സെല്‍റ്റോസിന് പിന്നാലെ ക്ലച്ചുപിടിച്ച് കാര്‍ണിവലും; ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുമായി കിയ

2020 ഓട്ടോ എക്സ്പോയിലാണ് കിയ മോട്ടോര്‍സ്, കാര്‍ണിവല്‍ എംപിവി പുറത്തിറക്കിയത്. 24.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. സെല്‍റ്റോസിന്റെ വിപണിയിലെ വന്‍ വിജയത്തിന് പിന്നാലെയാണ് കാര്‍ണില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

സെല്‍റ്റോസിന് പിന്നാലെ ക്ലച്ചുപിടിച്ച് കാര്‍ണിവലും; ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുമായി കിയ

വിപണിയില്‍ എത്തി ഒരുമാസം പിന്നിടുമ്പോള്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. 2020 ഫെബ്രുവരി മാസത്തില്‍ 1,620 യൂണിറ്റുകളുടെ വില്‍പ്പനയാണ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യമാസം തന്നെ ശ്രദ്ധേയമായ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചതെന്നും കമ്പനി പ്രതികരിച്ചു.

സെല്‍റ്റോസിന് പിന്നാലെ ക്ലച്ചുപിടിച്ച് കാര്‍ണിവലും; ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുമായി കിയ

മഹീന്ദ്രയുടെ മറാസോ എംപിവിയെക്കാളും മികച്ച വില്‍പ്പയാണ് ആദ്യമാസം തന്നെ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. 1,236 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് പോയ മാസത്തില്‍ മറാസോയ്ക്ക് ലഭിച്ചത്. എംപിവി ശ്രേണിയില്‍ കിയ മോട്ടോര്‍സില്‍ നിന്നുള്ള പ്രീമിയം ഓഫറാണ് കാര്‍ണിവല്‍.

സെല്‍റ്റോസിന് പിന്നാലെ ക്ലച്ചുപിടിച്ച് കാര്‍ണിവലും; ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുമായി കിയ

വിപണിയില്‍ മികച്ച പ്രകടനം തുടരുന്ന സെല്‍റ്റോസിന് ശേഷം കിയയില്‍ നിന്നുള്ള രണ്ടാമത്തെ മോഡല്‍ കൂടിയാണ് കാര്‍ണിവല്‍. കഴിഞ്ഞ മാസം 14,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് സെല്‍റ്റോസിന് ലഭിച്ചത്. 2.0 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക്ക് എഞ്ചിനില്‍ മാത്രമാണ് കാര്‍ണിവല്‍ വിപണിയില്‍ എത്തുന്നത്.

സെല്‍റ്റോസിന് പിന്നാലെ ക്ലച്ചുപിടിച്ച് കാര്‍ണിവലും; ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുമായി കിയ

മൂന്ന് സീറ്റിംഗ് കോണ്‍ഫിഗറേഷനുകളിലും മൂന്ന് വകഭേദങ്ങളിലും ഉപഭോക്താക്കള്‍ക്ക് വാഹനം തെരഞ്ഞെടുക്കാന്‍ സാധിക്കും. എന്‍ട്രി ലെവല്‍ പ്രീമിയം വകഭേദം ഏഴ്-എട്ട് സീറ്റര്‍ ഓപ്ഷനില്‍ ലഭ്യമാകുമ്പോള്‍ മിഡ്-സ്‌പെക്ക് പ്രസ്റ്റീജ് പതിപ്പില്‍ ഏഴ് സീറ്റര്‍ അല്ലെങ്കില്‍ ഒമ്പത് സീറ്റര്‍ ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

സെല്‍റ്റോസിന് പിന്നാലെ ക്ലച്ചുപിടിച്ച് കാര്‍ണിവലും; ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുമായി കിയ

ഏറ്റവും ഉയര്‍ന്ന ലിമോസിന്‍ മോഡലിന് പ്ലഷ് 'വിഐപി' രണ്ടാം നിര സീറ്റുകളുള്ള 7 സീറ്റ് ലേ ഔട്ടും ലഭിക്കുന്നു. ഏഴ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കുക. മധ്യനിരയില്‍ ലക്ഷ്വറി വിഐപി സീറ്റ് ഓപ്ഷണലാണ്. എട്ട് സീറ്ററില്‍ നാല് ക്യാപ്റ്റന്‍ സീറ്റും ഒമ്പത് സീറ്ററില്‍ ആറ് ക്യാപ്റ്റന്‍ സീറ്റുമാണ് ഒരുങ്ങുന്നത്.

സെല്‍റ്റോസിന് പിന്നാലെ ക്ലച്ചുപിടിച്ച് കാര്‍ണിവലും; ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുമായി കിയ

ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ CRDi ഡീസല്‍ എന്‍ജിനാണ് കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 3,800 rpm -ല്‍ 200 bhp കരുത്തും 2,750 rpm -ല്‍ 440 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

സെല്‍റ്റോസിന് പിന്നാലെ ക്ലച്ചുപിടിച്ച് കാര്‍ണിവലും; ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുമായി കിയ

പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, പവര്‍ സ്ലൈഡിംഗ് വാതിലുകള്‍, ത്രീ-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയോടുകൂടിയ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, കീലെസ് എന്‍ട്രി / ഗോ, ടില്‍റ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, പവര്‍ ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍ എന്നിവയും കമ്പനി വാഹനത്തിന്റെ സവിശേഷതയാണ്.

സെല്‍റ്റോസിന് പിന്നാലെ ക്ലച്ചുപിടിച്ച് കാര്‍ണിവലും; ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുമായി കിയ

ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഐസോഫിക്സ് ചൈല്‍ഡ്-സീറ്റ് മൗണ്ട്‌സ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ ക്യാമറ എന്നിവ കാര്‍ണിവലിലെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സംവിധാനങ്ങളാണ്.

More from DriveSpark

Article Published On: Tuesday, March 10, 2020, 20:19 [IST]
English summary
Kia Carnival Sales In India For February. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X