ബിഎസ് VI ഗ്രാന്‍ഡ് i10 നിയോസ് ഡീസല്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി
ഗ്രാന്‍ഡ് i10 നിയോസിന്റെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടായി. 6.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. മൂന്ന് വകഭേദങ്ങളിലാണ് നിയോസ് ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.

ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവീകരിച്ചെങ്കിലും വിലയില്‍ മാറ്റം ഇല്ലെന്നും കമ്പനി അറിയിച്ചു. 1.2 ലിറ്റര്‍ U2 CRDi ഡിസല്‍ എഞ്ചിനാണ് ബിഎസ് VI -ലേക്ക് നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 75 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കും.

അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്‌സ്. അതേസമയം പുതിയ പതിപ്പിന്റെ ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 26.2 കിലോമീറ്ററായിരുന്നു ബിഎസ് IV പതിപ്പിലെ ഇന്ധനക്ഷമത. ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10-ന്റെ മൂന്നാം തലമുറ മോഡലും ഇന്ത്യയില്‍ രണ്ടാം തലമുറ മോഡലുമാണിത്.

പഴയ ഗ്രാന്‍ഡ് i10 മോഡലില്‍ നിന്നും നിരവധി മാറ്റങ്ങങ്ങളോടെയാണ് പുതിയ നിയോസ് പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രൊജക്ട ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് പുറംമോഡിയിലെ സവിശേഷതകള്‍.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഡാഷ്‌ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

അതോടൊപ്പം എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ അടങ്ങുന്ന സുരക്ഷാ ക്രമീകരണങ്ങളും നിയോസില്‍ വരുന്നുണ്ട്.

എറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത എന്നീ വകഭേതങ്ങളിലാണ് ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കിന്റെ മൂന്നാം തറമുറ ലഭ്യമാവുന്നത്. പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്.

1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 1.2 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന്‍ 76 bhp കരുത്തും 190 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്ക്സാണ് അടിസ്ഥാനമായി നിയോസില്‍ വരുന്നത്, ഓപ്ഷണലായിട്ട് ഓട്ടോമാറ്റിക്ക് AMT ഗിയര്‍ബോക്സും കമ്പനി നല്‍കുന്നുണ്ട്. പെട്രോള്‍ മാനുവലില്‍ 20.7 കിലോമീറ്ററും, പെട്രോള്‍ എഎംടി ഓപ്ഷനില്‍ 20.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ഡീസല്‍ മാനുവല്‍, എഎംടി എന്നിവയ്ക്ക് യഥാക്രമം 26.2 കിലോമീറ്റര്‍, 28.4 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. 2013 -ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡല്‍, പിന്നീട് 2017 -ലാണ് ഫെയ്‌സ്‌ലിഫ്റ്റില്‍ വിപണിയില്‍ എത്തുന്നത്. പോയവര്‍ഷം പുതുതലമുറ നിയോസിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.


Click it and Unblock the Notifications








