2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

എല്ലാ വിഭാഗത്തിലേയും വാർഷിക വേൾഡ് കാർ അവാർഡ് ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2020 ലെ വേൾഡ് അർബൻ കാർ ഓഫ് ദ ഇയർ പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നത് കിയയുടെ ഇവി മോഡലായ സോൾ ആണ്.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

വേൾഡ് അർബൻ കാർ വിഭാഗത്തിന് പുറമെ, വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് പെർഫോമൻസ് കാർ, വേൾഡ് ലക്ഷ്വറി കാർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദി ഇയർ എന്നിവയുൾപ്പെടെ മറ്റ് വിഭാഗങ്ങളിലെ വിജയികളെയും വാർഷിക അവാർഡ് ഷോ വെളിപ്പെടുത്തി.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയ്ക്ക് പകരം ആദ്യമായി തത്സമയ പ്രക്ഷേപണത്തിലൂടെയാണ് വേൾഡ് കാർ അവാർഡിന്റെ ഫലങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

പിൽകാലങ്ങളിൽ ഈ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തോടെയാണ് എല്ലാ വർഷവും ഔദ്യോഗികമായി ഷോ ആരംഭിച്ചിരുന്നത്.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലും ലോകമെമ്പാടും നിന്നും പങ്കെടുക്കാൻ എത്തുന്ന എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുമാണ് ഷോ വേണ്ടെന്നു വച്ചത്.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

സോൾ ഇവി വേൾഡ് അർബൻ കാർ എന്ന് നാമകരണം ചെയ്യുന്നത് തങ്ങൾക്ക് വലിയ അംഗീകാരമാണ്. ആഗോള വാഹന വ്യവസായത്തിലെ ഏറ്റവും കഠിനമായ പോരാട്ടം നടക്കുന്ന മത്സരങ്ങളിലൊന്നാണിത്.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

പട്ടണങ്ങളിലെയും വൻ നഗരങ്ങളിലെയും ഡ്രൈവർമാർക്കുള്ള മികച്ച വാഹനമാണ് സോൾ ഇവി എന്ന് തെളിയിക്കുന്നു. ലോകമെമ്പാടുമുള്ള ടീമിന്റെ കഴിവുകളും പരിശ്രമങ്ങളുമാണ് ഈ അംഗീകാരത്തിന് പിന്നിൽ.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

ഡ്രൈവർമാർ ഇഷ്ടപ്പെടുന്ന അഭികാമ്യവും ഉയർന്ന നിലവാരമുള്ളതും പ്രായോഗികവുമായ കാറുകൾ സൃഷ്ടിക്കുന്നതിന് തങ്ങൾ പരിശ്രമിക്കുന്നു എന്നും കിയ‌ മോട്ടോർസ് കോർപ്പറേഷനിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രൊഡക്റ്റ് ഡിവിഷൻ മേധാവിയുമായ തോമസ് സ്കീമേര പറഞ്ഞു.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

ലോകമെമ്പാടും നിന്നും മത്സരിച്ച എട്ട് കാറുകളുടെ ഇടയിൽ നിന്നാണ് കിയ സോൾ ഇവി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച മൂന്ന് ഫൈനലിസ്റ്റുകളെ 2020 മാർച്ച് 3 -നാണ് പ്രഖ്യാപിച്ചത്. 2017 -ലാണ് വേൾഡ് അർബൻ കാർ അവാർഡ് ആരംഭിക്കുന്നത്.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

അതേ വർഷം ബിഎംഡബ്ല്യു i3 ഈ പുരസ്കാരം നേടി, തുടർന്ന് 2018 -ൽ പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ അവാർഡ് കരസ്ഥമാക്കി. 2019 -ൽ സുസുക്കി ജിംനി ഈ പട്ടം നേടിയെടുത്തു.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

വേൾഡ് അർബൻ കാർ അവാർഡ് കൂടുതൽ പ്രാധാന്യമർഹിക്കുന്നു, കാരണം 4.2 മീറ്റർ വരെ നീളമുള്ള താരതമ്യേന ചെറിയ കാറുകളാണിവ എന്ന് വേൾഡ് കാർ അവാർഡ് പ്രോഗ്രാം അധികൃതരിൽ ഒരാളായ മൈക്ക് റഥർഫോർഡ് അഭിപ്രായപ്പെട്ടു.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

ഷോറൂമുകളിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നതും ജനങ്ങൾക്ക് ഏറ്റവും എളുപ്പം വാങ്ങാൻ കഴിയുന്ന മികച്ച മൂല്യമുള്ളതുമായ വാഹനങ്ങളാണിവ.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

ലോകമെമ്പാടും പരിമിതമായ വീതിയുള്ള റോഡുകളും ഓഫ്-സ്ട്രീറ്റ് പാർക്കിംഗ് സൗകര്യവുമുള്ള വലിയ പട്ടണങ്ങളും നഗരങ്ങളും കൂടുതൽ താമസക്കാരെയും തൊഴിലാളികളെയും മറ്റ് സന്ദർശകരെയും ആകർഷിക്കുന്നത് തുടരുന്നു. അതിനാൽ ഈ പ്രവണത മനസ്സിൽ വെച്ചുകൊണ്ട് അർബൻ കാറുകളുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

ന്യൂയോർക്ക് ഓട്ടോ ഷോയുമായുള്ള വേൾഡ് കാർ അവാർഡിന്റെ പങ്കാളിത്തത്തിന്റെ 15-ാം വാർഷികമാണ് ഈ വർഷം. ഫെബ്രുവരി 5 -ന് 2020 ഓട്ടോ എക്‌സ്‌പോയിൽ നടന്ന പത്രസമ്മേളനത്തിലാണ് അഞ്ച് വേൾഡ് കാർ അവാർഡ് വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളെ ഇന്ത്യയിൽ പ്രഖ്യാപിച്ചത്. മേൽപ്പറഞ്ഞ വിഭാഗങ്ങൾക്കായുള്ള അന്തിമ പട്ടിക KPMG രഹസ്യ ബാലറ്റുകളിലൂടെയാണ് സമാഹരിച്ചത്.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

അർബൻ കാർ ഓഫ് ദ ഇയർ വിഭാഗത്തെക്കുറിച്ച് പറയുമ്പോൾ, ഫോക്‌സ്‌വാഗൺ T-ക്രോസ്, കിയ സോൾ ഇവി, മിനി കൂപ്പർ SE ഇലക്ട്രിക് എന്നിവയെല്ലാം നഗരത്തിലെ മൊബിലിറ്റിക്ക് വേണ്ടിയുള്ള അർബൻ കാറുകളാണ്.

2020 വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി കിയ സോൾ ഇവി

T-ക്രോസ് ഒരു അർബൻ, സബ് കോംപാക്റ്റ് എസ്‌യുവിയാണ്. സോൾ ഇവി, കൂപ്പർ SE എന്നിവ മൊബിലിറ്റിയുടെ ഭാവിയെ പ്രതിനിധീകരിക്കുന്ന ഇലക്ട്രിക് ഓഫറുകളുമാണ്.

Most Read Articles

Malayalam
English summary
KIA Soul EV becomes 2020 World Urban Car of the year. Read in Malayalam.
Story first published: Thursday, April 9, 2020, 14:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X