വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

2020 ഫെബ്രുവരി മാസത്തെ വാഹന വിപണിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്. 2,50,698 യൂണിറ്റുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ മാസം നടന്നത്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

2019 ഫെബ്രുവരി, 2020 ജനുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6.70 ശതമാനം, 4.40 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. വില്‍പ്പന പട്ടികയില്‍ ആദ്യ സ്ഥാനക്കാരായ മാരുതി 1,33,700 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.

Brand February 2020 February 2019 Difference Percentage (%)
1 Maruti 1,33,700 1,36,912 -3,212 -2.30
2 Hyundai 40,010 43,110 -3,100 -7.20
3 Kia 15,644 - - -
4 Tata 12,430 18,110 -5,680 -31.40
5 Mahindra 10,938 24,520 -13,582 -55.40
6 Toyota 10,352 11,760 -1,408 -12
7 Renault 8,784 6,241 2,543 40.70
8 Honda 7,200 13,527 -6,327 -46.80
9 Ford 7,019 6,669 350 5.20
10 MG 1,376 - - -
11 Skoda 1,200 1,267 -67 -5.30
12 Nissan (+Datsun) 1,029 2,759 -1,730 -62.70
13 Jeep 666 1,351 -685 -50.70
14 VW 350 2,617 -2,267 -86.60
Total 2,50,698 2,68,843 -18,145 -6.70
വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

അതേസമയം 2019 ഫെബ്രുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.3 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയാണ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

40,010 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹ്യുണ്ടായിക്ക് കഴിഞ്ഞ മാസം ലഭിച്ചത്. എന്നാല്‍ 2019 ഫെബ്രുവരിയില്‍ 42,002 യൂണിറ്റുകളുടെ വില്‍പ്പന ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 7 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പ്രധാന മാറ്റം കാണാന്‍ സാധിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ പുതുമുഖങ്ങളായ കിയ മൂന്നാം സ്ഥാനം കൈയ്യടക്കി എന്നതാണ് പ്രധാന സവിശേഷത. നേരത്തെ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ടാറ്റ മോട്ടോര്‍സിനെ പിന്തള്ളിയാണ് കിയ മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

15,644 യൂണിറ്റുകളുടെ വില്‍പ്പനയാണ് പോയ മാസം കിയക്ക് ലഭിച്ചത്. 2020 ജനുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 1.30 ശതമാനത്തിന്റെ വര്‍ധനവും വില്‍പ്പനയില്‍ ഉണ്ടായി. അടുത്തിടെയാണ് സെല്‍റ്റോസ് എന്നൊരു മോഡലുമായി കിയ ഇന്ത്യന്‍ വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

കിയ മോട്ടോര്‍സിന് പിന്നിലായി ടാറ്റ, മഹീന്ദ്ര എന്നിവരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ടാറ്റ മോട്ടോര്‍സ് 12,430 യൂണിറ്റുകളും, മഹീന്ദ്ര 10,938 യൂണിറ്റുകളും കഴിഞ്ഞ മാസം വിറ്റഴിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

2019 ഫെബ്രുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാല്‍ ടാറ്റയുടെ വില്‍പ്പനയില്‍ 31 ശതമാനത്തിന്റെയും മഹീന്ദ്രയുടെ വില്‍പ്പനയില്‍ 55 ശതമാനത്തിന്റെയും ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

ആറാം സ്ഥാനത്തുള്ള ടൊയോട്ടയുടെ വില്‍പ്പന പരിശോധിച്ചാല്‍ വില്‍പ്പനയില്‍ ഉയര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ഫെബ്രുവരി മാസത്തില്‍ 10,352 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. ജനുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 78.40 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട്. 2019 ഫെബ്രുവരിയില്‍ 6,241 യൂണിറ്റുകളുടെ മാത്രം വില്‍പ്പന ലഭിച്ചപ്പോള്‍ കഴിഞ്ഞ ഈ വര്‍ഷം അതേ മാസം 8,784 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലഭിച്ചത്. ട്രൈബര്‍ വിപണിയില്‍ എത്തിയതാണ് വില്‍പ്പന വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2020 ഫെബ്രുവരിയില്‍ ഹോണ്ട കാര്‍ ഇന്ത്യ വില്‍പ്പനയില്‍ 47 ശതമാനം ഇടിവ് രേഖപ്പെടുത്തി. 5,299 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. എന്നിരുന്നാലും, 2020 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ കണക്കുകള്‍ 40 ശതമാനത്തില്‍ താഴെയാണ്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

ഒമ്പതാം സ്ഥാനത്താണ് ഫോര്‍ഡ് ഇന്ത്യ. 7,019 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. തൊട്ടുപിന്നിലായി പുതുമുഖങ്ങളായ എംജിയും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 1,376 യൂണിറ്റുകളുടെ വില്‍പ്പനയാണ് പോയ മാസത്തില്‍ എംജിക്ക് ലഭിച്ചത്. 2020 ജനുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 56 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

1,200 യൂണിറ്റുകളുടെ വില്‍പ്പനയുമായ സ്‌കോഡ പതിനൊന്നാമതും, നിസ്സാന്‍ (+ഡാസ്റ്റസണ്‍) മോഡല്‍ 12-ാം സ്ഥാനത്തുമുണ്ട്. 1,029 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലഭിച്ചത്. 2019 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 63 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

666 യൂണിറ്റുകളാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് വിറ്റഴിച്ചത്. 2019 ഫെബ്രുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 50 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 14-ാം സ്ഥനത്ത് ഫോക്‌സ്‌വാഗണും ഇടംപിടിച്ചു.

വിപണിയില്‍ കുതിച്ച് കയറി കിയ; പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി മൂന്നാമത്

2019 ഫെബ്രുവരി മാസത്തില്‍ 2,617 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍, 2020 ഫെബ്രുവരി മാസത്തില്‍ അത് 350 യൂണിറ്റിലേക്ക് കൂപ്പ് കുത്തി. വില്‍പ്പനയില്‍ 87 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Car Sales Feb 2020 – Maruti, Hyundai Top 2, Kia beats Tata for No 3. Read in Malayalam.
Story first published: Tuesday, March 3, 2020, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X