എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

എലൈറ്റ് i20 -യുടെ ബിഎസ് IV ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി. പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ഹ്യുണ്ടായിയുടെ ജനപ്രീയ മോഡലാണ് എലൈറ്റ് i20.

എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായിട്ടാണ് വാഹനത്തിന്റെ വില്‍പ്പന അവസാനിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. 2008 -ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് i20 അവതരിപ്പിച്ചത്.

എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

തുടര്‍ന്ന് 2014-ല്‍ അത് എലൈറ്റ് i20 -യായി വികാസം പ്രാപിക്കുകയായിരുന്നു. കഴിഞ്ഞ മാസം വാഹനത്തിന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. 6.49 ലക്ഷം രൂപ മുതല്‍ 8.31 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും പുതിയ ബിഎസ് VI പതിപ്പ് നിരത്തുകളില്‍ എത്തുന്നത്. 1.4 ലിറ്റര്‍ CRDI ഡീസല്‍ പതിപ്പിന്റെ വില്‍പ്പനയാണ് കമ്പനി അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ പിന്‍വലിക്കുകയും ചെയ്തു.

എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 90 bhp കരുത്തും 220 Nm torque ഉം ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ടോയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ് എന്നിവരായിരുന്നു എലൈറ്റ് i20 -യുടെ എതിരാളികള്‍. ഈ ശ്രണിയിലേക്ക് അടുത്തിടെയാണ് ടാറ്റ മോട്ടോര്‍സ് ചുവടുവെച്ചത്.

എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

ഇതോടെ ശ്രേണിയിലെ മത്സരം കടുപ്പമായി എന്നാണ് സൂചന. എതിരാളികളോട് പിടിച്ച് നില്‍ക്കത്തക്ക ഫീച്ചറുകളും, സവിശേഷതകളുമായിട്ടാകും പുതിയ പെട്രോള്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുക.

എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും.

എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

വാഹനം വിപണിയില്‍ അവതരിപ്പിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. മൂന്നാംതലമുറ i20 ഉടന്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും.

എലൈറ്റ് i20 ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ഹ്യുണ്ടായി

ഇന്ത്യയില്‍ എത്താന്‍ കുറച്ചു മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ട സാഹചര്യത്തിലാണ്. ഗ്രാന്‍ഡ് i10 നിയോസില്‍ നിന്നുള്ള 1.2 ലിറ്റര്‍ പെട്രോള്‍ ബിഎസ്-VI എഞ്ചിന്‍ യൂണിറ്റാണ് i20 ക്ക് ലഭിക്കുന്നത്. നിയോസില്‍ ഈ യൂണിറ്റ് 83 bhp, 114 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ എലൈറ്റില്‍ വ്യത്യസ്ത ട്യൂണിലായിരിക്കും എഞ്ചിന്‍ വാഗ്ദാനം ചെയ്യുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Elite i20 Diesel Discontinued In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X