ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ, ലോകമെമ്പാടുമുള്ള വാഹന നിർമ്മാതാക്കൾ പങ്കെടുക്കുകയും ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന തങ്ങളുടെ പുതു മോഡലുകളേയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

നിലവിൽ രാജ്യത്തെ വിപണിയിൽ ഏറ്റവും ജനപ്രിയമായവ എസ്‌യുവി വിഭാഗത്തിൽ നിന്നുള്ള വാഹനങ്ങളാണ്, മാത്രമല്ല പ്രായോഗികത, രൂപഭാവം, റോഡ് സാന്നിധ്യം എന്നിവ കാരണം നിരവധി പ്രേക്ഷകരെ ഈ ശ്രേണി ആകർഷിക്കുന്നു.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

ഈ വർഷം എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചതും, ഈ മാസം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നതുമായ നാല് എസ്‌യുവികളെ പരിചയപ്പെടാം.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

1. ഹ്യുണ്ടായി ക്രെറ്റ

2020 മാർച്ച് 16 ന് ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഒരു വലിയ നവീകരണം ലഭിക്കാൻ ഒരുങ്ങുകയാണ്. എക്‌സ്‌പോയിൽ ഹ്യുണ്ടായി ഇന്ത്യ സ്റ്റൈലിംഗ്, അളവുകൾ, സവിശേഷതകൾ എന്നിവയിൽ തികച്ചും വ്യത്യസ്തമായ പുതിയ ക്രെറ്റ അവതരിപ്പിച്ചിരുന്നു.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

ചൈനീസ് വിപണിയിൽ വിൽക്കപ്പെടുന്ന ix25 എസ്‌യുവിയ്ക്ക് സമാനമാണ് ഹ്യുണ്ടായിയുടെ പുതിയ ക്രെറ്റയും. പുതിയ ക്രെറ്റ പ്രീമിയവും ഫ്യൂച്ചറിസ്റ്റിക്കുമായി കാണപ്പെടുന്നു, മാത്രമല്ല ലോഞ്ച് ചെയ്യുമ്പോൾ തീർച്ചയായും ഫീച്ചറുകളാൽ നിറഞ്ഞ ഒരു കാറായിരിക്കും ഇത് എന്നതിൽ സംശയമില്ല.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം 1.5 ലിറ്റർ പെട്രോളും ഡീസലും യൂണിറ്റും വാഹനത്തിന് ലഭിക്കാൻ സാധ്യതയുണ്ട്. കിയ സെൽറ്റോസിലും ഇതേ സെറ്റ് എഞ്ചിനുകളാണ് വരുന്നത്.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

2. റെനോ ഡസ്റ്റർ

1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ബി‌എസ് VI കംപ്ലയിന്റായി പരിഷ്കരിക്കാൻ താൽപര്യമില്ലാത്തതിനാൽ ഇത് നിർത്തലാക്കുമെന്ന് റെനോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

പകരം ഡസ്റ്ററിന് 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കും, അത് എസ്‌യുവിയുടെ അന്താരാഷ്ട്ര പതിപ്പിൽ ലഭ്യമാണ്. 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 156 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്സുമായിട്ടാവും വാഹനം എത്തുന്നത്. എക്‌സ്‌പോയിൽ ഡസ്റ്ററിന്റെ ടർബോ പെട്രോൾ പതിപ്പ് റെനോ പ്രദർശിപ്പിച്ചിരുന്നു, ഈ മാസം അവസാനം ഇത് വിപണിയിലെത്തിക്കും.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

3. ഫോക്സ്വാഗൺ T-റോക്ക്

ഈ വർഷത്തെ എക്‌സ്‌പോയിൽ ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവി പുറത്തിറക്കിയിരുന്നു, കൂടാതെ വാഹനത്തിനായുള്ള പ്രീ-ബുക്കിംഗുകളും നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു. CBU റൂട്ട് വഴി T-റോക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

1.5 ലിറ്റർ TSI പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യൻ വിപണിയിൽ T-റോക്കിന് ശക്തി പകരുന്നത്, ഇത് 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ബ്രാൻഡിൽ നിന്ന് നിരവധി ഫീച്ചറുകളുമായി എത്തുന്ന കാർ, ഈ മാസം അവസാനം വിപണിയിലെത്താൻ സാധ്യതയുണ്ട്.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

4. ഫോർസ് ഗൂർഖ

ഗോർഖ എസ്‌യുവിയുടെ ബിഎസ് VI പതിപ്പ് എക്‌സ്‌പോയിൽ ഫോർസ് മോട്ടോർസ് പുറത്തിറക്കിയിരുന്നു. വരാനിരിക്കുന്ന മഹീന്ദ്ര ഥാറുമായി മത്സരിക്കാൻ ഫോർസ് ബിഎസ് VI പതിപ്പിൽ ചില സവിശേഷതകൾ ചേർത്തിരിക്കുന്നു.

ഉടൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന നാല് എസ്‌യുവികൾ

90 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.6 ലിറ്റർ ഡീസൽ എഞ്ചിനാണഅ പുതിയ ഫോർസ് ഗൂർഖയുടെ ഹൃദയം. കാര്യക്ഷമമായ ഓഫ്-റോഡറാണ് ഗൂർഖ, ഈ മാസം അവസാനം വാഹനം വിപണിയിലെത്തും.

Most Read Articles

Malayalam
English summary
Four upcoming SUVs to be launched in Indian market soon. Read in Malayalam.
Story first published: Monday, March 16, 2020, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X