2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

പുതിയ മോഡലുകളും കൺസെപ്റ്റുകളും കൊണ്ട് 2020 ലെ ഓട്ടോ എക്‌സ്‌പോയിൽ ശക്തമായ സ്വാധീനം ചെലുത്താൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

പുതിയ തലമുറ ക്രെറ്റയ്‌ക്കൊപ്പം പുതുക്കിയ എലൈറ്റ് i20 യും, ട്യൂസൺ, വെർണ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും അനാവരണം ചെയ്യുന്നതു കൊണ്ട് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും ഇതോടൊപ്പം ചേരുന്നു.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

നിർമ്മാതാക്കൾ ഒരു പുതിയ കൺസെപ്റ്റ് കൂടി വെളിപ്പെടുത്തും എന്നാണ് ഇന്റർനെറ്റിൽ അടുത്തിടെ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഉപയോക്താക്കൾ ആവശ്യപ്പെടുകയാണെങ്കിൽ സമീപഭാവിയിൽ മൈക്രോ എസ്‌യുവിയിൽ വിഭാഗത്തിൽ മത്സരിക്കാനുള്ള താൽപര്യം ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഇതിനകം തന്നെ പ്രകടിപ്പിച്ചിരുന്നു.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മോട്ടോർ ഷോയുടെ 15-ാം പതിപ്പിൽ AX കൺസെപ്റ്റ് പതിപ്പ് ഹ്യുണ്ടായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

AX എന്നത് ഒരു രഹസ്യനാമമാണ്, ഇത് അടുത്തിടെ പുറത്തിറങ്ങിയതും വിജയകരമായി വിൽപ്പന നടത്തുന്നതുമായ മാരുതി സുസുക്കി എസ്-പ്രസ്സോ, മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 NXT എന്നിവയ്‌ക്ക് എതിരാളിയായി വരുന്ന ഒരു മോഡലാണെന്ന് തോന്നുന്നു.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

വരും വർഷങ്ങളിൽ ഉയർന്ന അളവിലുള്ള വിൽപ്പന നേടുന്നതിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് മൈക്രോ എസ്‌യുവി വിഭാഗം. രാജ്യത്ത് എസ്‌യുവികൾക്ക് പ്രിയമേറി വരുന്ന സാഹചര്യം കണക്കിലെടുത്ത് നിർമ്മാതാക്കൾ ഈ ശ്രേണിയുടെ സാധ്യതകൾ മനസ്സിലാക്കാൻ ശ്രമിക്കും.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

കഴിഞ്ഞ മാർച്ചിൽ 2019 ജനീവ മോട്ടോർ ഷോയിൽ ടാറ്റ മോട്ടോഴ്‌സ് H2X കൺസെപ്റ്റ് പ്രദർശിപ്പിക്കുകയും വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കാനിരിക്കുകയുമാണ്.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഈ വർഷം തന്നെ വാഹനത്തെ ടാറ്റ വിൽപ്പനയ്ക്ക് എത്തിക്കുമെന്നും പ്രതീക്ഷിക്കാം. സാന്റ്രോ ഹാച്ച്ബാക്ക് നിർമ്മിക്കുന്ന K1 ആർക്കിടെക്ച്ചർ അടിസ്ഥാനമാക്കിയായിരിക്കും ഹ്യുണ്ടായ് AX ഒരുങ്ങുന്നതെന്നും അതിനാൽ 1.1 ലിറ്റർ പെട്രോൾ എഞ്ചിൻ പങ്കിടാനുള്ള സാധ്യത വളരെ ഉയർന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

വാഹനത്തിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ഉപയോഗിക്കും, അതേസമയം ഒരു സ്മാർട്ട് ഓട്ടോ അഞ്ച് സ്പീഡ് AMT ഗിയർബോക്സും ഒരു ഓപ്ഷനായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യാം.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

പ്രൊഡക്ഷൻ-സ്പെക്ക് AX കൺസെപ്റ്റ് അടുത്ത വർഷം ആഭ്യന്തര വിപണിയിൽ എത്താനിടയുണ്ട്, വിപണിയിലെ മറ്റൊരു ശ്രേണിയിലേക്ക് ചിറകുകൾ വികസിപ്പിക്കുന്നതിന് ബ്രാൻഡിന് ഒരു നിർണായക നീക്കമായിരിക്കുമിത്.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

വെന്യു പോലെ തന്നെ AX ഒരു ആഗോള മോഡലായിരിക്കും, ഇത് ദക്ഷിണ കൊറിയയിലെ മുമ്പത്തെ അറ്റോസ് അല്ലെങ്കിൽ സാൻ‌ട്രോയുടെ പിൻഗാമിയായിരിക്കും.

2020 ഓട്ടോ എക്സ്പോയിൽ പുതിയ AX കൺസെപ്റ്റ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഗ്വാങ്‌ജുവിലെ ഹ്യുണ്ടായിയുടെ പ്ലാന്റിലാവും വാഹനം നിർമ്മിക്കുന്നത്, പ്രതിവർഷം 70,000 യൂണിറ്റായിരിക്കും ദക്ഷിണ കൊറിയയിൽ AX -ന്റെ ഉത്പാദന ലക്ഷ്യം. ഇന്ത്യയിൽ ഏകദേശം 4.5 ലക്ഷം -7 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ വില പരിധി.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai to Showcase AX Micro SUV Concept in 2020 Auto Expo. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X