ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

2019 ഡിസംബറിലാണ് ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കോമ്പാക്ട് സെഡാനായ ഓറയെ വിപണിയില്‍ അവതരിപ്പിച്ചത്. 2020 ജനുവരി 21 -ന് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി വെളിപ്പെടുത്തുകയും ചെയ്തു.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

ഇപ്പോഴിതാ വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. കമ്പനി വെബ്‌സൈറ്റ് വഴിയോ, ഹ്യുണ്ടായിയുടെ അടുത്തുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. 10,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

മൂന്ന് എഞ്ചിന്‍ ഓപഷനുകള്‍ക്കൊപ്പം 12 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതിനൊപ്പം തന്നെ കാറിന്റെ ഒരു ടീസര്‍ വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്. വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, ആറു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

മുന്‍തലമുറ എക്സെന്റിന്റെ പിന്‍ഗാമിയായിട്ടാണ് പുതിയ ഓറ നിരത്തുകളിലെത്തുക. ഫോക്‌സ്‌വാഗണ്‍ അമിയോ, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, മാരുതി ഡിസയര്‍ മോഡലുകളാണ് ഓറയുടെ എതിരാളികള്‍. ഹ്യുണ്ടായി എക്സെന്റ്, ഗ്രാന്‍ഡ് i10 നിയോസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓറയെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

ഇന്ത്യന്‍ നിരത്തിലുള്ള കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കരുത്തും നിരവധി ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണെന്ന് കമ്പനി അവകാശപ്പെടുന്നു. കാഴ്ചയില്‍ ഗ്രാന്‍ഡ് i10 നിയോസുമായി ഓറയ്ക്ക് ഏറെ സാമ്യമുണ്ട്.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

നിയോസില്‍ നിന്ന് കടമെടുത്ത കേസ്‌കേഡ് ഗ്രില്ല്, പ്രൊജക്ട് ഹെഡ്‌ലാമ്പ്, ബൂമറാംങ് ഷേപ്പിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ചെറിയ ഫോഗ്ലാമ്പ്, എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍. പിന്നിലേക്ക് വരുമ്പോള്‍ ഫോര്‍ഡ് ആസ്പയറുമായി സാമ്യമുള്ളതായി തോന്നും.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

ഹാച്ച്ഡോറിലേക്ക് കയറിയ ടെയില്‍ ലാമ്പ്, മധ്യഭാഗത്തായി ഓറ എന്ന ക്രോം ബാഡ്ജിങ്, ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്ത് എടുത്ത് പറയേണ്ട സവിശേഷതകള്‍. സ്പോര്‍ടി അലോയി വീലുകള്‍, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

അകത്തളത്തിലും നിരവധി ഫീച്ചറുകളാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രായിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഉയര്‍ന്ന വകഭേദങ്ങളില്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യം എന്നിവയും ലഭ്യമാണ്.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

എയര്‍ കര്‍ട്ടന്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഇക്കോ കോട്ടിംഗ് ടെക്നോളജി, ലെതര്‍ പൊതിഞ്ഞ ഗിയര്‍ നോബ്, ക്രോമില്‍ പൂര്‍ത്തിയാക്കിയ ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും വാഹനത്തിന്റെ അകത്തളത്തെ സവിശേഷതകളാണ്.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

ബിഎസ് VI നിലവാരത്തിലുള്ളതാണ് മൂന്ന് എഞ്ചിനുകളും. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുക.

ചെറിയ പെട്രോള്‍ യൂണിറ്റ് 100 bhp പവറും 172 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍ കാപ്പ പെട്രോള്‍ 83 bhp കരുത്തില്‍114 Nm torque സൃഷ്ടിക്കുന്നു. സിംഗിള്‍ ഓയില്‍ ബര്‍ണര്‍ ഡീസല്‍ യൂണിറ്റ് 75 bhp-യും 190 Nm torque ഉം നല്‍കും.

ഹ്യുണ്ടായി ഓറയുടെ ബുക്കിങ് ആരംഭിച്ചു

1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സും. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്സും ലഭ്യമാകും.

More from DriveSpark

Article Published On: Saturday, January 4, 2020, 8:30 [IST]
English summary
Hyundai Aura Bookings Commence; Launch In January 2020. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X