുതുതലമുറ ഹ്യുണ്ടായി എലൈറ്റ് i20

ഇന്ത്യൻ റോഡുകളിൽ പുതിയ എലൈറ്റ് i20 പരീക്ഷണങ്ങൾ ഹ്യുണ്ടായി നടത്തി വരികയാണ്. ഈ വർഷാവസാനം നിർമ്മാതാക്കൾ വാഹനം പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

പുതിയ ഹ്യുണ്ടായി എലൈറ്റ് i20 കൂടുതൽ അഗ്രസീവ് രൂപകൽപ്പനയും വെർണയ്‌ക്കൊപ്പം ലഭ്യമാവുന്ന പുതിയ ബിഎസ് VI കംപ്ലയിന്റ് എഞ്ചിനുകളും ലഭിക്കും.

2020 -ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന നാല് ഹ്യുണ്ടായി കാറുകൾ

1.5 പെട്രോൾ, 1.5 ഡീസൽ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി എലൈറ്റ് i20 വിപണിയിലെത്തുക. എലൈറ്റ് i20 -ക്കും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Four Hyundai Cars to be luanched in Indian market this year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X