കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

ജനീവ മോട്ടോർ ഷോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാന്നിരുന്ന 2020 ഹ്യുണ്ടായി i20 -യുടെ അവതരണം കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഇപ്പോൾ വൈകുകയാണ്.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

2020 i20 -ക്ക് ഒപ്പം, ഇന്ന് ജനീവ മോട്ടോർ ഷോയിൽ i30 ഫെയ്‌സ്‌ലിഫ്റ്റ്, പ്രോഫെസി ഇവി കൺസെപ്റ്റ് എന്നിവയും ഹ്യുണ്ടായി പ്രദർശിപ്പിക്കാൻ ഇരിക്കുകയായിരുന്നു. ജനീവ മോട്ടോർ ഷോ റദ്ദാക്കിയതായി അധികൃതർ വെളിപ്പെടുത്തിയിരുന്നു.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

അതിനുപുറമെ, ഹ്യുണ്ടായിയുടെ ദക്ഷിണ കൊറിയൻ പ്രവർത്തനങ്ങളും തകരാറിലായിരിക്കുകയാണ്. പെയിന്റ് ഷോപ്പിലെ 300 ജീവനക്കാരിൽ ഒരാളെ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നമ്പർ 2 ഉൽസാൻ പ്ലാന്റിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

പെയിന്റ് ഷോപ്പ് അണുവിമുക്തമാക്കുന്നതിനുപകരം പ്ലാന്റ് തന്നെ അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചു. ഉൽസാൻ നിർമ്മാണശാലയിൽ ഹ്യുണ്ടായിക്ക് അഞ്ച് പ്ലാന്റുകളുണ്ട്, ഈ പ്ലാന്റിൽ നിന്നാണ് കോന ഇവി ഉത്പാദിപ്പിക്കുന്നത്.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

2020 ഹ്യുണ്ടായി i20 -യുടെ ചിത്രങ്ങൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് പുതിയ മുൻ ഗ്രില്ല്, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ എന്നിവ ലഭിക്കുന്നു.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

പുതിയ മുൻ, പിൻ ബമ്പറുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന എന്നിവയും 17 ഇഞ്ച് അലോയ് വീലുകളും വരുന്നു.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, സെൻട്രൽ ടച്ച്‌സ്‌ക്രീൻ, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, വയർലെസ് ചാർജിംഗ്, ബ്ലൂലിങ്ക് കണക്റ്റിവിറ്റി എന്നിവയുള്ള പുതുക്കിയ ഇന്റീരിയറുകളും യൂറോപ്പ് സ്‌പെക്ക് i20 ക്ക് ലഭിക്കും.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

ഇന്ത്യ സ്‌പെക്ക് മോഡലിന് ഈ വലിയ സ്‌ക്രീനുകൾ നഷ്‌ടമാകും, പകരം അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

പുതുതലമുറ i20 2020 ജൂൺ / ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തും. പുറത്തിറങ്ങി കഴിഞ്ഞാൽ, കമ്പനിയുടെ ഇപ്പോഴത്തെ വാഹന നിരയിൽ നിന്ന് നിലവിലെ i20 -യെ പുതുമോഡൽ മാറ്റിസ്ഥാപിക്കും.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

2020 ഹ്യുണ്ടായി i20 -ക്ക് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും, ഇതെല്ലാം പുതിയ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കും. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഇന്ത്യയിലുണ്ടാകും.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

ആഗോള വിപണിയിൽ 48 V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. 1.2 ലിറ്റർ പെട്രോളിന് ഏകദേശം 84 bhp കരുത്തും 1.0 ലിറ്റർ ടർബോ പെട്രോളിന് 100 bhp -യും 1.5 ലിറ്റർ ഡീസൽ 100 bhp കരുത്തും ലഭിക്കും. ഗിയർ ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

കൊറോണ വൈറസ്; 2020 ഹ്യുണ്ടായി i20 -യുടെ ആഗോള അരങ്ങേറ്റം വൈകും

ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, പുതിയ ഹ്യുണ്ടായി i20 5.7-10 ലക്ഷം രൂപ വില പരിധി പ്രതീക്ഷിക്കാം. വിലയിൽ വർദ്ധനവ് കാണും. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി ബലേനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ് എന്നിവയുമായുള്ള മത്സരം തുടരും.

More from DriveSpark

Article Published On: Tuesday, March 3, 2020, 12:39 [IST]
English summary
Hyundai 2020 i20 Global debut delayed due to Corona Virus attack. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X