ഓട്ടോ എക്‌സ്‌പോ 2020: എംപിവി വിപണി നോട്ടമിട്ട് ഹൈമ 7X
എംപിവി ശ്രേണിയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഹൈമ. നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഹൈമ 7X എന്നൊരു എംപിവി മോഡലിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ വിപണിയിലേക്കുള്ള ചുവടുവെയ്പ്പിന്റെ ഭാഗമായി വിവിധ ശ്രേണികളിലേക്ക് നിരവധി മോഡലുകളെയാണ് കമ്പനി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 7X പതിപ്പിനെ കമ്പനി ചൈനയില്‍ അവതരിപ്പിച്ചിരുന്നു. വാഹനം ഇന്ത്യയില്‍ എത്തുന്നതോടെ എംപിവി ശ്രേണിയില്‍ മത്സരം ഏറെക്കുറെ കടുക്കുമെന്ന കാര്യം തീര്‍ച്ചയായി.

മസരാറ്റിയുടെ ഗ്രില്ലിനോട് സാമ്യം പുലര്‍ത്തുന്ന ഗ്രില്‍ 7X -ന്റെ മുന്‍വശത്തെ മനോഹരമാക്കുന്നു. ഗ്രില്ലിന് കൂടുതല്‍ ഭംഗി നല്‍കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ചെറിയ ഹെഡ്‌ലാമ്പുകള്‍, കറുപ്പ് അഴകോടുകൂടിയ പില്ലറുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

മെഴ്‌സിഡീസ് വാഹനങ്ങളില്‍ കണ്ടിരിക്കുന്ന ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയും വാഹനത്തില്‍ ഇടംപിടിച്ചേക്കും. വലിപ്പത്തിന്റെ കാര്യത്തില്‍ ഇന്നോവ ക്രിസ്റ്റയെക്കാള്‍ ഒരുപടി മുന്നിലാണ് 7X.

4,815 mm നീളവും 1,874 mm വീതിയും 1,720 mm ഉയരവും 2,860 mm വീല്‍ബേസുമുണ്ട് ഈ ചൈനീസ് വാഹനത്തിനെന്നാണ് റിപ്പോര്‍ട്ട്. ഏഴു സീറ്റ് ലേഔട്ടോടെയാകും വാഹനം വിപണിയില്‍ എത്തുക.

രണ്ടും മൂന്നും നിരകളില്‍ ബെഞ്ച് സീറ്റുകളാകും കമ്പനി നല്‍കുക. 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ആഗോള വിപണിയില്‍ ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 190 bhp കരുത്തും 293 Nm torque ഉം ഉത്പാദിപ്പിക്കും.

ആറ് സ്പീഡ് ഓട്ടോമാറ്റിക ഗിയര്‍ബോക്‌സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. അതേസമയം വാഹനത്തിന്റെ വിലയോ, എന്ന് വിപണിയില്‍ അവതരിപ്പിക്കും എന്നത് സംബന്ധിച്ചോ ഒന്നും തന്നെ കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








