ജീപ്പ് കോമ്പസിന്റെ പ്രൊഡക്ഷന്‍ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ ആരംഭിച്ചു
ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈല്‍സ്. രഞ്ജന്‍ഗോണ്‍ പ്ലാന്റിന്റെ പ്രവര്‍ത്തനമാണ് പുനനാംഭിച്ചിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കുറച്ച് ആളുകളെ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. പ്ലാന്റില്‍ എത്തുന്നവരുടെ ആരോഗ്യവും, സുരക്ഷയും ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എല്ലാ ജീവനക്കാരും സാമൂഹ്യ അകലം പാലിക്കണമെന്നും, ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കണമെന്നും, പതിവായി കൈകള്‍ ശുചിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരും സന്ദര്‍ശകരും പ്ലാന്റിന്റെ പരിസരത്ത് പ്രവേശിക്കുമ്പോഴും, കമ്പനി ബസുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും താപനില പരിശോധനയ്ക്ക് വിധേയമാകണം.
MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

അകത്തും പുറത്തും പൂര്‍ണ്ണമായ വൈദ്യസഹായവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വെന്റിലേറ്ററും പരിശീലനം ലഭിച്ച ഡ്രൈവറും ഉള്‍ക്കൊള്ളുന്ന ഒരു ആംബുലന്‍സ് സൗകര്യവും പ്ലാന്റില്‍ സജ്ജമാക്കിയതായി കമ്പനി അറിയിച്ചു.

എല്ലാ സുരക്ഷാ, ശുചിത്വ പ്രക്രിയകളും പരിസരത്ത് മാത്രമല്ല, ജോലി സമയത്തിനുശേഷവും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന 50 അംഗ സന്നദ്ധപ്രവര്‍ത്തക സമിതിയെ കമ്പനി നിയോഗിച്ചിട്ടുണ്ട്.
MOST READ: ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാനൊരുങ്ങി റീജന്റ്

ജീപ്പ് കോമ്പസിന്റെ പ്രെഡക്ഷന്‍ ആരംഭിച്ചതോടെ വാഹനം ഉടന്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങും. ഇതോടെ ഡീലര്‍ഷിപ്പുകളിലും ഇവിടെ എത്തുന്ന ഉപഭോക്തക്കള്‍ക്കും സുരക്ഷ ഒരുക്കുമെന്നും ജീപ്പ് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗണിന്റെ ഭാഗമായി ഡീലര്‍ഷിപ്പുകള്‍ അടഞ്ഞ കിടന്ന സമയങ്ങളില്‍ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഓണ്‍ലൈന്‍ വില്‍പ്പനയും കമ്പനി ആരംഭിച്ചിരുന്നു. വാഹനം വാങ്ങള്‍ ആഗ്രഹിക്കുന്നവര്‍ www.bookmyjeep.com എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.
MOST READ: 6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

അവിടെ വാങ്ങുന്നയാളുടെ പേരും, ഈമെയില്‍ ഐഡിയും, ഫോണ്‍ നമ്പര്‍, തുടങ്ങി ചോദിച്ചിരിക്കുന്ന കാര്യങ്ങള്‍ നല്‍കുക. തുടര്‍ന്ന് വാങ്ങന്‍ ഉദ്ദേശിക്കുന്ന വകഭേദം തെരഞ്ഞെടുക്കുക. വാങ്ങുന്നയാള്‍ക്ക് ആ വകഭേദത്തിന്റെ കളര്‍, എഞ്ചിന്‍ തുടങ്ങിയ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും ഇതിനൊപ്പം ഉണ്ട്. ഇതിന് ശേഷം അടുത്തുള്ള ഒരു ഡീലര്‍ഷിപ്പ് തെരഞ്ഞെടുക്കണം.

അവസാന ഘട്ടത്തിലേക്ക് വരുമ്പോള്‍ വാഹനം സംബന്ധിച്ച് വിവരങ്ങള്‍ ചോദിക്കുന്നതിനും, വില സംബന്ധിച്ച് കാര്യങ്ങള്‍ അറിയുന്നതിനും കമ്പനി എക്സിക്യൂട്ടിവുമായി സംസാരിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുശേഷം മാത്രമാണ് ബുക്കിങ് പ്രകീയ അവസാനിക്കുകയുള്ളു.
MOST READ: കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

നടപടികള്‍ പൂര്‍ത്തിയായതു സംബന്ധിച്ച് അവസാനം ഉപഭോക്താവിന് മെയില്‍ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പരിലേക്ക് സന്ദേശം വരുകയും ചെയ്യും. പിന്നീട് വാഹനം നിങ്ങള്‍ നല്‍കിയിരിക്കുന്ന അഡ്രസില്‍ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുകയും ചെയ്യും.

നിലവില്‍ ബിഎസ് VI -ലേക്ക് കോമ്പസിനെ ജീപ്പ് നവീകരിച്ചിരുന്നു. 16.49 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.


Click it and Unblock the Notifications








