പെട്രോള്‍ പമ്പുകളിലും ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായി, രാജ്യത്തൊട്ടാകെയുള്ള 69,000 പെട്രോള്‍ പമ്പുകള്‍ക്ക് കുറഞ്ഞത് ഒരു ചാര്‍ജിംഗ് കിയോസ്‌ക് സ്ഥാപിക്കും.

തിങ്കളാഴ്ച നടന്ന ഓട്ടോ സെര്‍വ് 2020 ഇലക്ട്രിക് മൊബിലിറ്റി കോണ്‍ഫറന്‍സിന്റെ ഒന്‍പതാം പതിപ്പിനെ അഭിസംബോധന ചെയ്താണ് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ദ്ധനവ് ത്വരിതപ്പെടുത്തുന്നതിനായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ഈ ലക്ഷ്യം എപ്പോള്‍ കൈവരിക്കുമെന്ന് സമയക്രമീകരണങ്ങളൊന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല.
MOST READ: സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

ജിഎസ്ടി 5 ശതമാനമായി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികള്‍ ഗഡ്കരി വിശദീകരിച്ചു. ഇരുചക്രവാഹനങ്ങളുടെയും ത്രീ-വീലറുകളുടെയും ബാറ്ററി ചെലവ് വാഹന ചെലവില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ഇത് അനുവദിക്കുന്നു.

മലിനീകരണം കുറയ്ക്കുന്നതിനുള്ള വിശാലമായ ദേശീയ അജണ്ട കൈവരിക്കുന്നതിന് സംയുക്തമായി പ്രവര്‍ത്തിക്കാന്‍ വാഹന വ്യവസായത്തോട് ഒത്തുചേരാനും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്‍ അല്ലെങ്കില്‍ എഥോണല്‍ / സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കാന്‍ വൈദഗ്ധ്യമുള്ള ഫ്‌ലെക്‌സ് എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം വാഹന വ്യവസായത്തോട് ആവശ്യപ്പെട്ടു.
MOST READ: ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് ജന്മം നല്‍കി ഡല്‍ഹി IIT

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ആഗോള വാഹന നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. സമീപഭാവിയില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ഏകദേശം 25 ദശലക്ഷം വിദഗ്ധ ജോലികള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവമാണ് ആളുകളെ ഇലക്ട്രിക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് തടയുന്നത്. മിക്ക പുതിയ ഇന്ധന സ്റ്റേഷനുകളും ഇവി ചാര്‍ജിംഗ് കിയോസ്‌കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍, നിലവിലുള്ള ഇന്ധന സ്റ്റേഷനുകളില്‍ അത്തരം കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന വ്യവസായത്തിന് ഉത്തേജനം നല്‍കും.

കമ്പനി ഉടമസ്ഥതയിലുള്ള, കമ്പനി-ഓപ്പറേറ്റഡ് (COCO) പെട്രോള്‍ പമ്പുകള്‍ക്ക് അവരുടെ ഇന്ധന സ്റ്റേഷനുകളില്‍ ഇവി ചാര്‍ജിംഗ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയേക്കും.

അതേസമയം ഫ്രാഞ്ചൈസി പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ അവരുടെ പെട്രോള്‍ പമ്പിനൊപ്പം ഒരു ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: ഇലക്ട്രിക് വാണിജ്യ വാഹന ഡെലിവറി ആരംഭിച്ച് ETO; ആദ്യഘട്ടത്തില്‍ 300 യൂണിറ്റുകള്‍

ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, വഡോദര, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വൈദ്യുതി മന്ത്രാലയം പദ്ധതിയിടുന്നു. ഡല്‍യിലും മറ്റ് നഗരങ്ങളിലും പൊതുഗതാഗതത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.


Click it and Unblock the Notifications








