HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

ഗ്രൂപ്പിന്റെ ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റത്തെ പ്രതിനിധീകരിക്കുന്നതിനായി ഹ്യുണ്ടായി മോട്ടോർ ഒരു പുതിയ ബ്രാൻഡ് - 'HTWO' അവതരിപ്പിച്ചു.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

HTWO എന്നത് ഹൈഡ്രജൻ തന്മാത്രയായ ‘H2' എന്നതിനെയാണ് സൂചിപ്പിക്കുന്നതാണ്, കൂടാതെ ഹ്യുണ്ടായിയുടെ ഫ്യുവൽ സെൽ ബിസിനസിന്റെ രണ്ട് പ്രധാന പില്ലറുകളായ ‘ഹൈഡ്രജൻ', ‘ഹ്യൂമാനിറ്റി' എന്നിവയും പ്രതിനിധീകരിക്കുന്നു.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

പുതിയ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിക്കുന്നത് നിർമ്മാതാക്കളുടെ ആഗോള ഫ്യുവൽ സെൽ ബിസിനസ്സ് സുഗമമാക്കുന്നതിനും ഹൈഡ്രജൻ ഇക്കോസിസ്റ്റം വളർത്തുന്നതിനും സഹായിക്കുമെന്ന് ഹ്യുണ്ടായി പറയുന്നു.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

ഹൈഡ്രജനെ മനുഷ്യരാശിക്കുള്ള പോസിറ്റീവ് എനർജിയായി ബ്രാൻഡ് അവതരിപ്പിക്കും, ഹ്യുണ്ടായിയുടെ സാങ്കേതികവിദ്യയിൽ 20-ലധികം വർഷത്തെ അനുഭവം അടിസ്ഥാനമാക്കിയാണ് കമ്പനി കൂട്ടിച്ചേർത്തത്.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

അടുത്ത തലമുറയിലെ ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റത്തിന്റെ വികസനം UAM, ഓട്ടോമൊബൈൽ‌സ്, കപ്പലുകൾ‌, ട്രെയിനുകൾ‌ തുടങ്ങി വിവിധ തരത്തിലുള്ള മൊബിലിറ്റിക്ക് പ്രയോഗിക്കാൻ‌ കഴിയും.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

മെച്ചപ്പെട്ട പെർഫോമെൻസോടുകൂടിയ ഭാരം കുറഞ്ഞ ആർക്കിടെക്ച്ചറിൽ മിതമായ നിരക്കിൽ മെച്ചപ്പെട്ട പ്രകടനവും ഡ്യൂറബിലിറ്റിയും നൽകാനുള്ള കഴിവ് ഈ സാങ്കേതികവിദ്യയ്ക്കുണ്ട്.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

HTWO -യെ ഒരു ചവിട്ടുപടിയായി ഉപയോഗിക്കുന്ന ഹ്യുണ്ടായി, ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വളരെ കാര്യക്ഷമവും വൈവിധ്യപൂർണ്ണവുമായ ലൈനപ്പ് വാഗ്ദാനം ചെയ്യുന്നു.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

പ്രധാന കേന്ദ്രങ്ങളായ കൊറിയ, യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലായിരിക്കും കമ്പനിയുടെ പ്രാരംഭ ശ്രദ്ധ. ലോകമെമ്പാടുമുള്ള ഹൈഡ്രജൻ, എനർജി, ലോജിസ്റ്റിക് കമ്പനികളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ കാർ നിർമ്മാതാക്കൾ ഫ്യുവൽ സെൽ സിസ്റ്റം ബിസിനസ്സ് വിപുലീകരിച്ചു.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

കമ്പനിയുടെ HTWO ബ്രാൻഡിന് അടിത്തറയിട്ടുകൊണ്ട് ഒരു ഹൈഡ്രജൻ സൊസൈറ്റിയുടെ വികസനം ത്വരിതപ്പെടുത്തിയതായി കമ്പനി പറയുന്നു.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

ശുദ്ധമായ എനർജി പരിവർത്തനം വളർത്തുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഹ്യുണ്ടായി പറയുന്നു. ലോകത്തിലെ ആദ്യത്തെ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനമായ ix35 കമ്പനി 2013- ൽ വിപണനം ചെയ്തു.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

അതിനുശേഷം, നെക്സോ എസ്‌യുവി, സിയന്റ് ഫ്യൂവൽ സെൽ ഹെവി-ഡ്യൂട്ടി ട്രക്ക്, ഫ്യുവൽ സെൽ ഇലക്ട്രിക് ബസ് എന്നിവ ഉപയോഗിച്ച് ഫ്യുവൽ സെൽ വാഹന വാഗ്ദാനങ്ങൾ വിപുലീകരിക്കുന്നു.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

2018 ഡിസംബറിൽ ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് തങ്ങളുടെ ദീർഘകാല റോഡ്മാപ്പ് "ഫ്യൂവൽ സെൽ വിഷൻ 2030" പ്രഖ്യാപിക്കുകയും ഫ്യുവൽ സെൽ സാങ്കേതികവിദ്യകളിൽ ആഗോള നേതൃത്വത്തെ ഉയർത്തിക്കൊണ്ട് ഒരു ഹൈഡ്രജൻ സമൂഹത്തിന്റെ വികസനം ത്വരിതപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്തു.

HTWO-ഹൈഡ്രജൻ ഫ്യുവൽ സെൽ സിസ്റ്റം ബ്രാൻഡ് അവതരിപ്പിച്ച് ഹ്യുണ്ടായി

ഈ പദ്ധതിയുടെ ഭാഗമായി ഹ്യുണ്ടായി 2030 ഓടെ വാഹനങ്ങൾ, കപ്പലുകൾ, റെയിൽ കാറുകൾ, ഡ്രോണുകൾ, പവർ ജനറേറ്ററുകൾ എന്നിവയ്ക്കായി 700,000 യൂണിറ്റ് ശേഷിയുള്ള ഫ്യുവൽ സെൽ സംവിധാനങ്ങൾ ലഭ്യമാക്കാനാണ് മോട്ടോർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Unveiled New Brand For Hydrogen Fuel Cell System. Read in Malayalam.
Story first published: Monday, December 14, 2020, 20:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X