ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം
അമിത വേഗതയിലെത്തിയ ആഢംബര കാറായ ഫെറാരി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ മാധാപൂരിലെ രത്‌നദീപ് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം നടന്നത്.

സംഭവത്തില്‍ 50 കാരനായ കാല്‍നടയാത്രക്കാരന്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 29 കാരനായ നവീന്‍ കുമാര്‍ ഗൗഡ് ഫെരാരിയില്‍ സാഹസിക ഡ്രൈവിങ് നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത ഫെറാരി ഒടുവില്‍ യേശു ബാബു എന്നയാളെ ഇടിച്ചുവീഴ്ത്തി.
MOST READ: വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

ഗുരതര പരിക്കേറ്റ അയാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ ശൈഖ് ജീലാനി (26) എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഫെറാരി ഡ്രൈവറായ നവീന്‍ കുമാര്‍ ഗൗഡിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച ഇന്‍സ്പെക്ടര്‍ പി. രവീന്ദര്‍ പ്രസാദ് പറഞ്ഞു. പ്രമുഖ വ്യാപാര സ്ഥാപനമായ മേഘ എഞ്ചിനീയറിങ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമ പി.പി റെഡ്ഡിയുടേതാണ് കാര്‍. പ്രതി നവീന്‍ കുമാര്‍ അയാളുടെ ഡ്രൈവറാണ്.
MOST READ: നവരാത്രി കാര്‍ കെയര്‍ ക്യാമ്പ് പദ്ധതിയുമായി ഹ്യുണ്ടായി; ഒപ്പം നിരവധി ആനുകൂല്യങ്ങളും

എന്നിരുന്നാലും, അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല, മുകളില്‍ പറഞ്ഞ വിശദാംശങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളു. ഒക്ടോബര്‍ 11 ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു.

അപകടത്തില്‍പ്പെട്ട ഫെറാരി സൂപ്പര്‍കാര്‍ GTC4 ലൂസോ ബ്രാന്‍ഡിന്റെ നാല് സീറ്റര്‍ GT ഓഫറാണ്. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഏതാനും വര്‍ഷങ്ങളായി വില്‍പ്പനയ്ക്കെത്തിക്കിക്കുന്ന മോഡലാണിത്. ഏകദേശം 5.2 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില.
MOST READ: പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

6.2 ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനാണ് ഇറ്റാലിയന്‍ സൂപ്പര്‍കാറിന്റെ കരുത്ത്. 8,000 rpm -ല്‍ 680 bhp കരുത്തും 5,750 rpm -ല്‍ 697 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.


Click it and Unblock the Notifications








