കുറഞ്ഞ വിലയില്‍ പുതിയ ഇലക്ട്രിക്ക് എസ്‌യുവിയുമായി ഹ്യുണ്ടായി
2019 ജൂലൈ മാസത്തിലാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ഇലക്ട്രിക്ക് കാറായ കോനയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയ കാറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

തുടക്കത്തില്‍ 25.3 ലക്ഷം രൂപയായിരുന്നു കാറിന്റെ വില. എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം കോനയുടെ വില 23.71 ലക്ഷം രൂപയായി കമ്പനി കുറച്ചു.

അടുത്തിടെ ടാറ്റയും എംജിയും എല്ലാം ഇതിലും കുറഞ്ഞ വിലയില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിച്ചതോടെ ഈ ശ്രേണിയിലും ഇപ്പോള്‍ മത്സരം കടുക്കുകയാണ്. അധികം വൈകാതെ തന്നെ കുറഞ്ഞ വിലയില്‍ ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കുമെന്ന് റെനോയും വ്യക്തമാക്കി കഴിഞ്ഞു.

ഇതോടെയാണ് കുറഞ്ഞ വിലയില്‍ ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായിയും അറിയിച്ചിരിക്കുന്നത്. 10 മുതല്‍ 15 ലക്ഷം രൂപ വിലയില്‍ ഒതുങ്ങുന്ന എസ്‌യുവി വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

സ്മാര്‍ട്ട് ഇലക്ട്രിക്ക് എന്ന പദ്ധതിക്ക് കീഴില്‍, കുറഞ്ഞ ചിലവിയില്‍ പ്രാദേശികമായിട്ടാകും വാഹനം നിര്‍മ്മിക്കുക. ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ പ്ലാറ്റ്ഫോമിലാകും ഈ ഇലക്ട്രിക്ക് കാറുകള്‍ വിപണിയില്‍ എത്തുക. 2022 -ഓടെ വാഹനങ്ങളെ വിപണിയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനായി 2000 കോടി രൂപ ഹ്യുണ്ടായി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഫാക്ടറിയുടെ നവീകരണവും ഇതിന് ഭാഗമായി നടത്തും. വിപണിയില്‍ മഹീന്ദ്രയുടെ eXUV300, എംജി ZS ഇലക്ട്രിക്ക്, ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് എന്നിവരാകും എതിരാളികള്‍.

ICE അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിലാകും ഇലക്ട്രിക്ക് വാഹനത്തെയും അവതരിപ്പിക്കുക. ബാറ്ററി സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒറ്റചാര്‍ജില്‍ 200-300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

നിലവില്‍ ഇന്ത്യന്‍ വിപണിയും ഇലക്ട്രിക്ക് വാഹന യുഗത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തന്നെ ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയില്‍ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചിരുന്നു. അതിനൊപ്പം തന്നെ ലിഥിയം അയണ്‍ ബാറ്ററിയുടെ നിര്‍മ്മാണത്തിനായി ധനസഹായം നല്‍കുമെന്നും കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു.

മറ്റ് രാജ്യങ്ങളും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഭാവിയില്‍ പ്രാധന്യം ഏറുമെന്നാണ് റിപ്പോര്‍ട്ട്. 2020 ഓട്ടോ എക്‌സ്‌പോയിലും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് കാണാന്‍ സാധിച്ചതും.

ഹ്യുണ്ടായി നിരയില്‍ നിന്നും നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന വാഹനമാണ് കോന. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ വരെ വാഹനം ഓടിക്കാന്‍ കഴിയുമെന്നാണ് ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

39.2 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് കോനയുടെ കരുത്ത്. വാഹനത്തിലെ 100 kW വൈദ്യുത മോട്ടോറിന് 131 bhp കരുത്തും 395 Nm torque ഉം സൃഷ്ടിക്കാനാകും. 7.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കോനയ്ക്ക് സാധിക്കും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത.

വികസിത രാജ്യങ്ങളില്‍ ഏകദേശം ഒരു വര്‍ഷത്തിലധികമായി വിപണിയിലുള്ള വാഹനമാണ് കോന ഇലക്ട്രിക്ക്. ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് 52 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ ചാര്‍ജിങ് സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കില്‍ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം എട്ട് മണിക്കൂര്‍ മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ സമയമെടുക്കും.

നിരവധി സവിശേഷതകളാണ് വാഹനത്തിന്റെ ഉള്‍വശങ്ങളില്‍ ഹ്യുണ്ടായി പ്രധാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഡിസൈന്‍ ശൈലി തന്നെയാണ് കോനയും പിന്തുടരുന്നത്.


Click it and Unblock the Notifications








