എംപിവി ശ്രേണി ലക്ഷ്യമിട്ട് ഹ്യുണ്ടായി; കാര്‍ണിവല്‍, ഇന്നോവ എതിരാളികള്‍

എംപിവി ശ്രേണിയിലേക്ക് ഒരു വാഹനത്തെ അവതരിപ്പിക്കാന്‍ ഏറെ നാളായിട്ട് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് ഹ്യുണ്ടായി. എന്നാല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല. ഈ ശ്രേണിയില്‍ വാഹനത്തിന് ആവശ്യക്കാര്‍ കൂടി വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് ഹ്യുണ്ടായി; കാര്‍ണിവല്‍, ഇന്നോവ എതിരാളികള്‍

മാരുതി എര്‍ട്ടിഗയും, ടോയോട്ട ഇന്നോവയും അടക്കി വാണിരുന്ന ഈ ശ്രേണിയിലേക്ക് അടുത്തിടെയാണ് കിയ, കാര്‍ണിവല്‍ എന്നൊരു എംപിവിയെ അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയാണ് വാഹനത്തിന് വിപണിയില്‍ ലഭിക്കുന്നത്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് ഹ്യുണ്ടായി; കാര്‍ണിവല്‍, ഇന്നോവ എതിരാളികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്ക് എംപിവി വിഭാഗത്തില്‍ മോഡലുകളൊന്നും തന്നെയില്ലെന്നത് ശ്രദ്ധേയാണ്. എന്നാല്‍ ഈ ശ്രേണിയിലേക്കാണ് ഇപ്പോള്‍ തങ്ങളും ചുവടുവെയ്ക്കാന്‍ ഒരുങ്ങുന്നതെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് ഹ്യുണ്ടായി; കാര്‍ണിവല്‍, ഇന്നോവ എതിരാളികള്‍

2021 -ഓടെ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതും. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനും കമ്പനി തയ്യാറായിട്ടില്ല. വിപണിയില്‍ എത്തിയാല്‍ ടോയോട്ട ഇന്നോവയും, കിയ കാര്‍ണിവല്‍ എംപിവിയും ആകും വാഹനത്തിന്റെ മുഖ്യഎതികരാളികള്‍ എന്നാണ് സൂചന.

എംപിവി ശ്രേണി ലക്ഷ്യമിട്ട് ഹ്യുണ്ടായി; കാര്‍ണിവല്‍, ഇന്നോവ എതിരാളികള്‍

കമ്പനി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച വെന്യുവിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും പുതിയ വാഹനത്തെയും കമ്പനി നിരത്തിലെത്തിക്കുക. സീറ്റുകളുടെ എണ്ണത്തിലും വ്യക്തമായ വിവരം കമ്പനി പങ്കുവെച്ചിട്ടില്ല. സിക്സ് സീറ്റര്‍, സെവന്‍ സീറ്റര്‍ ഘടനയില്‍ വാഹനം വിപണിയില്‍ എത്തിയേക്കാം.

എംപിവി ശ്രേണി ലക്ഷ്യമിട്ട് ഹ്യുണ്ടായി; കാര്‍ണിവല്‍, ഇന്നോവ എതിരാളികള്‍

വെന്യുവില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളായിരിക്കും ഹ്യുണ്ടായി എംപിവിയിലും നല്‍കുക. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.4 ഡീസല്‍ എന്നിവയായിരിക്കും വാഹനത്തിലെ എന്‍ജിനുകള്‍. അഞ്ച്, ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചുമായിരിക്കും പുതിയ എംപിവിയുടെ ഗിയര്‍ബോക്‌സ്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് ഹ്യുണ്ടായി; കാര്‍ണിവല്‍, ഇന്നോവ എതിരാളികള്‍

1.2 ലിറ്റര്‍ നാല് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ 83 bhp കരുത്തും 115 Nm torque ഉം നല്‍കും. ഒരു ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 120 bhp കരുത്തും 172 Nm torque ഉം നല്‍കും. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 90 bhp കരുത്തും 220 Nm torque ഉം ആണ് നല്‍കുക.

എംപിവി ശ്രേണി ലക്ഷ്യമിട്ട് ഹ്യുണ്ടായി; കാര്‍ണിവല്‍, ഇന്നോവ എതിരാളികള്‍

2012 ഓട്ടോഎക്സ്പോയില്‍ ഈ ശ്രേണിയിലേക്ക് ഹെക്സ സ്പെയ്സ് എന്നൊരു കണ്‍സെപ്റ്റിനെ കമ്പനി അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ ശ്രേണിയില്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് ഹ്യുണ്ടായി തീരുമാനം മാറ്റിയിരിക്കുന്നത്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് ഹ്യുണ്ടായി; കാര്‍ണിവല്‍, ഇന്നോവ എതിരാളികള്‍

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന എംപിവി മോഡലാണ് മാരുതി സുസുക്കി എര്‍ട്ടിഗ. മാരുതിയുടെ ഈ എംപിവിക്ക് ഇതുവരെ നേരിട്ടുള്ള ശക്തനായ എതിരാളി ഉണ്ടായിട്ടില്ല. അതിനാല്‍ വില്‍പ്പന സ്ഥിരതയ്ക്കൊപ്പം മികച്ച പ്രകടനവും എര്‍ട്ടിഗ നടത്തുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai MPV in the works to rival Kia Carnival and Toyota Innova. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X