കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

രാജ്യമെങ്ങും ആശങ്ക പടര്‍ത്തി കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണ്. എല്ലാ മേഖലയിലും അതിന്റെ പരിണിതഫലങ്ങള്‍ പ്രകടമാകുകയും ചെയ്തു. വാഹന വിപണിയിലും കൊറോണ ആശങ്ക ഉണര്‍ത്തിയിരിക്കുകയാണ്.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

പല നിര്‍മ്മാതാക്കളും വാഹനങ്ങളുടെ അരങ്ങേറ്റം തന്നെ മാറ്റി വെച്ചു എന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിന് എല്ലാം പിന്നാലെയാണ് ഇപ്പോള്‍ ആശ്വാസകരമായ ഒരു വാര്‍ത്ത പുറത്തുവരുന്നത്. എന്താണെന്നല്ലേ!

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

കൊവിഡ് 19 വൈറസ് ബാധയെ ചെറുക്കാന്‍ കെല്‍പ്പുള്ള ഒരു വാഹനമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് അത്തരത്തിലൊരു വാഹനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗീലി എന്ന നിര്‍മ്മാതാക്കളാണ് ഐകോണ്‍ എന്ന വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെയും ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലോട്ടസിന്റെയും ഉടമകളാണ് ഗീലി. അടുത്തിടെയാണ് ഗീലി ഐകോണ്‍ എന്ന് എസ്‌യുവി വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിന്റെ ഫീച്ചറുകളെക്കുറിച്ച് പറയുന്നതിന് മുമ്പ് എങ്ങനെയാണ് വാഹനം ഈ അപകടകാരിയായ വൈറസിനെ ചെറുക്കുന്നത് എന്ന് പറഞ്ഞു തരാം.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

കൊറോണ വൈറസ് വ്യാപകമായതോടെ ഗീലി N95 സര്‍ട്ടിഫൈഡ് ആയ ഒരു പുതിയ ഇന്റലിജന്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം (IAPS) വികസിപ്പിച്ചു. ഈ വായു ശുദ്ധീകരണ സംവിധാനം ബാക്ടീരിയ, വൈറസ് എന്നിവയുള്‍പ്പെടെ ക്യാബിനിലിനെ വായുവിലുള്ള ദോഷകരമായ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്നതിനും ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

ഇതോടെ ഹൈബ്രിഡ് എഞ്ചിനുമായെത്തിയ ഐകോണിന് ആശങ്ക പടര്‍ത്തുന്ന കൊറോണ വൈറസിനെ ഒരു പരിധി വരെ ചെറുക്കന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വൈറസ് ബാധയെ വാഹനം ചെറുത്തു നില്‍ക്കുമോ എന്നുള്ളകാര്യം ഇതുവരെ പരീക്ഷിച്ചു തെളിയിച്ചിട്ടില്ല.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

എങ്കിലും തങ്ങളുടെ പുതിയ ഇന്റലിജന്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം കൊറോണ വൈറസ് ചെറുക്കും എന്നാണ് ഗീലിയുടെ അവകാശ വാദം. 2018 ബെയ്ജിങ് ഓട്ടോ എക്‌സ്‌പോയിലാണ് കണ്‍സെപ്റ്റ് മോഡലായി ഗീലി ഐക്കോണ്‍ എസ്‌യുവിയെ അവതരിപ്പിക്കുന്നത്.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

ഇതുവരെ 30,000 -ല്‍ അധികം ബുക്കിങ്ങുകളും വാഹനത്തിന് ലഭിച്ചിട്ടുണ്ട്. 48V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ-ചാര്‍ജ്ഡ് എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

ഈ എഞ്ചിന്‍ 184 bhp കരുത്തും 255 Nm torque ഉം ഉത്പാദിപ്പിക്കും. 48V ഹൈബ്രിഡ് സംവിധാനം 10 bhp കരുത്തും 45 Nm torque ഉം കൂടെ ചേര്‍ന്ന് 140 bhp കരുത്തും 300 Nm torque ഉം ആണ് ടോട്ടല്‍ ഔട്പുട്ട്‌സൃഷ്ടിക്കുന്നത്.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

എഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് വാഹനത്തിന്. 7.9 സെക്കന്റ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 17.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നു. ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

വിവിധ മേഖലകളില്‍ ആശങ്ക പടര്‍ത്തി കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണ്. ചൈനയടക്കം 79 രാജ്യങ്ങളിലായി 93158 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 3202 ആയി.

കൊറോണ വൈറസ് ചെറുക്കാനും ചൈനീസ് കാര്‍; പരിചയപ്പെടാം ഗീലി ഐകോണ്‍ എസ്‌യുവിയെ

മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും വിധം ആശങ്കയുണര്‍ത്തുന്ന കൊവിഡ് 19 വൈറസ് ബാധയെ ചെറുക്കാന്‍ ലോകരാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്.

Most Read Articles

Malayalam
English summary
Geely Claims Its New SUV Can Fight The Coronavirus. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X