ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

ഇന്ത്യയിലേക്ക് മൂന്നാമതൊരു ചൈനീസ് കമ്പനി കൂടി എത്തിയിരിക്കുകയാണ്. ചൈനയിലെ വാഹന നിര്‍മ്മാതാക്കളായ ഹൈമ ഓട്ടോമൊബൈല്‍സാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വരവറിയിച്ച നിരവധി മോഡലുകളെ കമ്പനി 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

കഴിഞ്ഞ ദിവസം 8S എന്നൊരു മോഡലിനെ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഹൈമ, തങ്ങളുടെ നിരയില്‍ നിന്നുള്ള ബജറ്റ് ഇലക്ട്രിക്ക് കാറായ ഹൈമ E1 മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ വരെ ഈ ഇലക്ട്രിക്ക് കാറിന് വില പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.

ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

34 kW ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്. 54 bhp കരുത്തും 140 Nm torque ഉം ഈ ഇലക്ട്രിക്ക് മോട്ടോര്‍ സൃഷ്ടിക്കും. ഒറ്റ ചാര്‍ജില്‍ ഏകദേശം 352 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനം പ്രാപ്തമാണെന്നും കമ്പനി വെളിപ്പെടുത്തി.

ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

വളരെ ലളിതമായ ഡിസൈനാണ് ഹൈമ തങ്ങളുടെ ഇലക്ട്രിക്ക് വാഹനത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ വാഹനം വിപണിയില്‍ എത്തുമ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കാമെന്നും ഹൈമയുടെ പങ്കാളികളായ ബേഡ് ഇലക്ട്രിക്ക് അറിയിച്ചു. ടോള്‍ബോയ് ഡിസൈനുള്ള സിറ്റി ഡ്രൈവിനു യോജിച്ച വാഹനമാണ് E1 ഇലക്ട്രിക്ക്.

ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉള്‍പ്പെടെ നിരവധി ആധുനിക സാങ്കേതിക സവിശേഷതകളും കാറില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക്, മഹീന്ദ്ര eKUV100 എന്നിവരാകും നിരത്തില്‍ ഹൈമ E1 ഇലക്ട്രിക്കിന്റെ എതിരാളികള്‍. വാഹനഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

എന്നാല്‍ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര തങ്ങളുടെ നിരയിലെ ചിലവ് കുറഞ്ഞ ഇലക്ട്രിക്ക് കാറായ eKUV100 -നെ എക്‌സ്‌പോയില്‍ പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ചിലവ് കുറഞ്ഞ ഇലക്ട്രിക്ക് കാറാണിത്.

ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫെയിം സബ്സിഡി മഹീന്ദ്ര eKUV100 -യുടെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. 40kW ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോറാണ് വാഹനത്തിന്റെ മുന്‍ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

53 bhp കരുത്തും 120 Nm torque ഉം സൃഷ്ടിക്കാന്‍ വൈദ്യുത മോട്ടോര്‍ പ്രാപ്തമാണ്. ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റ് ലിക്വിഡ് കൂളിങ് സംവിധാനം ഉപയോഗപ്പെടുത്തും. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ eKUV100 -യ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഓട്ടോ എക്‌സ്‌പോ 2020: E1 ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി ഹൈമ

സാധാരണഗതിയില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ അഞ്ചു മണിക്കൂറും 45 മിനിറ്റും ആവശ്യമായുണ്ട്. ഇതേസമയം, ഫാസ്റ്റ് ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ 55 മിനിറ്റുകൊണ്ട് ബാറ്ററിയില്‍ പൂര്‍ണമായി ചാര്‍ജ് നിറയും.

More from DriveSpark

Article Published On: Friday, February 7, 2020, 11:35 [IST]
English summary
Haima E1 EV is a low-cost, high-range EV. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X