ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

പുതുവർഷം വളരെ മികച്ചൊരു നേട്ടത്തോടെയാണ് കിയ സെൽറ്റോസ് ആരംഭിച്ചത്. 1,00,000 യൂണിറ്റ് ബുക്കിംഗ് എന്ന നാഴികക്കല്ലാണ് എസ്‌യുവി കടന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിപണിയിലെത്തി ഒറ്റരാത്രികൊണ്ട് ഝനശ്രദ്ധ ആകർഷിച്ച വാഹനമാണ് സെൽറ്റോസ്.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊറിയൻ എസ്‌യുവി ബുക്കിംഗ് 50,000, മുതൽ 80,000 വരെയെത്തിയിരുന്നു. എന്നാൽ വിൽപ്പനയിൽ സെൽറ്റോസിന് ഡിസംബർ ഒരു മികച്ച മാസമായിരുന്നില്ല, എങ്കിലും ബുക്കിംഗ് സംഖ്യകൾ വീണ്ടും ഉയർന്നതായി തോന്നുന്നു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

സെൽറ്റോസിന്റെ ഡീസൽ മോഡലുകളുടെ ആവശ്യം ഉത്പാദനത്തിന്റെ തുടക്കത്തിൽ തങ്ങൾ കണക്കാക്കിയതിനേക്കാൾ കൂടുതലാണെന്ന് കമ്പനി പറയുന്നു. വാഹനത്തിന്റെ ഏറ്റവും ഉയർന്ന പതിപ്പുകൾക്കാണ് കൂടുതൽ ഡിമാന്റുള്ളത്.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

GTX+ (1.4 T-GDI പെട്രോൾ), HTX (1.5 പെട്രോൾ), HTX + (1.5 ഡീസൽ) മോഡലുകൾക്കാണ് ബുക്കിംഗിൽ ഭൂരിഭാഗവും ഉള്ളതെന്നും കിയ മോട്ടോർസ് വ്യക്തമാക്കി. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും ഓട്ടോമാറ്റിക്സ് പതിപ്പിനാണ് ആവശ്യക്കാർ ഏറെയും.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

2019 കിയ മോട്ടോർസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമാണെന്ന് കിയ മോട്ടോർസ് ഇന്ത്യ വൈസ് പ്രസിഡന്റും സെയിൽസ് ആന്റ് മാർക്കറ്റിംഗ് മേധാവിയുമായ മനോഹർ ഭട്ട് പറഞ്ഞു. വാഹന വ്യവസായത്തിൽ ഒന്നിലധികം ലോഞ്ചുകളും പുതിയ വാഹനങ്ങളും ഈ വർഷം കണ്ടു.

എല്ലാവർക്കുമിടയിൽ ഏറ്റവും ശക്തമായ പ്രതികരണവും അഭിനന്ദനവും സെൽറ്റോസിന് ലഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. ദീർഘ കാലമായി വിപണിയിൽ മാന്ദ്യമാണെങ്കിലും ധാരാളം സെൽറ്റോസ് എസ്‌യുവികൾ വിതരണം ചെയ്യാൻ തങ്ങൾക്ക് സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

കിയ സെൽറ്റോസ് തന്റെ ശ്രേണിയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന കാറാണ്. ഷാർപ്പും അഗ്രസ്സീവുമായ രൂപകൽപ്പനയാണ് എസ്‌യുവിക്ക് ലഭിക്കുന്നത്.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന മെഷ് ഗ്രില്ല് സവിശേഷമാണ്, ഗ്രില്ലിന് ഇരുവശത്തും ഒരു ജോഡി എൽഇഡി ഹെഡ്‌ലാമ്പുകൾ ഇടം പിടിക്കുന്നു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

മുൻ വശത്തെ ഗ്രില്ലിന് മുകളിലൂടെ വ്യാപിക്കുന്ന ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളാണ് ഹെഡ്‌ലാമ്പ് അസംബ്ലിയിൽ ഉള്ളത്. മുൻ ബമ്പറുകളിൽ ഐസ് ക്യൂബ് ശൈലിയിലുള്ള ഫോഗ് ലൈറ്റുകളും ഒരു വലിയ സെൻട്രൽ എയർ ഡാമും നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

എൽഇഡി ടെയിൽ ലൈറ്റുകൾ, ബൂട്ട് ലിഡിന്റെ മധ്യഭാഗത്ത് ഒരു നേർത്ത ക്രോം സ്ട്രിപ്പ്, കിയ ബാഡ്ജിംഗ് എന്നിവയും സെൽറ്റോസിലുണ്ട്. ബമ്പറിൽ രണ്ട് അറ്റത്തും റിഫ്ലക്ടറുകളും, കൂടാതെ സ്കഫ് പ്ലേറ്റുകളും വാഹനത്തിന് ലഭിക്കുന്നു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

കിയ സെൽറ്റോസിന്റെ ഇന്റീരിയറുകൾ പൂർണ്ണമായും സുഖസൗകര്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. ആപ്പിൾ കാർപ്ലേ ആൻഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് അകത്തളത്തിലുള്ളത്.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

കിയയുടെ സ്വന്തം UVO കണക്റ്റിവിറ്റി ആപ്ലിക്കേഷനും ഈ വാഹനത്തിന്റെ സവിശേഷതയാണ്. 7.0 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ, സ്റ്റിയറിംഗ്-മൗണ്ട്ഡ് കൺട്രോളുകൾ എന്നിവയും സെൽറ്റോസ് അവതരിപ്പിക്കുന്നു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ കിയ സെൽറ്റോസ് ലഭ്യമാണ് - ആദ്യത്തേത് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്, ഇത് 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് രണ്ടാമത്തേത്, 140 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കുന്നു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

മൂന്നാമത്തെ എഞ്ചിൻ ഓപ്ഷൻ 1.5 ലിറ്റർ ഡീസൽ യൂണിറ്റാണ്, ഇത് 115 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. എല്ലാ എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

മൂന്ന് ഓട്ടോമാറ്റിക് ഗിയർബോക്സുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റർ പെട്രോൾ പതിപ്പിൽ CVT യൂണിറ്റും, 1.4 ലിറ്റർ ടർബോ പെട്രോളിൽ ഏഴ് സ്പീഡ് DCT ഗിയർബോക്‌സിലും ഡീസൽ IVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായും ലഭ്യമാണ്.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് കിയ സെൽറ്റോസ്

കിയ സെൽറ്റോസിന്റെ എക്സ്-ഷോറൂം വില നിലവിൽ 9.69 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയായിരുന്നു. എന്നാൽ ജനുവരി മുതൽ കമ്പനി വാഹനത്തിന് 35,000 രൂപ വരെ വിലക്കയറ്റം നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, January 4, 2020, 12:50 [IST]
English summary
Kia Seltos Sales Milestone: Crosses 1,00,000 Bookings Since Launch. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X