പുതുതലമുറ i20 N-ലൈൻ പതിപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി
2020 ഫെബ്രുവരിയിൽ ഹ്യുണ്ടായി മൂന്നാം തലമുറ i20 അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പ്രീമിയം ഹാച്ച്ബാക്കിന്റെ സ്‌പോർട്ടിയർ രൂപത്തിലുള്ള പതിപ്പായ i20 N-ലൈൻ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

അല്പം അപ്‌ഡേറ്റുചെയ്‌ത എക്സറ്റീരിയർ ഇന്റീരിയർ ഘടകങ്ങളും കൂടുതൽ ശക്തമായ എഞ്ചിനോടൊപ്പമാണ് ഇത് വരുന്നത്.

മുൻവശത്ത്, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും N-ലൈൻ ബാഡ്ജും ഫോഗ് ലാമ്പ് ഹൗസിംഗിന് ബന്ധിപ്പിക്കുന്ന ഗ്രേ നിറത്തിലുള്ള ഒരു ലൈനടങ്ങിയ പുതിയ സ്‌പോർട്ടിയർ ബമ്പറും ലഭിക്കും.
MOST READ: കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

പുതിയ 17 ഇഞ്ച് അലോയി വീലുകളും, ബ്ലാക്ക്ഔട്ട് സൈഡ് സ്കിർട്ടിംഗിനുമായി സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നു. പിന്നിൽ ചെറുതായി അപ്‌ഡേറ്റുചെയ്‌ത കണക്റ്റഡ് ടെയിൽ ലാമ്പുകളും ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുള്ള സ്‌പോർട്ടിയർ ബമ്പറും ലഭിക്കുന്നു.

അകത്തെ രൂപഘടന മാറ്റമില്ലാതെ തുടരുന്നു, പക്ഷേ ഇതിന് പൂർണ്ണ ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു. റെഡ് സ്റ്റിച്ചിംഗ്, N ലോഗോയുള്ള N-ബ്രാൻഡഡ് സ്‌പോർടി സീറ്റുകൾ, N-ബ്രാൻഡഡ് സ്റ്റിയറിംഗ് വീൽ, മെറ്റൽ പെഡലുകൾ, റെഡ് സ്റ്റിച്ചിംഗിനൊപ്പം N ഗിയർ ഷിഫ്റ്റ് നോബ് എന്നിവയും N-ലൈൻ എക്‌സ്‌ക്ലൂസീവ് ഘടകങ്ങളാണ്. ഈ റെഡ് ഹൈലൈറ്റുകൾ എസി വെന്റുകളിലും ഡോർ ഹാൻഡിലുകളിലുമുണ്ട്.
MOST READ: ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

ഹൂഡിന് കീഴിൽ 84 bhp കരുത്ത് വികസിപ്പക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനൊപ്പം, സ്റ്റാൻഡേർഡ് മോഡലിൽ എന്നപോലെ കൂടുതൽ ശക്തമായ 1.0 ലിറ്റർ ടർബോ എഞ്ചിനും i20 N-ലൈനിന് ലഭിക്കുന്നു.

100 bhp, 120 bhp എന്നിങ്ങനെ രണ്ട് സ്റ്റേറ്റിൽ ഇത് വാഗ്ദാനം ചെയ്യുന്നു, ഇരു പതിപ്പുകളും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി വരുന്നു. 1.0 ലിറ്റർ ടർബോ എഞ്ചിൻ ഇതിനകം ഗ്രാൻഡ് i10 നിയോസ് ടർബോ (100 bhp), വെന്യു ടർബോ (120 bhp) തുടങ്ങിയ കാറുകളിൽ ലഭ്യമാണ്.
MOST READ: പുതുതലമുറ ഇസൂസു MU-X എസ്‌യുവിയുടെ വിശദാംശങ്ങളുമായി പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

വെന്യു 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനൊപ്പം iMT (ക്ലച്ച് ലെസ് മാനുവൽ ട്രാൻസ്മിഷൻ) ഓപ്ഷനും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, N-ലൈനിന് ഏഴ് സ്പീഡ് DCT -യും മാനുവൽ ഓപ്ഷനും ലഭിക്കും.

i20 N-ലൈൻ 2021 -ന്റെ തുടക്കത്തിൽ യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. സ്റ്റാൻഡേർഡ് മൂന്നാം തലമുറ i20, 2020 അവസാനത്തോടെ അല്ലെങ്കിൽ 2021 -ന്റെ തുടക്കത്തിൽ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കാം.
MOST READ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മൊബൈൽ പവർ സപ്ലൈ യൂണിറ്റായി നിസ്സാൻ ലീഫ്

ഹ്യുണ്ടായി ഇന്ത്യയിൽ i20 N-ലൈൻ പുറത്തിറക്കാൻ സാധ്യതയില്ല, എന്നാൽ പുതിയ i20 യിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റാ ആൾട്രോസ്, മാരുതി ബലേനോ, ഫോക്സ്‍വാഗൺ പോളോ എന്നിവരുമായി പുതിയ i20 മത്സരിക്കും.


Click it and Unblock the Notifications








