സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ആഭ്യന്തര വിപണിയിൽ പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ ഒരു നിര തന്നെ പുറത്തിറക്കാൻ ഒരുങ്ങുന്നു.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

പുതിയ ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പും അടുത്ത-തലമുറ ട്യൂസണും കമ്പനി യഥാക്രമം 2021 ലും 2022 ലും പുറത്തിറക്കാൻ സാധ്യതയുണ്ട്.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കിയ കാർണിവൽ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയവയുമായി മത്സരിക്കാൻ ഹ്യുണ്ടായി ഒരു പുതിയ പ്രീമിയം എംപിവിയും വിപണിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ്.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

കിയ കാർണിവലിന് എതിരാളിയായി പ്രീമിയം എംപിവിക്കായി ഹ്യുണ്ടായി നിലവിൽ സാധ്യതാ പഠനം നടത്തുകയാണ്. വലിയ വലിപ്പമുള്ള പ്രീമിയം എം‌പി‌വിക്കായി ഹ്യുണ്ടായി ഒരു ബിസിനസ് കേസ് സ്റ്റഡി നടത്തുകയാണ്.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

ഇവയ്ക്ക് ഒരു അവസരം കണ്ടെത്തിയാൽ, 2021 ൽ രാജ്യത്ത് കൊറിയൻ വാഹന നിർമാതാക്കളിൽ നിന്ന് ഒരു പ്രീമിയം എം‌പി‌വി നമുക്ക് കാണാൻ കഴിയും. കിയ കാർണിവലിന്റെ പുതുക്കിയ പതിപ്പ് ഹ്യുണ്ടായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

ഇത് രണ്ടാം തവണയാണ് ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ ഒരു എംപിവിയെ പരിഗണിക്കുന്നത്. 2012 ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായി ഹെക്‌സ സ്‌പേസ് എംപിവി കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

അക്കാലത്ത് ഇതൊരു ചെറിയ വിഭാഗം മാത്രമായിരുന്നു, വാഹനത്തിന്റെ പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ മാരുതി എർട്ടിഗയ്ക്കെതിരെ മത്സരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

എന്നിരുന്നാലും, ചില കാരണങ്ങളാൽ എം‌പി‌വി റദ്ദാക്കി. ഹ്യുണ്ടായിയുടെ പുതിയ എം‌പിവി ക്രിസ്റ്റയേക്കാൾ വലുതായിരിക്കും, മാത്രമല്ല വാഹനത്തിന്റെ വലുപ്പം കിയ കാർണിവലുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

കാർണിവൽ വിപണിയിൽ ഇന്നോവ ക്രിസ്റ്റയേക്കാൾ അല്പം മുകളിൽ നിൽക്കുന്ന മോഡലാണ്. എം‌പിവിക്ക് ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായി തങ്ങളുടെ സ്റ്റാരെക്സ് എം‌പി‌വിയാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത് എന്ന് പ്രതീക്ഷിക്കാം. പുതുതലമുറ N3 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാം തലമുറ മോഡൽ കമ്പനി പരീക്ഷിക്കുകയാണ്.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

ഈ പ്ലാറ്റ്ഫോം അടുത്ത തലമുറ കിയ കാർണിവലിലും പുതിയ സോറെന്റോ എസ്‌യുവിയിലും സ്ഥാനം പിടിച്ചേക്കാം. ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണെങ്കിൽ, 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാവും ഹ്യുണ്ടായി സ്റ്റാരെക്‌സിന് കമ്പനി നൽകുന്നത്.

സ്റ്റാരെക്സ് എംപിവി ഇന്ത്യയിൽ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

197 bhp കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് പവർ മുൻ വീലുകളിലേക്ക് പകരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai plans to launch Starex MPV in India. Read in Malayalam.
Story first published: Wednesday, March 25, 2020, 1:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X