കോമ്പസിന്റെ ബിഎസ് VI ഡീസൽ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് ജീപ്പ്
കോമ്പസിന്റെ ഡീസൽ ഓട്ടോമാറ്റിക് പതിപ്പുകൾ ജീപ്പ് ഇന്ത്യ പുറത്തിറക്കി. 21.96 ലക്ഷം രൂപ മുതൽ വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നു. ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ് പ്ലസ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ മോഡൽ ലഭ്യമാണ്.

ജീപ്പ് കോമ്പസ് ഡീസൽ ഓട്ടോമാറ്റിക് മോഡലുകൾക്ക് കരുത്ത് പകരുന്നത് നിലവിലുള്ള അതേ 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ്. എന്നാൽ ഈ എഞ്ചിൻ ബിഎസ് VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നിർമ്മാതാക്കൾ പരിഷ്കരിച്ചിരുന്നു.

173 bhp കരുത്തും 350 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ഇപ്പോൾ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. ഓൾ-വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിൽ ലഭ്യമാണ്.

ജീപ്പ് കോമ്പസ് 4X4 ലോംഗിറ്റ്യൂഡ് ഡീസൽ ഓട്ടോമാറ്റിക്, ലിമിറ്റഡ് പ്ലസ് ഡീസൽ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് യഥാക്രമം 21.96 ലക്ഷം രൂപയും 24.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ജീപ്പ് കോമ്പസ് ലോഞ്ചിറ്റ്യൂഡ് ഡീസൽ ഓട്ടോമാറ്റിക് പതിപ്പിൽ ക്രൂയിസ് കൺട്രോൾ, ഡൈനാമിക് മാർഗ്ഗനിർദ്ദേശങ്ങളുള്ള പിൻ പാർക്കിംഗ് ക്യാമറ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവ ഉൾക്കൊള്ളുന്നു.

ഓട്ടോ, സാൻഡ്, മഡ്, സ്നോ എന്നിവയുൾപ്പെടെ നാല് മോഡുകളുള്ള സെലെക്ടെറൈൻ എഡബ്ല്യുഡി സംവിധാനവും വാഹനത്തിൽ ലഭ്യമാണ്.

ജീപ്പ് കോമ്പസ് ലിമിറ്റഡ് പ്ലസ് ഡീസൽ ഓട്ടോമാറ്റിക് പതിപ്പിന്റെ സവിശേഷതകളിൽ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്.

കൂടാതെ ലെതർ ഇന്റീരിയർ, എട്ട് തരത്തിൽ ഇലക്ട്രികലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക്കായി- മങ്ങുന്ന ഐആർവിഎമ്മുകൾ, ആറ് എയർബാഗുകൾ എന്നിവ ഉൾപ്പെടുന്നു.

നാല് ഡീസൽ ഓട്ടോമാറ്റിക് പതിപ്പുകൾ അവതരിപ്പിച്ചുകൊണ്ട് ജീപ്പ് കോമ്പസ് ശ്രേണി ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നു, ഇവയിൽ ബേസ് പതിപ്പും, ഏറ്റവും ഉയർന്ന പതിപ്പും ഉപഭോക്താക്കൾക്ക് ഉടനടി ലഭ്യമാകും എന്ന് ചടങ്ങിൽ സംസാരിച്ച FCA ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാർത്ത ദത്ത പറഞ്ഞു.

ഇരു പതിപ്പുകളുലും കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു, ഇത് ഉപഭോക്താവ് നൽകുന്ന പണത്തിനായുള്ള മൂല്യനിർണ്ണയം വർദ്ധിപ്പിക്കുകയും ഈ വിഭാഗത്തിലെ തങ്ങളുടെ ഓഹരി വർദ്ധിപ്പിക്കുമെന്ന് തങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശികമായി നിർമ്മിച്ച ബിഎസ് VI കംപ്ലയിന്റ് 2.0 ലിറ്റർ ടർബോ-ഡീസൽ പവർട്രെയിൻ ഉപയോക്താക്കൾക്ക് നിയമാനുസൃത സമയപരിധിക്ക് മുമ്പായി വാഗ്ദാനം ചെയ്യുന്നതിനുള്ള അവസരം ലഭിച്ചത്തിൽ സന്തോഷമുണ്ടെന്നും ദത്ത അരിയിച്ചു.


Click it and Unblock the Notifications








