ഡിസംബറിൽ വൻ ഓഫറുകളുമായി ഹ്യുണ്ടായി
ഇന്ത്യയിലെ ഏതാനും ഹ്യുണ്ടായി ഡീലർഷിപ്പുകൾ ഈ മാസം തിരഞ്ഞെടുത്ത മോഡലുകളിൽ വൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിൽ ലഭ്യമാണ്.

30,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഹ്യുണ്ടായി എലാൻട്രയിൽ ലഭ്യമാണ്. സെഡാന്റെ പെട്രോൾ വേരിയന്റുകൾക്ക് 40,000 രൂപ അധിക കിഴിവ് ലഭിക്കും.

20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഓറയിൽ വാഗ്ദാനം ചെയ്യുന്നത്. കോംപാക്ട് സെഡാന്റെ ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 30,000 രൂപ അധിക കിഴിവ് ലഭിക്കും.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിലെ കിഴിവുകളിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 30,000 രൂപ അധിക കിഴിവോടെ ലഭിക്കും.

40,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഗ്രാൻഡ് i10 -ൽ ലഭ്യമാണ്.

ഹ്യുണ്ടായി സാൻട്രോയുടെ എറ വേരിയന്റിന് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു.

ഹാച്ച്ബാക്കിന്റെ മറ്റെല്ലാ വകഭേദങ്ങൾക്കും 10,000 രൂപ അധിക ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. പുതിയ ഹ്യുണ്ടായി i20, ക്രെറ്റ, വെന്യു, വെർണ, ട്യൂസൺ, കോന ഇവി എന്നിവയിൽ കിഴിവുകളൊന്നുമില്ല.


Click it and Unblock the Notifications








