മോഡലുകൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി
ബിഎസ് VI സമയപരിധി അതിവേഗം അടുക്കുന്നതിനാൽ ഹ്യുണ്ടായിയുടെ ഇന്ത്യൻ ഡിവിഷൻ തങ്ങളുടെ ആഭ്യന്തര വാഹനങ്ങൾക്ക് ധാരാളം ഡിസ്കൗണ്ടുകളുമായി വിൽപ്പന നടത്തുന്നു.

സാൻട്രോയുടെ ബിഎസ് IV പതിപ്പിന് 30,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസും രൂപ 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് നിർമ്മാതാക്കൾ നൽകുന്നത്.

വാഹനത്തിന്റെ ബിഎസ് VI പതിപ്പിനും 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കുന്നു.

ബിഎസ് IV ഗ്രാൻഡ് i10 -ന് 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ് 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കുന്നു.

ഗ്രാൻഡ് i10 ബിഎസ് VI പതിപ്പിന് 45,000 രൂപ ഡിസ്‌കൗണ്ടും, ഗ്രാൻഡ് i10 നിയോസിന്റെ ഡീസൽ ബിഎസ് IV പതിപ്പിന് 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിയോസിന്റെ ബിഎസ് VI 1.2 ലിറ്റർ ഡീസൽ എഞ്ചിൻ പതിപ്പിന് 20,000 രൂപ രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാണ്.
| Models | Cash Discount | Exchange Bonus + Corporate Discount |
| Santro (BS4) | Rs 30,000 | Rs 20,000 + Rs 5,000 |
| Santro (BS6) | Rs 20,000 | Rs 15,000 + Rs 5,000 |
| Grand i10 (BS4) | Rs 40,000 | Rs 30,000 + Rs 5,000 |
| Grand i10 (BS6) | Rs 25,000 | Rs 15,000 + Rs 5,000 |
| Grand i10 NIOS Diesel (BS4) | Rs 40,000 | Rs 10,000 + Rs 5,000 |
| Grand i10 NIOS Diesel (BS6) | Rs 10,000 | Rs 10,000 + Rs 5,000 |
| Xcent (BS4) | Rs 90,000 | Rs 5,000 (Corporate Discount) |
| Elite i20 (Era & Magna+) (BS4) | Rs 20,000 | Rs 20,000 + Rs 5,000 |
| Elite i20 (Sportz+ & Above) (BS4) | Rs 40,000 | Rs 20,000 + Rs 5,000 |
| Elite i20 (BS6) | Rs 15,000 | Rs 15,000 + Rs 5,000 |
| Verna (BS4) | Rs 50,000 | Rs 30,000 + Rs 10,000 |
| Creta (P & D) 1.6 Variants Only (BS4) | Rs 75,000 | Rs 30,000 + Rs 10,000 |
| Elantra (BS4) | Rs 1,25,000 | Rs 75,000 + Rs 50,000 |
| Elantra (BS6) | Rs 40,000 | Rs 40,000 + Rs 20,000 |
| Tucson (BS4) | Rs 1,25,000 | Rs 75,000 + Rs 50,000 |
| Tucson (BS6) | NIL | Rs 25,000 + Rs 25,000 |
Source: Gaadiwaadi

ബിഎസ് IV സ്‌പെക്ക് എക്‌സെന്റ് കോംപാക്റ്റ് സെഡാൻ വമ്പിച്ച കിഴിവോടെ ലഭ്യമാണ്. 90,000 രൂപ ക്യാഷ് ഡിസ്കൗണ്ട് 5,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ വാഹനത്തിന് ലഭിക്കുന്നു.

എലൈറ്റ് i20 യുടെ ബിഎസ് IV എറ, മാഗ്ന + പതിപ്പുകൾ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവുകൾ എന്നിവ ലഭിക്കുന്നു.

മറുവശത്ത്, സ്‌പോർട്‌സ് + ഉം അതിന് മുകളിലുള്ള പതിപ്പുകളും 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവിലും എത്തുന്നു.

ഏറ്റവും പുതിയ ബിഎസ് VI എലൈറ്റ് i20 -ക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കുന്നു.

പുതുതലമുറ എലൈറ്റ് i20 ഈ വർഷം പകുതിയോടെ എത്തും, വെർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26 ന് വിൽപ്പനയ്‌ക്കെത്തും. C-സെഗ്മെന്റ് സെഡാൻ 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസും 20,000 രൂപ കോർപ്പറേറ്റ് കിഴിവുകൾ എന്നിവയുമായി വരുന്നു.

ക്രെറ്റയുടെ ബിഎസ് IV 1.6 ലിറ്റർ പതിപ്പുകൾക്ക് 1.15 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. എലാന്റ്ര ബിഎസ് IV -ന് 2.50 ലക്ഷം രൂപയും ബിഎസ് VI പതിപ്പിനും 1.0 ലക്ഷം രൂപ വരേയും ഡിസ്കൗണ്ടുകൾ ലഭിക്കും.


Click it and Unblock the Notifications








