മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഫെബ്രുവരി ആദ്യം ഗ്രേറ്റർ നോയിഡയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് ഇന്ത്യ, കാർണിവൽ വിപണിയിൽ എത്തിച്ചു.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

ബേസ് മോഡലിന് 24.95 ലക്ഷം രൂപ തുടങ്ങി ഏറ്റവും ഉയർന്ന മോഡലിന് 33.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. കാർണിവൽ CKD (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ) യൂണിറ്റായിട്ടാണ് രാജ്യത്തേക്ക് എത്തിക്കുന്നത്. ആഢംബര എംപിവിയുടെ മൂന്ന് പതിപ്പുകൾ രാജ്യത്ത് ലഭ്യമാണ്.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

നിലവിൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പ്രീമിയം ഓഫറാണ് കാർണിവൽ. 2020 ഫെബ്രുവരി ആദ്യ മാസത്തിൽ വാഹനം 1,620 വിൽപ്പന നേടി.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

കഴിഞ്ഞ മാസം രാജ്യത്ത് കമ്പനിയുടെ പ്രവർത്തനത്തേയും വിൽപ്പനയേയും എംപിവി ശക്തമായി പിന്തുണച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ലോക്ക്ഡൗണും ഉൽ‌പാദന കേന്ദ്രങ്ങൾ അടച്ചുപൂട്ടലും ഉണ്ടായിരുന്നിട്ടും, കിയ കാർണിവലിന്റെ 1,100 -ൽ പരം യൂണിറ്റുകൾ വിറ്റഴിച്ചു.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

പ്രീ-ബുക്കിംഗുകളിലൂടെ ഉപഭോക്താക്കളിൽ നിന്നുള്ള ശക്തമായ പ്രാരംഭ പ്രതികരണം എംപിവിക്ക് ലഭിച്ചിരുന്നു. അതിനു ശേഷം, കാർണിവലിന്റെ ഡെലിവറികൾ കഴിഞ്ഞ മാസമാണ് നിർമ്മാതാക്കൾ ആരംഭിച്ചത്.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

2020 മാർച്ചിൽ മൊത്തം 8,583 യൂണിറ്റുകളുടെ കിയ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. മിഡ്-സൈസ് വിഭാഗത്തിൽ മികച്ച പ്രകടനം കാവ്ച്ചവയ്ക്കുന്ന സെൽ‌റ്റോസിനൊപ്പം കാർണിവലും അതിന്റെ വിൽപ്പനയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

കിയ കഴിഞ്ഞ മാസം 7,466 യൂണിറ്റ് സെൽറ്റോസും 1,117 യൂണിറ്റ് കാർണിവലുമാണ് വിറ്റഴിച്ചത്. എന്നാൽ ഫെബ്രുവരി മാസത്തെ 15,644 യൂണിറ്റുകളുടെ വിൽപ്പനയെ അപേക്ഷിച്ച് മാർച്ചിൽ 45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും ഉയർന്ന പതിപ്പുകളൊഴികെ പ്രീമിയം എംപിവിക്ക് രാജ്യത്ത് നേരിട്ടുള്ള എതിരാളികളില്ല. ഏഴ്, എട്ട് അല്ലെങ്കിൽ ഒമ്പത് സീറ്റർ കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാവും.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

ഏഴ്, എട്ട് സീറ്റ് ഓപ്ഷനുകൾ അടിസ്ഥാന പ്രീമിയം പതിപ്പിൽ ലഭ്യമാണ്, മിഡ്-സ്പെക്ക് പ്രസ്റ്റീജ് ഏഴോ ഒമ്പതോ സീറ്റുകളിൽ വാങ്ങാൻ കഴിയും.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

എംപിവിയുടെ ഏറ്റവും ഉയർന്ന ലിമോസിൻ പതിപ്പ് ഏഴ് സീറ്റർ ഓപ്ഷനിൽ മാത്രമേ കമ്പനി വാഗ്ദാനം ചെയ്യുന്നുള്ളൂ. 2.2 ലിറ്റർ VGT ഡീസൽ എഞ്ചിനാണ് കാർണിവലിന് കരുത്ത് പകരുന്നത്, ഇത് 200 bhp പരമാവധി കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

മാർച്ച് മാസം 1,100 യൂണിറ്റ് വിൽപ്പനയുമായി കിയ കാർണിവൽ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമേ വാഹനത്തിൽ ലഭ്യമാവുകയുള്ളൂ. 10.1 ഇഞ്ച് എന്റർടെയിൻമെന്റ് സ്‌ക്രീനുകൾ, കിയയുടെ UVO കണക്റ്റ്, ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, സ്ലൈഡിംഗ് ഡോറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയവയാണ് കിയ കാർണിവലിലെ പ്രധാന സവിശേഷതകൾ.

Article Published On: Friday, April 3, 2020, 11:45 [IST]
English summary
KIA Carnival clocks a sale of 1,100 units in march 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X