കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

മാരുതി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു തുടങ്ങിയ മോഡലുകൾ ചൂട് അപ്പം പോലെ വിപണിയിൽ വിറ്റുപോകുന്നത് നാലു-മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിന് വൻ ഡിമാൻഡ് നൽകുന്നു.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

ഈ രണ്ട് വാഹനങ്ങൾക്ക് പുറമെ മഹീന്ദ്ര XUV300, ടാറ്റ നെക്സൺ, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയുൾപ്പെടെ ശ്രേണിയിലെ മറ്റ് മോഡലുകൾ പോലും അതത് നിർമ്മാതാക്കൾക്ക് മാന്യമായ വിൽപ്പന കൊണ്ടുവരുന്നു.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

അടിസ്ഥാനപരമായി, ഈ വാഹനങ്ങളുടെ ഉയർന്ന ജനപ്രീതിക്ക് ഒരു കാരണമുണ്ട്. എസ്‌യുവിയെ പോലുള്ള ഡ്രൈവിംഗ് സവിശേഷതകളുടെയും താങ്ങാനാവുന്ന വിലയുടേയും മികച്ച മിശ്രിതമാണിത്.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

നിലവിൽ, മിക്കവാറും എല്ലാ മുഖ്യധാരാ വാഹന നിർമ്മാതാക്കളും ഈ വിഭാഗത്തിൽ ഇതിനകം തന്നെ ഇടം പിടിച്ചിട്ടുണ്ട്. നിരവധി പേർ ഉടൻ തന്നെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

അടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തിയ ദക്ഷിണ കൊറിയൻ നിർമ്മാതാക്കളായ കിയയും, ജാപ്പനീസ് വാഹന ഭീമനായ ഹോണ്ടയും നാലു-മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ പ്രവേശിക്കാൻ നിൽക്കുന്നവരിൽ ഉൾപ്പെടുന്നു.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

വിഭാഗത്തിലേക്കുള്ള എസ്‌യുവി മോഡൽ കിയ ഈ വർഷം ഓഗസ്റ്റിൽ അവതരിപ്പിക്കുമ്പോൾ ഹോണ്ട അടുത്ത വർഷം മെയ് മാസത്തിലാവും തങ്ങളുടെ ആഗോള ഉൽപ്പന്നം പുറത്തിറക്കുന്നത്. ഈ പുതിയ മോഡൽ താമസ്യാതെ ഇന്ത്യയിലുമെത്തും.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

ഹോണ്ട കാർസ് ഇന്ത്യയ്ക്ക് ഇതുവരെ നാലു മീറ്ററിൽ താഴെയുള്ള എസ്‌യുവി വിഭാഗത്തിന് ഏറ്റവും അടുത്തായി പുറത്തിറക്കാൻ കഴിഞ്ഞത് WR-V എന്ന മോഡലാണ്. കൂടുതൽ പരുക്കൻ സ്റ്റൈലിംഗ് പാക്കേജും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കാരണം ജാസ് അടിസ്ഥാനമാക്കിയുള്ള സ്യൂഡോ ക്രോസ്ഓവർ അതിന്റെ B2-ഹാച്ച്ബാക്ക് സഹോദരങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

എന്നിരുന്നാലും, അടുത്ത വർഷം കമ്പനി ഒരു സമ്പൂർണ്ണ കോം‌പാക്റ്റ് എസ്‌യുവി വിപണിയിലെത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. അത് ഇന്ത്യയിൽ മാത്രമല്ല ചില അന്താരാഷ്ട്ര വിപണികളിലും വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

ഹോണ്ടയിൽ നിന്നുള്ള പുതിയ മോഡൽ അമേസ് കോംപാക്റ്റ് സെഡാനുമായി അതിന്റെ പ്ലാറ്റ്ഫോം പങ്കിടും. അമേസിന്റെ ആർക്കിടെക്ച്ചർ ഭാരം കുറഞ്ഞതും വ്യത്യസ്ത ബോഡി ശൈലികൾ എളുപ്പത്തിൽ ഉൾക്കൊള്ളാൻ പര്യാപ്തവുമാണ്.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ മോഡലിൽ ക്രോം ഘടകങ്ങൾ നിറച്ച മുൻ ഗ്രില്ലും പൂർണ്ണ എൽഇഡി ലൈറ്റിംഗ് ഫീച്ചറുകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശത്ത് ലഭ്യമായ ഏറ്റവും പുതിയ തലമുറ ജാസ്സുമായി ഇതിന് ചില ഡിസൈൻ സൂചനകൾ പങ്കിടാനും സാധ്യതയുണ്ട്.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

അന്താരാഷ്ട്ര തലത്തിൽ 1.0 ലിറ്റർ ടർബോ-പെട്രോളും 1.5 ലിറ്റർ ഹൈബ്രിഡ് പെട്രോൾ ഓപ്ഷനുകളും പവർട്രെയിൻ ഡ്യൂട്ടി കൈകാര്യം ചെയ്യും. ഇന്ത്യയ്ക്ക് 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ ഓപ്ഷനും ലഭിക്കും.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹോണ്ട

ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, വലിയ സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് എന്നിവ ഉൾക്കൊള്ളുന്ന സവിശേഷതകളാണ് വരാനിരിക്കുന്ന മോഡൽ വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda to step into Compact SUV segment in 2021. Read in Malayalam.
Story first published: Friday, March 6, 2020, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X