Just In
- 12 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 13 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 14 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 15 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Movies 'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
- News 17 സംസ്ഥാനങ്ങൾ, 4 കേന്ദ്രഭരണ പ്രദേശങ്ങൾ, 102 സീറ്റുകൾ; ഒന്നാംഘട്ട പോളിങ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഹുറാക്കാന് ഇവോ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി
ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാക്കാന് ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.22 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ഈ വര്‍ഷം ലംബോര്‍ഗിനി നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യ വാഹനം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഓള് വീല്‍ ഡ്രൈവ് ഇവോയില്‍ നിന്നും കുറച്ച് മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.
റൈഡിങ്ങിന് പുതിയ അനുഭവം പകരാന്‍ കഴിയുന്ന മാറ്റങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. പെര്‍ഫോമെന്‍സ് ട്രാക്ഷന്‍ കണ്ട്രോളാണ് ഇതില്‍ പ്രധാനമാറ്റം. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന സെന്‍സറുകളും വാഹനത്തില്‍ കമ്പനി നല്‍കിയിട്ടുണ്ട്.
വാഹനത്തിന്റെ ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. പുതിയ ഫ്രണ്ട് സ്പ്ലിറ്റര്‍, ഫ്രണ്ട് എയര്‍ ഇന്‍ടേക്കുകള്‍ എന്നിവയാണ് മുന്നിലെ മാറ്റം. എന്നാല്‍ പിന്നില്‍ പുതിയ ഡിഫ്യൂസര്‍ നല്‍കിയാണ് വാഹനത്തെ കമ്പനി പുതുക്കിയിരിക്കുന്നത്. ഈ സൂക്ഷ്മമായ മാറ്റങ്ങളെല്ലാം ഹുറാക്കന് ഇവോയുടെ പുതിയ പതിപ്പിന് മെച്ചപ്പെട്ട എയറോഡൈനാമിക്സും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു.
മുകളില്‍ പറഞ്ഞ അപ്ഡേറ്റുകള്ക്ക് പുറമെ, ഹുറാക്കന് ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ ഓള് വീല്‍ ഡ്രൈവ് പതിപ്പിനെ അപേക്ഷിച്ച് മാറ്റമില്ല. അകത്തളത്തിലേക്ക് വന്നാല്‍ സെന്‍ട്രല്‍ കണ്‍സോളില്‍ 8.4 ഇഞ്ച് വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇടംപിടിച്ചിട്ടുണ്ട്.
ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം മറ്റ് കണക്ടിവിറ്റി ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ക്ലൈമെറ്റ് കണ്ട്രോള് മുതല്‍ അഡ്വാന്‍സ്ഡ് വോയ്സ് കമാന്‍ഡ് സംവിധാനവും ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ലഭ്യമാകും. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 19 ഇഞ്ച് അലോയി വീലുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൂപ്പര്‍കാര്‍ വാങ്ങുന്ന ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ച് ലംബോര്‍ഗിനി, കാര്‍ബണ്‍-ഫൈബര്‍ പായ്ക്കുകളും, ഇഷ്ടാനുസൃതമാക്കാവുന്ന നിരവധി ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹുറാക്കാന് ഇവോയ്ക്ക് നല്‍കിയിരിക്കുന്ന് എഞ്ചിന് തന്നെയാണ് പുതിയ പതിപ്പിനും കരുത്തേകുന്നത്.
5.2 ലിറ്റര്‍ V10 എന്‍ജിനാണ് പുതിയ പതിപ്പിന്റെയും കരുത്ത്. ഈ എഞ്ചിന് 610 bhp കരുത്തും 560 Nm torque ഉം സൃഷ്ടിക്കും. എഞ്ചിനില്‍ മാറ്റങ്ങള്‍ ഇല്ലെങ്കിലും കരുത്തിലും ടോര്‍ഖിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സാധാരണ ഇവോ മോഡലിനെക്കാള്‍ 30 bhp കരുത്തും 40 Nm torque ഉം പുതിയ കൂടുതല്‍ ഉത്പാദിപ്പിക്കും.
മണിക്കൂറില്‍ 325 കിലോമീറ്റാണ് കാറിന്റെ പരമാവധി വേഗത. 3.3 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. പൂജ്യത്തില്‍ നിന്ന് 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 9.3 സെക്കന്‍ഡുകളും.
എബിഎസ്, എബിഡി, എയര്‍ബാഗുകള്‍, ഇഎസ്പി, പെര്‍ഫോമന്‍സ് ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം തുടങ്ങി നിലവധി സുരക്ഷാ സന്നാഹങ്ങളും വാഹനത്തില്‍ ലഭ്യമാണ്.